Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
സാനിയ: ഇന്ത്യന്‍ ടെന്നീസിലെ സ്വപ്നകുമാരി
പുരുഷകളിയില് ഇനി പെണ്‍കുട്ടിയ്ക്കും ഇടം
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ടെന്നീസ് എന്നും പുരുഷന്മാരുടെ കളിയായിരുന്നു. പഴയ രാമനാഥന് കൃഷ്ണന്റെ കാലം മുതല്‍ പുരുഷന്മാര്ക്കാണ് ഇന്ത്യന്‍ ടെന്നീസില്‍ മേല്‍ക്കോയ്മ. പുരുഷന്മാര് ഇന്ത്യന്‍ ടെന്നീസില്‍ പുതിയ പുതിയ ഉയരങ്ങള്‍ കണ്ടെത്തിയപ്പോള്‍ രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന സ്ത്രീകള്‍ ടെന്നീസില്‍ ഒഴിഞ്ഞുനിന്നു. രമേശ് കൃഷ്ണന്, അമൃതരാജ് സഹോദരന്മാര്, ലിയാണ്ടര്‍ പെയ്സ്, മഹേഷ് ഭൂപതി, ബൊപ്പണ്ണ... എന്നിങ്ങനെ ഇന്ത്യന്‍ ടെന്നീസിലെ പുരുഷനിര നീളുന്നു. എന്നാല്‍ ഇപ്പോള്‍ ടെന്നീസ് പുരുഷന്മാരുടെ മാത്രം കളിയല്ലെന്ന് ഹൈദരാബാദിലെ സാനിയ എന്ന പെണ്‍കുട്ടി തെളിയിച്ചിരിക്കുന്നു. സാനിയയുടെ ഈ വിജയം കൂടുതല്‍ പെണ്‍കുട്ടികള്‍ ടെന്നീസിലേക്ക് കടന്നുവരുമെന്നതിന്റെ സൂചനയാണ്.
നന്ദി എപ്പോഴും അനുജത്തിയോട്
ബിസിനസ്സുകാരനായ ഇമ്രാന് മിര്‍സയുടെ മൂത്ത മകളാണ് സാനിയ മിര്‍സ. ടെന്നീസ് യാത്രകളില്‍ എപ്പോഴും സാനിയയ്ക്ക് കൂട്ട് അമ്മ നസീമയാണ്.
പക്ഷെ തന്റെ വിജയങ്ങള്‍ക്ക് സാനിയ എപ്പോഴും നന്ദി പറയുന്നത് അനുജത്തി അനമിനാണ്. കാരണം സാനിയയ്ക്ക് കൂട്ടായി അമ്മ നസീമ കൂടി പുറത്തിറങ്ങിയാല്‍ വീട്ടില്‍ ഒറ്റയ്ക്കാകേണ്ടിവരുന്നത് അനമാണ്. അനുജത്തിയ്ക്ക് ആറും ഏഴും വയസ്സുള്ളപ്പോള്‍ പലപ്പോഴും ഒറ്റയ്ക്ക് വീട്ടിലിരുത്തി പോകുക പതിവാണ്. വിജയങ്ങള്‍ നേടാന്‍ ചില ത്യാഗങ്ങള്‍ സഹിയ്ക്കേണ്ടിവരും എന്ന ചിന്താഗതിക്കാരിയാണ് അമ്മ നസീമ. പക്ഷെ അനം സാഹചര്യങ്ങള്‍ മനസ്സിലാക്കിയെന്നും ഇപ്പോള്‍ പ്രശ്നമില്ലെന്നും ഇമ്രാന് മിര്‍സ പറയുന്നു.
സാനിയ മിര്‍സ ആറര വയസ്സുള്ളപ്പോള്‍ റാക്കറ്റെടുത്ത് തുടങ്ങിയതാണ്. എന്ത് പ്രശ്നങ്ങള്‍ക്ക് നടുവിലും ശാന്തമായി നിലകൊള്ളാനുള്ള കഴിവാണ് സാനിയയുടെ വിജയങ്ങളുടെ അടിസ്ഥാന കാരണം. ഏത് സമ്മര്‍ദ്ദങ്ങളെയും അനായാസം അതിജീവിക്കാനുള്ള സാനിയയുടെ കഴിവ് അപാരമാണ്.
പിന്നെ കളിക്കളത്തിലെ വേഗത മറ്റൊരു മികവാണ്. ഇന്ത്യയിലെ വനിതാടെന്നീസ് കളിക്കാര്ക്കില്ലാത്ത കഴിവ്. കളിക്കളത്തില്‍ ചീറ്റപ്പുലിയെപ്പോലെയാണ് സാനിയ. അതിവേഗം പന്തിന്റെ വേഗതയും ഗതിയും മനസ്സിലാക്കി നീങ്ങി എതിരാളികള്‍ക്ക് മറുപടി നല്‍കും.
കാല്‍മുട്ടിന് പരിക്കുണ്ടായിട്ടും ജൂനിയര്‍ ഏഷ്യന്‍ ടൂര്‍ണ്ണമെന്റില്‍ വിജയിക്കാനായ സാനിയ അന്നേ തന്റെ സ്വപ്നം പങ്കുവച്ചിരുന്നു: പ്രഫഷണല്‍ താരമാകുകയാണ് എന്റെ ലക്ഷ്യം. അതുകൊണ്ട് തന്നെ കൂടുതല്‍ ടൂര്‍ണമെന്റുകളില്‍ ഭാഗ്യം പരീക്ഷിയ്ക്കും.
റാപ്പ് മ്യൂസിക്കാണ് സാനിയയുടെ ഭ്രാന്ത്. റാപ്പ് മ്യൂസിക്കിനൊപ്പം നൃത്തം വയ്ക്കുമ്പോള്‍ രണ്ട് ഗുണമുണ്ട്: ഒന്ന് വിനോദം, രണ്ടാമത്തേത് നല്ലൊരു വ്യായാമം.



Click it and Unblock the Notifications
