Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
മഹാലക്ഷ്മിയുടെ മഹാലക്ഷ്മി
പക്ഷെ സംഗീതജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കിയത് എ.ആര്. റഹ്മാനാണ്. പരസ്യചിത്രങ്ങള്‍ക്ക് വേണ്ടി മഹാലക്ഷ്മി പാടിയ ജിങ്കിള്‍സ് സംഗീതസ്വരം വേറിട്ടറിയുന്ന റഹ്മാന് തിരിച്ചറിഞ്ഞു. അതോടെ മഹാലക്ഷ്മി അയ്യര്‍ക്ക് ജീവിതത്തില്‍ വഴിത്തിരിവായി. നെസ്കഫേ, പെപ്സി, കോക്ക് തുടങ്ങി 5,000ല്‍പരം ടിവി പരസ്യഗാനങ്ങള്‍ ആലപിച്ച മഹാലക്ഷ്മി അങ്ങിനെ സിനിമയില്‍ ചുവടുവച്ചു. ദില്‍സേ എന്ന ചിത്രത്തിലെ എ അജ്നബി എന്ന മഹാലക്ഷ്മിയുടെ ഗാനം ഹിറ്റായി. തുടര്‍ന്ന് അലൈപായുതേ, മുതല്വന്, മിഷന് കശ്മീര്‍, ഹേ റാം, യാദേന്‍ തുടങ്ങിയ ഒരു പിടി ചിത്രങ്ങളില്‍ പാടാന്‍ അവസരം ലഭിച്ചു.
ഏറ്റവുമൊടുവില്‍ ലക്കി അലി നായകനായി അഭിനയിച്ച സുര്എന്ന ചിത്രത്തില്‍ മഹാലക്ഷ്മി പാടിയ കഭി ശാം ദലേ എന്ന ഗാനവും സംഗീതആരാധകര് ഏറ്റുവാങ്ങി. ഇതോടെയാണ് സ്വന്തം പേരില്‍ സംഗീത ആല്‍ബം ഇറക്കാന്‍ ആത്മവിശ്വാസമായത്.
ഇതിനകം ഇളയരാജ, റഹ്മാന്, അനുമാലിക്, ശങ്കര്‍-എഹ്സന്‍-ലോയ്, നദീം ശ്രാവണ്‍, എം.എം. ക്രീം എന്നിവരുടെ സംഗീതസംവിധാനത്തില്‍ മഹാലക്ഷ്മി പാടിക്കഴിഞ്ഞു.
മഹാലക്ഷ്മി അയ്യര്‍ ഹിന്ദുസ്ഥാനി സംഗീതവും കര്‍ണ്ണാടകസംഗീതവും അഭ്യസിച്ചിട്ടുണ്ട്. അതിനാല്‍ അനായാസമായി ചലച്ചിത്രഗാനങ്ങള്‍ പാടാന്‍ കഴിയുന്നു. തമിഴ്നാട്ടിലാണ് ജനിച്ചതെങ്കിലും മുംബൈയില്‍ സ്ഥിരതാമസം. ഈ അനായാസതയും ശബ്ദത്തില്‍ വികാരങ്ങള്‍ പകരാന്‍ കഴിയുന്ന മിടുക്കും ശബ്ദത്തിലെ ആകര്‍ഷണീയതയും ആണ് മഹാലക്ഷ്മിയുടെ സൗഭാഗ്യങ്ങള്‍. ഇപ്പോള്‍ മഹാലക്ഷ്മിയിലൂടെ ഇന്ത്യ പുതിയ ഗായികയുടെ ഉദയം ആഘോഷിക്കുന്നു.



Click it and Unblock the Notifications
