Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
അശ്വതിയുടെ ഐഎഎസിന് തിളക്കം
അശ്വതിയുടെ ഐഎഎസിന് തിളക്കം
മലയാളത്തില്‍ എഴുതിയാല്‍ ഐഎഎസ് കിട്ടുമോ? മാര്‍ക്ക് കിട്ടാന്‍ പ്രയാസമാകും എന്നാണ് വിദഗ്ധരായ എല്ലാവരും ഉത്തരം പറയുക. എന്നാല്‍ ഈ അബദ്ധധാരണകള്‍ തിരുത്തുകയായിരുന്നു അശ്വതി. രണ്ടാം പേപ്പര്‍ മലയാളഭാഷയില്‍ എഴുതി ഐഎഎസിന്റെ മൂന്നാം റാങ്ക് സ്വന്തമാക്കിയതു വഴി അശ്വതിയുടെ റാങ്കിന് തിളക്കവും ഏറെ.
ഇക്കണോമിക്സില്‍ ബിഎയ്ക്കും എംഎയ്ക്കും ഒന്നാം റാങ്ക് നേടിയ അശ്വതിയുടെ ഒന്നാം പേപ്പര്‍ ഇക്കണോമിക്സായിരുന്നു. പക്ഷെ രണ്ടാം പേപ്പര്‍ മലയാളം എടുക്കേണ്ടെന്ന് പലരും ഉപദേശിച്ചതാണ്. മാര്‍ക്ക് കിട്ടാന്‍ പ്രയാസമാണെന്നായിരുന്നു ഇതിനുള്ള വിശദീകരണം. എന്നാല്‍ അശ്വതി ഈ വാക്കുകള്‍ ചെവിക്കൊണ്ടില്ല. പദ്യപാരായണം അശ്വതിയുടെ ഹോബിയായിരുന്നു. സ്കൂളിലും കോളെജിലും പദ്യപാരായണ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ നിറയെ കവിതകള്‍ പഠിച്ചിരുന്നു. കഥകളി സംഗീതത്തില്‍ സ്കൂള്‍ തലത്തില്‍ മത്സരിച്ചതും മലയാളം പഠിക്കാന്‍ സഹായകരമായി. പാലായിലെ സെന്റ് തോമസ് ഹയര്‍ എജ്യുക്കേഷന്‍ സെന്ററില്‍ പഠിത്തം തുടങ്ങിയപ്പോഴാണ് മലയാളസാഹിത്യത്തോട് പ്രത്യേകകമ്പം തുടങ്ങിയത്.
ഇതിനെല്ലാം പുറമെ വീട്ടിലാകെ മലയാളസാഹിത്യത്തിന്റെ ഒരു മണം ഉണ്ട്. അതിന് കാരണം അമ്മ തന്നെ. അശ്വതിയുടെ അമ്മ ലളിതമ്മ പരുമല ഡിബി കോളെജ് മലയാളം അധ്യാപികയാണ്. അമ്മയിലൂടെ ചെറുപ്പത്തിലേ സാഹിത്യം കേട്ട് ശീലിച്ച അശ്വതിയുടെ കവിതയും നോവലും കഥകളും വായിച്ചുതുടങ്ങി. ഐഎഎസിന് ഒരുങ്ങുമ്പോള്‍ അമ്മയുടെ സഹായത്തോടെ മലയാളസാഹിത്യത്തിലൂടെ മുങ്ങിനീന്തുകയായിരുന്നു അശ്വതി.
ഐഎഎസ് മെയിന്‍ പരീക്ഷയ്ക്ക് മലയാള ഭാഷയുടെ ഉല്പത്തി-വികാസങ്ങള്‍ ഒന്നാം പേപ്പറും സാഹിത്യം രണ്ടാം പേപ്പറുമായിരുന്നു. പലപ്പോഴും ഭാഷയുടെ വ്യാകരണവും ഉല്പത്തിവികാസവും പഠിക്കുക എന്നത് കണക്ക് പഠിക്കുന്നതുപോലെ ശ്രമകരമായിരുന്നു. മലയാളത്തില്‍ ഏതാണ്ടെല്ലാ സാഹിത്യകാരന്മാരെയും അശ്വതി വായിച്ചിട്ടുണ്ട്. ഇതില്‍ കൂടുതല്‍ ഇഷ്ടം എസ്.കെ. പൊറ്റേക്കാട്, സുഗതകുമാരി, ഒ.എന്‍.വി., എന്‍.എസ്. മാധവന്, മാധവിക്കുട്ടി, എന്‍. മോഹനന് തുടങ്ങിയവരെയാണ്.
നേരത്തെ ചെറിയ മോഹങ്ങളായിരുന്നു അശ്വതിയ്ക്ക്. അമ്മയെപ്പോലെ സ്കൂളിലോ കോളെജിലോ ഒരു അധ്യാപികയാവണം അത്രയേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഹൃദയത്തില്‍ ഐഎഎസ് മോഹം കുത്തിവച്ചത് തിരുവനന്തപുരത്തെ റിട്ട. പ്രൊഫ. നാരായണന്മാഷാണ്. അദ്ദേഹത്തിന്റെ കൂടെ പഠനം തുടങ്ങിയതോടെ അശ്വതി അറിവിന്റെ പുതിയ ലോകങ്ങളിലേക്ക് യാത്ര ചെയ്യുകയായിരുന്നു. തന്റെ ഐഎഎസിന് അശ്വതി ഗുരുനാഥനും നന്ദി പറയുന്നു.



Click it and Unblock the Notifications
