Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
ഒടുവില്‍ വിന്നിമണ്ടേലയ്ക്ക് തടവ്
Insync
-Staff
By Staff
നെല്‍സണ്‍ മണ്ടേലയുടെ മുന്‍ ഭാര്യയായ വിന്നി മണ്ടേലയ്ക്ക് 15 വര്‍ഷത്തെ തടവുശിക്ഷയാണ് വിധിച്ചിരിക്കുന്നത്. പ്രിട്ടോറിയ പ്രാദേശിക കോടതിയിലെ മജിസ്ട്രേറ്റ് പീറ്റ് ജോണ്‍സനാണ് ശിക്ഷ വിധിച്ചത്. 43 വഞ്ചനാകേസുകളും 25 കളവ് കേസുകളുമാണ് വിന്നി മണ്ടേലയ്ക്കെതിരെ ഉള്ളത്.
വിന്നി മണ്ടേലയുടെ കൂട്ടാളിയായ അഡ്ഡി മൂല്‍മാന്‍ എന്ന ധനകാര്യദല്ലാള് 25 മോഷണക്കേസുകളിലും 60 വഞ്ചനാക്കേസുകളിലും പ്രതിയാണ്. ജൂലായില്‍ തുടങ്ങിയ വിചാരണയില്‍ 23 സാക്ഷികളെ വിസ്തരിച്ചു. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വനിതാവിഭാഗം പ്രവര്‍ത്തകയാണ് വിന്നി മണ്ടേല. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഇല്ലാത്ത പ്രവര്‍ത്തകരുടെ പേര് പറഞ്ഞ് സാംബൗ ബാങ്കില്‍ നിന്ന് ലക്ഷങ്ങളുടെ വായ്പ തട്ടിയെടുത്തു എന്നതാണ് ഇവര്‍ക്കെതിരായ പ്രധാന പരാതി. ഈ അഴിമതിയെ തുടര്‍ന്ന് ബാങ്ക് അടച്ചു.
Comments
Story first published: Thursday, April 24, 2003, 5:30 [IST]
Other articles published on Apr 24, 2003



Click it and Unblock the Notifications
