Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഇന്ത്യയില്‍ മൂന്നു കോടീശ്വരിമാര്‍...2
തെര്‍മാക്സ് എന്ന എഞ്ചിനീയറിംഗ് കമ്പനിയെ വിജയത്തിലേക്ക് നയിക്കുക വഴിയാണ് അനു ആഖ എന്ന വ്യവസായ സംരംഭക അറിയപ്പെടുന്നത്. വാസ്തവത്തില്‍ തീയില്‍ മുക്കിയെടുത്ത ജീവിതമാണ് അനു ആഖയുടേത്. എണ്‍പതുകളില്‍ ഒരു ചെറിയ ബോയ്ലര്‍ കമ്പനിയായി തെര്‍മാക്സിന് രൂപം നല്‍കിയത് ഭര്‍ത്താവ് രോഹിന്‍ടണ്‍ ആഖയാണ്. ഊര്‍ജ്ജ-പരിസ്ഥിതി മേഖലകളിലെ പ്രശ്നങ്ങള്‍ക്ക് എഞ്ചിനീയറിംഗ് പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നതില്‍ നേതൃനിരയിലേക്ക് ഈ കമ്പനി ഉയര്‍ന്നു.
പക്ഷെ ഭര്‍ത്താവ് രോഹിന്‍ടണ്‍ ആഖയുടെ മരണത്തോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. കമ്പനിയുടെ ബാലന്‍സ് ഷീറ്റില്‍ രക്തമൊലിച്ചു. മാനേജിഗ് ഡയറക്ടറും മറ്റ് ബോര്‍ഡ് അംഗങ്ങളും രാജിവയ്ക്കാന്‍ നിര്‍ബന്ധിതരായി. കമ്പനിയുടെ വിപണി മൂല്യം 990 കോടിയില്‍ നിന്ന് 180 കോടിയായി കുത്തനെ താഴോട്ട് വീണു. തീര്‍ത്താല്‍ തീരാത്ത പ്രശ്നങ്ങള്‍. ഒരു സ്ത്രീ ഒറ്റയ്ക്ക് എന്ത് ചെയ്യും?
പക്ഷെ അനു ആഖ തളര്‍ന്നില്ല. കമ്പനിയുടെ സാരഥ്യം അവര്‍ ഏറ്റെടുത്തു. സാമ്പത്തികമാന്ദ്യം വിപണിയെ വരിഞ്ഞുമുറുക്കുന്ന കാലമായിരുന്നു അത്. വൈവിധ്യവല്‍ക്കരണവും തൊഴിലാളികളെ പിരിച്ചുവിടുന്നതുമുള്പ്പെടെ ഒരു പിടി പരിഷ്കാരങ്ങള്‍ അനു ആഖ കൊണ്ടുവന്നു. പല കോണില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. പക്ഷെ എല്ലാറ്റിനേയും അതിജീവിച്ച് അവര്‍ കമ്പനിയെ വിജയത്തിലേക്ക് നയിച്ചു.
ഒരു ഇടത്തരം കുടുംബത്തില്‍ ജനിച്ച അനു ആഖയ്ക്ക് ചെറുപ്പത്തില്‍ സ്വന്തമായി ഒരു ജോലി, സുരക്ഷിതത്വത്തിനായി ചെറിയ ഒരു ബാങ്ക് ബാലന്‍സ്. ഇത്രയുമായിരുന്നു മോഹം. പക്ഷെ ഇപ്പോള്‍ കോടികളുടെ സമ്പാദ്യത്തിന് മുകളില്‍ ഇരിക്കുമ്പോള്‍ അനു ആഖ തന്റെ ജീവിത വീക്ഷണം തിരുത്തിപ്പറയുന്നു: പണം മാത്രം ജീവിതത്തില്‍ സുരക്ഷിതത്വം നല്‍കില്ല. നമ്മള് നമുക്ക് ചുറ്റുമുള്ള സമൂഹത്തെക്കൂടി ഓര്‍മ്മിക്കണം. അതെ അനു ആഖ ഇപ്പോള്‍ ധാരാളമായി സാമൂഹ്യസേവനത്തിലും ശ്രദ്ധിയ്ക്കുന്നു.



Click it and Unblock the Notifications
