Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഒടുവില്‍ നോറ അത് നേടി
തന്റെ നേട്ടങ്ങള്‍ക്ക് നോറ അമ്മ സ്യൂ ജോണ്‍സിനും ഗാനരചയിതാവ് ഹാരിസിനും പിയാനോ അധ്യാപകനും ബോയ് ഫ്രണ്ട് ലീ അലക്സാണ്ടര്‍ക്കും നന്ദി പറഞ്ഞു. അതേ സമയം തന്റെ അച്ഛന് രവിശങ്കറിന്റെയോ സഹോദരി അനുഷ്കയെയോ നോറ പരാമര്‍ശിച്ചതേയില്ല.
അവാര്‍ഡുകള്‍ ഏറ്റുവാങ്ങിയ ശേഷം ഏറ്റവും മികച്ച ഗാനത്തിനുള്ള ഗ്രാമി അവാര്‍ഡ് നേടിയ ഡോണ്ട് നോ വൈ എന്ന ഗാനം നോറ വേദിയില്‍ അവതരിപ്പിച്ചു. നോറ ഒരു നല്ല ഗായികയല്ല, ഒരു പ്രതിഭാസമാണ്- വേദിയിലേക്ക് മികച്ച ഗ്രാമി ഗാനം ആലപിക്കാന്‍ എത്തിയ നോറയെ ഗായിക ടോണി ബെന്നറ്റ് വിശേഷിപ്പിച്ചതിങ്ങനെ.
അമേരിക്കയില്‍ നഴ്സായി ജോലി ചെയ്യുന്ന സ്യൂ ജോണ്‍സുമായി ഉണ്ടായ ഒമ്പതു വര്‍ഷം നീണ്ട പ്രണയബന്ധത്തില്‍ രവിശങ്കറിനുണ്ടായ മകളാണ് നോറ ജോണ്‍സ്. എന്നാല്‍ നോറ ജോണ്‍സ് ആദ്യമായി അച്ഛനെ കണ്ടത് എട്ടു വയസ്സുള്ളപ്പോള്‍. തന്റെ ഏകാന്ത ബാല്യത്തിന്റെ വിരഹങ്ങള്‍ നോറയുടെ ഗാനങ്ങളിലുണ്ട്.
അവള് ഒരു ചെറിയ പെണ്‍കുട്ടിയാണ്. തന്റേതായ കുറ്റങ്ങള്‍ ഒന്നും ചെയ്യാത്ത പെണ്‍കുട്ടി. എങ്കിലും അവള് എന്തോ, എന്തോ ഏകാകിയാണ്- നോറ ജോണ്‍സ് ഒരു ഗാനത്തില്‍ ഇങ്ങിനെ സ്വന്തം ജീവിതത്തെക്കുറിച്ച് പാടുന്നുണ്ട്.
ഏറ്റവും മികച്ച നവാഗത ഗായിക, മികച്ച വനിത പോപ്പ് ഗായിക, ഏറ്റവും മികച്ച ആല്‍ബം, ഏറ്റവും മികച്ച പോപ്പ് ആല്‍ബം, ഏറ്റവും മികച്ച ഗാനം എന്നിവയാണ് നോറ ജോണ്‍സിന് ലഭിച്ച ഗ്രാമി അവാര്‍ഡുകള്‍. നോറയുടെ കസെറ്റിന്റെ പ്രൊഡ്യൂസര്‍ക്കും സൗണ്ട് എഞ്ചിനീയര്‍ക്കും മികച്ച പ്രൊഡ്യൂസര്‍ക്കും മികച്ച സൗണ്ട് എഞ്ചിനീയര്‍ക്കും ഉള്ള അവാര്‍ഡുകളുണ്ട്. മികച്ച ഗാനമായ ഡോണ്ട് നോ വൈ രചിച്ച ഹാരിസിന് മികച്ച ഗാനരചയിതാവിനുള്ള അവാര്‍ഡും ലഭിച്ചു.
ലോക സംഗീത വിഭാഗത്തിലെ മികച്ച ആല്‍ബത്തിനാണ് അനുഷ്ക രവിശങ്കറിന്റെ ലൈവ് അറ്റ് കാര്‍നീ ഹാള്‍ എന്ന സംഗീത ആല്‍ബം ഗ്രാമി നോമിനേഷന് നേടിയിരിക്കുന്നത്. പക്ഷെ ഈ വിഭാഗത്തിലെ മികച്ച ആല്‍ബത്തിനുള്ള നോമി അവാര്‍ഡ് റൂബന്‍ ബ്ലെയ്ഡ്സിന്റെ മുണ്ടോ നേടി.
ഗ്രാമിയിലേക്ക് രവിശങ്കറിന്റെ പെണ്മക്കള്



Click it and Unblock the Notifications
