Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
വയനാട്ടിനെ ഇളക്കിമറിച്ച ജാനു
രണ്ടാമത് വയനാട്ടിന് സമരവീര്യമായി വന്ന വനിതയാണ് സി.കെ. ജാനു. പോരാട്ടത്തിന്റെ തീ ജ്വലിക്കുന്ന കണ്ണുകളോടു കൂടിയ പെണ്‍കുട്ടി ആദിവാസികള്‍ക്കിടയില്‍ പെട്ടെന്ന് പ്രിയങ്കരിയായി. മൂന്നരലക്ഷത്തോളം വരുന്ന ആദിവാസി സമൂഹത്തിന്റെ മുഴുവന്‍ നേതാവായി ഉയരാന്‍ കഴിഞ്ഞു എന്നതാണ് ജാനുവിന്റെ പ്രത്യേകത.
ഭരണാധികാരികള്‍ കൂടി ആദിവാസികളുടെ നേതാവായി ജാനുവിനെ അംഗീകരിച്ചതോടെ രാഷ്ട്രീയപാര്‍ട്ടികള്‍ അവരെ സ്വന്തം ചേരിയില്‍ നിര്‍ത്താന്‍ മത്സരിച്ചു.
ഏഴാം വയസ്സില്‍ വയനാട്ടിലെ വെള്ളമുണ്ട ഗ്രാമത്തില്‍ ഒരു അധ്യാപികയുടെ വീട്ടുജോലിക്കാരിയായാണ് ജാനു ജീവിതം തുടങ്ങിയത്. അന്നു മുതലേ ജാനു ആദിവാസികളുടെ ദുരിതം കണ്ടു. അനുഭവിച്ചു.
12ാം വയസ്സില്‍ വീട്ടുവേല മതിയാക്കി കൂലിപ്പണിക്കിറങ്ങി. രണ്ട് രൂപയായിരുന്നു അന്ന് ദിവസക്കൂലി. പട്ടിണി പോക്കാന്‍ ഈ തുക മതിയാവില്ലെന്ന് വന്നപ്പോള്‍ ജാനു കൂടുതല്‍ കൂലി ചോദിച്ചു. ജാനുവിന്റെ സമരം ചെയ്യാനുള്ള അഭിനിവേശം അന്നേ ഉണര്‍ന്നിരുന്നു. പിന്നീട് അവര്‍ സോളിഡാരിറ്റി പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു. ആദിവാസികളുടെ അവകാശത്തിനായി പോരാടി.
പിന്നീടാണ് ആദിവാസികളുടെ മോചനത്തിനായി പുറത്തുനിന്നുള്ളവര്‍ സമരം നയിച്ചതുകൊണ്ട് കാര്യമില്ലെന്ന തിരിച്ചറിവ് ജാനുവിനുണ്ടായത്. സ്വന്തം പാരമ്പര്യത്തില്‍ നിന്ന് കരുത്ത് നേടി ആദിവാസികള്‍ ഉയിര്ത്തെഴുന്നാറ്റാലേ രക്ഷയുള്ളൂ എന്നും ജാനു മനസ്സിലാക്കി. അങ്ങിനെയാണ് സ്വയം പാര്‍ട്ടിയുണ്ടാക്കി ആദിവാസികളെ ഒന്നിപ്പിക്കാന്‍ ശ്രമിച്ചത്. പക്ഷെ സമരവീര്യം അല്പം കൂടിപ്പോയതുകൊണ്ട് അക്ഷമയോടെ സായുധസമരത്തിലേക്ക് എടുത്തുചാടിയത് അജിതയെപ്പോലെ ജാനുവിനും വിനയായോ? കാലം നല്‍കേണ്ട മറുപടിയാണിത്.



Click it and Unblock the Notifications
