Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഭാവന സംഗീതആല്‍ബത്തില്‍
ഭാവന സംഗീതആല്‍ബത്തില്‍
മലയാളസിനിമ കണ്ടെടുത്ത പുതുമുഖ നായിക ഭാവന തിരക്കിനിടയിലും ഒരു സംഗീതആല്‍ബത്തില്‍ അഭിനയിക്കുന്നു. സംഗീത ആല്‍ബത്തിന്റെ പേര് പ്രിയസ്വരം.
മലയാളത്തിലും ദൃശ്യാവിഷ്കാരങ്ങളോടെ സംഗീതആല്‍ബങ്ങള്‍ പുറത്തിറങ്ങുന്ന ട്രെന്‍ഡ് കൂടിവരികയാണ്. ഇവയ്ക്ക് മലയാളം ടിവി ചാനലുകളില്‍ നല്ല പ്രിയമാണ്. ഭാവനയുടെ സാന്നിധ്യമുള്ളതിനാല്‍ ആല്‍ബം ശ്രദ്ധിയ്ക്കപ്പെടുമെന്ന് വിശ്വാസത്തിലാണ് പ്രിയസ്വരത്തിന്റെ നിര്‍മ്മാതാക്കള്‍.
പേരുപോലെ തന്നെ പ്രണയവും വിരഹവും തന്നെയാണ് ഈ ആല്‍ബത്തിന്റെ കാതല്‍. സിനിമാ സംവിധായകന് സിദ്ധിഖ് ഷമീറിന്റെ അസോസിയേറ്റ് ആയ ചാനല്‍ ടു സലിമാണ് വീഡിയോ ആല്‍ബത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മുഹമ്മദ് സലീം സംഗീതം നിര്‍വഹിച്ചിരിക്കുന്ന ആല്‍ബത്തില്‍ പാടിയിരിക്കുന്നത് ശ്യാം ധര്മ്മന്.
ഭാവനയ്ക്ക് ഈ സംഗീത ആല്‍ബം സിനിമാഭിനയത്തില്‍ നിന്ന് വ്യത്യസ്തമായ അനുഭവം നല്കുന്നു. നമ്മള് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഭാവന ഇപ്പോള്‍ തിരക്കുള്ള നടിയാണ്. ഏറ്റവുമൊടുവില്‍ ദിലീപിന്റെ സിഐഡി മൂസ എന്ന ചിത്രത്തില്‍ നായികാ വേഷത്തില്‍ ഭാവന അഭിനയിക്കുന്നു. സിബി മലയിലിന്റെ കിസാന്‍, കമലിന്റെ കൂട് എന്നീ ചിത്രങ്ങളിലും ഭാവനയാണ് നായിക. ഇപ്പോള്‍ തമിഴിലേക്കും ഭാവനയ്ക്ക് ക്ഷണമുണ്ട്. ഇതിനകം ഒരു തമിഴ് സിനിമയില്‍ കരാറൊപ്പിട്ടുകഴിഞ്ഞു.
തൃശൂര്‍ സ്വദേശിനിയായ ഭാവന പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ്.



Click it and Unblock the Notifications
