Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഇന്ത്യയില്‍ മൂന്നു കോടീശ്വരിമാര്‍
ഈ മൂവരില്‍ എല്ലാവര്ക്കും കേട്ടാല്‍ പെട്ടെന്ന് മനസ്സിലാവുന്ന ഒരു പേരേയുള്ളൂ- ഷഹനാസ് ഹുസൈന്. ഇന്ത്യയില്‍ സ്ത്രീകളുടെ സൗന്ദര്യസംരക്ഷണരംഗത്ത് പച്ചമരുന്നിന്റെ തരംഗമുയര്ത്തിക്കൊണ്ടായിരുന്നു ഷഹനാസ് ഹുസൈന് കടന്നുവന്നത്. ഷഹനാസ് ഹുസൈന്റെ കമ്പനി നിര്‍മ്മിക്കുന്ന ഹെര്‍ബല്‍ ഉല്പന്നങ്ങള്ക്ക് തന്നെയാണ് ഇപ്പോഴും നമ്മുടെ ബ്യൂട്ടിപാര്‍ലറുകളില്‍ പ്രധാന സ്ഥാനം. അവര്‍ ഇതിനകം ഇന്ത്യയുടെ മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങള്‍ തങ്ങളുടെ ഉല്പന്നങ്ങള്ക്ക് വിപണി നേടിയിട്ടുണ്ട്.
14ാം വയസ്സില്‍ വിവാഹിതയായതാണ് ഷഹനാസ്. പക്ഷേ ഇതൊന്നും അവരിലെ കഴിവുകളും അന്വേഷണത്വരയും കെടുത്തിയില്ല. സ്വന്തം മുത്തച്ഛനില്‍ നിന്ന് പകര്‍ന്നുകിട്ടിയ ആയുര്‍വേദ മരുന്നുകളെക്കുറിച്ചും പച്ചമരുന്ന് ചേരുവകളെക്കുറിച്ചുമുള്ള അറിവാണ് ഷഹനാസിനെ രക്ഷിച്ചത്. ദില്ലിയില്‍ ചെറിയ നിലയില്‍ ആരംഭിച്ച അവര്‍ ഇപ്പോള്‍ 138 രാജ്യങ്ങളില്‍ സ്വന്തം പേരിലുള്ള ഷഹനാസ് ഹെര്‍ബല്‍ ഉല്പന്നങ്ങള് വിറ്റഴിക്കുന്നു.
നൈന ലാല്‍ കിദ്വായി
എച്ച്എസ്ബിസി ചെയര്‍പേഴ്സണായ നൈന ലാല്‍ കിദ്വായിയുടെ കഥ നേരത്തെ ഈ പംക്തിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹാര്‍വാര്‍ഡ് ബിസിനസ്സ് സ്കൂളില്‍ നിന്ന് ബിരുദം നേടിയ ആദ്യ ഇന്ത്യന്‍ വനിതയാണ് നൈന ലാല്‍ കിദ്വായി. ഇന്‍ഫോസിസ് അടക്കമുള്ള ഒരു പിടി സോഫ്റ്റ്വെയര് കമ്പനികളുടെ വിജയഗാഥകള്‍ക്ക് വഴിയൊരുക്കിയത് നൈന ലാല്‍ കിദ്വായിയാണെന്ന് പലര്‍ക്കുമറിയില്ല. വളര്‍ച്ചാ സാധ്യതയുള്ള പുതിയ മേഖലകള്‍ കണ്ടെത്തി അവര്‍ക്ക് മൂലധനം നല്കി സഹായിക്കുന്നതില്‍ നൈന ലാല്‍ കിദ്വായിയുടെ മിടുക്ക് അപാരമാണ്. ഇപ്പോഴവര്‍ ഇന്ത്യയുടെ കോടീശ്വരിമാരില്‍ ഒരാളായി മാറിയതിലൂടെ മറ്റൊരു അംഗീകാരം കൂടി നേടുകയാണ്.



Click it and Unblock the Notifications
