Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
നന്ദനയ്ക്ക് താരാട്ടുമായി ചിത്ര...
ചെന്നൈയിലെ സാലിഗ്രാമത്തിലെ വീട്ടില്‍ ചിത്രയും ഭര്‍ത്താവ് വിജയശങ്കറും എല്ലാ ദൈവങ്ങള്‍ക്കും വീണ്ടും വീണ്ടും നന്ദിപറയുന്നു. ഗായികയായി കഴിഞ്ഞ 24വര്‍ഷത്തെ തിരക്കില്‍ ഒഴുകുകയായിരുന്നു ചിത്ര. ഇതിനിടയില്‍ പലപ്പോഴും കുഞ്ഞില്ലാത്ത ദു:ഖം മറന്നു.
ഈ തിരക്കിലും ചിത്ര ഒരു കാര്യം മുടക്കിയില്ല. ഗുരുവായൂര്‍, ആറ്റുകാല്‍, മൂകാംബിക ക്ഷേത്രങ്ങളിലേക്കുള്ള സന്ദര്‍ശനം. എല്ലാ വര്‍ഷങ്ങളിലും മുടങ്ങാതെ ഈ ക്ഷേത്രങ്ങളില്‍ സംഗീതക്കച്ചേരി നടത്താറുണ്ട്. പക്ഷെ കുഞ്ഞുണ്ടായത് ഈ ദൈവങ്ങളുടെ അനുഗ്രഹം മാത്രമാണോ?
അതിന് ചിത്ര ദൈവങ്ങള്‍ക്കൊപ്പം ഡോക്ടര്‍ക്കും നന്ദിപറയുന്നു. മദ്രാസ് മെഡിക്കല്‍ മിഷന് ഹോസ്പിറ്റലിലെ തങ്കം വര്‍മ്മയുടെ ചികിത്സയിലാണ് ചിത്രയ്ക്ക് ഫലമുണ്ടായത്.
ചിത്രയുടെ ജാതകത്തില്‍ കുഞ്ഞുണ്ടാകുമെന്ന് പറയുന്നുണ്ട്. പക്ഷെ അല്പം വൈകിമാത്രമേ സന്താനലബ്ധിയുണ്ടാകൂ എന്നാണ് ജാതകത്തില്‍ പറയുന്നത്. അതില്‍ വിശ്വസിച്ച ചിത്ര പ്രതീക്ഷ വിടാതെ കാത്തിരിക്കുകയായിരുന്നു ഇത്രയും കാലം.
ഇപ്പോള്‍ പ്രസവം കഴിഞ്ഞുള്ള വിശ്രമത്തിന് ശേഷം ചിത്ര വീണ്ടും റെക്കോഡിംഗ് റൂമിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. പ്രസവത്തിന് മൂന്ന് മാസം മുമ്പ് പാട്ട് നിര്‍ത്തിയ ചിത്ര പ്രസവത്തിന് ശേഷം ചെറിയ താരാട്ടുകളില്‍ ഒതുങ്ങിനില്ക്കുകയായിരുന്നു. ഇപ്പോള്‍ കഠിനമായ പരിശീലനം വീണ്ടും ആരംഭിച്ചിരിക്കുന്നു ചിത്ര.
ആശുപത്രിയില്‍ പ്രസവിച്ചു കിടക്കുമ്പോള്‍ ചിത്രയെ കാണാന്‍ യേശുദാസ് എത്തിയിരുന്നു. മകള്‍ നല്ലൊരു ഗായികയാകട്ടെ എന്ന യേശുദാസിന്റെ അനുഗ്രഹത്തെ ചിത്ര വലിയൊരു ജീവിതാഭിലാഷമായി നെഞ്ചോട് ചേര്‍ക്കുന്നു.
ഏഴാംവയസ്സില്‍ പാടിത്തുടങ്ങിയ ചിത്ര ഇതിനകം 16,000ല്‍പരം ഗാനങ്ങള്‍ ആലപിച്ചുകഴിഞ്ഞു.



Click it and Unblock the Notifications
