Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
നിയമയുദ്ധത്തില്‍ ശ്രീവിദ്യയ്ക്ക് വിജയം
മഹാലിംഗപുരത്തുള്ള ബംഗ്ലാവിനെയും സ്ഥലത്തെയും ചൊല്ലിയായിരുന്നു തര്‍ക്കം. മുന്‍ ഭര്‍ത്താവ് ജോര്‍ജ്ജ് തോമസ് തന്നെ പുറത്താക്കി ഈ വീട് തട്ടിയെടുത്തെന്നായിരുന്നു ശ്രീവിദ്യയുടെ പരാതി. ഇവിടെ 1995 മുതല്‍ ജോര്‍ജ്ജ് തോമസാണ് ഈ ബംഗ്ലാവില്‍ താമസം. ബംഗ്ലാവും സ്വത്തുക്കളും ശ്രീവിദ്യയ്ക്ക് നല്കാന് നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിച്ചിരുന്നു. ഈ വിധിയ്ക്കെതിരെ ജോര്‍ജ്ജ് തോമസ് ഹൈക്കോടതി ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ പോയി.
ഇപ്പോള്‍ ബംഗ്ലാവും സ്വത്തുക്കളും ശ്രീവിദ്യയ്ക്ക് വിട്ടുകൊടുക്കാന്‍ മാത്രമല്ല, 1995മുതല്‍ ബംഗ്ലാവില്‍ നിന്നും ഒഴിയുന്നതുവരെ പ്രതിമാസം 10,940 രൂപ വീതം ശ്രീവിദ്യയ്ക്ക് നല്‍കാനും ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു.
ഈ കോടതി വിധിയില്‍ അങ്ങേയറ്റം ആഹ്ലാദവതിയാണ് ശ്രീവിദ്യ. ധര്‍മ്മം ജയിക്കുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. നമ്മള് ചെയ്യുന്ന കര്‍മ്മങ്ങളുടെ ഫലം നമ്മെ തേടിയെത്താതിരിക്കില്ല. എന്റെ ഭാഗത്താണ് നൂറുശതമാനം ശരിയെന്ന് ഉറപ്പുണ്ട്. തന്റെ ഏറെ നാളത്തെ അധ്വാനഫലമായി നിര്‍മ്മിച്ച വീട്ടില്‍ വെറും മൂന്നു മാസം മാത്രമാണ് താമസിച്ചത്. അതു കഴിഞ്ഞപ്പോഴേക്കും ഞാന്‍ വീടിന് പുറത്തായി.- ശ്രീവിദ്യ പറയുന്നു.



Click it and Unblock the Notifications
