Latest Updates
-
ഗണേഷ് ചതുർത്ഥി 2026: ചന്ദ്രനെ കണ്ടാൽ ദോഷം? വിവിധ നഗരങ്ങളിലെ ഒഴിവാക്കേണ്ട സമയം ഇതാ -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ ഇന്ന് കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ഈ വഴികൾ ഒഴിവാക്കുക! -
2026 സെപ്റ്റംബർ 12: ഇന്നത്തെ ശുഭയോഗങ്ങൾ ഇല്ല, ത്രിപുഷ്കര യോഗം മാത്രം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ!
ദത്ത്: സ്വപ്നങ്ങള്‍ക്കപ്പുറം ചിലത്...
കോട്ടയം: ദത്തെടുക്കല്‍ എപ്പോഴും വേദനയുടെയും ആഹ്ലാദത്തിന്റെയും വഴികള്‍ ജീവിതത്തില്‍ സൃഷ്ടിക്കുന്നു. കുട്ടികളില്ലാത്തവരുടെ ജീവിതത്തില്‍ ദത്തിലൂടെ കുട്ടികള്‍ കടന്നുവരുന്നതോടെ അവര്‍ മറ്റെല്ലാം മറക്കുന്നു. വിരസമായ അനപത്യതാദു:ഖത്തിന്റെ (മക്കളില്ലാത്തിന്റെ ദു:ഖം) തൊണ്ടുപൊട്ടിച്ച് അവര്‍ പുതിയ ആഹ്ലാദത്തിലേക്ക് കടക്കുന്നു.
അവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന കുട്ടികളുടെ ആഹ്ലാദവും ദു:ഖവും പങ്കിടുന്നതോടെ ജീവിതം വിരസതയ്ക്ക് പകരം ഒരുപാട് ആഹ്ലാദനിമിഷങ്ങള്‍ സമ്മാനിക്കും. ഇതിനൊരു ഉദാഹരണമാണ് അന്തോണി മാസ്റര്‍. അദ്ദേഹത്തിന് മക്കളില്ല. ദത്തെടുക്കുന്നതിനെപ്പറ്റി അദ്ദേഹത്തിന് ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ല. ആദ്യ ഭാര്യ ത്രേസ്യടീച്ചര്‍ ക്യാന്‍സര്‍ ബാധിച്ച് മരിച്ചപ്പോള്‍ അന്തോണി മാസ്റര്‍ വീണ്ടും വിവാഹം കഴിച്ചു. സ്കൂള്‍ അധ്യാപികയായ മേരിടീച്ചറെ. ഈ വിവാഹത്തിലും അന്തോണി മാസ്റര്‍ക്ക് കുട്ടികളുണ്ടായില്ല.
ക്രിസ്ത്യാനിയെങ്കിലും പള്ളിക്കാര്യങ്ങളിലും ബൈബിളിലും ഒന്നും അന്തോണി മാസ്റര്‍ക്ക് താല്പര്യമുണ്ടായിരുന്നില്ല. അദ്ദേഹം ഒന്നാന്തരം കമ്മ്യൂണിസ്റായിരുന്നു. അതുകൊണ്ട് തന്നെ പള്ളിക്കാരുടെ ബ്ലാക്ക്ലിസ്റില്പെട്ട ആളുമായിരുന്നു. നന്നായി ചിത്രം വരക്കുമായിരുന്ന അന്തോണിമാസ്റര് അടുത്തുള്ള സ്കൂളില്‍ ഡ്രോയിംഗ് മാസ്റര്‍ ആയിരുന്നു.
കമ്മ്യൂണിസ്റ് പാര്‍ട്ടിക്ക് വേണ്ടി അദ്ദേഹം വരക്കുന്ന പോസ്ററുകള്‍ നാട്ടുകാര്‍ക്ക് അത്ഭുതമായിരുന്നു. അത്രയ്ക്ക് മനോഹരമായിരുന്നു അദ്ദേഹത്തിന്റെ കൈപ്പടയും ചിത്രങ്ങളും. ചിലപ്പോള്‍ കോണ്‍ഗ്രസുകാരെ കളിയാക്കി നല്ല കാര്‍ട്ടൂണുകളും വരച്ചിരുന്നു അദ്ദേഹം.
കമ്മ്യൂണിസ്റ് പാര്‍ട്ടിയ്ക്കുള്ളിലുള്ളവര്‍ ബ്ലേഡ് കമ്പനികളും അധികാരദല്ലാളന്മാരും ആയി മാറിയപ്പോള്‍ അന്തോണി മാസ്ററുടെ മനസ്സ് വേദനിച്ചു. എം.വി. രാഘവന് പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയപ്പോഴും അദ്ദേഹം ഏറെ ദു:ഖിച്ചു. റഷ്യയുടെയും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ തകര്‍ച്ചയും അന്തോണിമാസ്റര്റെ വേദനിപ്പിച്ചു. സ്കൂളില്‍ നിന്ന് വിരമിക്കുക കൂടി ചെയ്തതോടെ അന്തോണിമാസ്റര് ഒറ്റപ്പെട്ടു. പഴയപോലെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ താല്പര്യവും അദ്ദേഹത്തിന് നഷ്ടപ്പെട്ടു. ഇനി എന്തു ചെയ്യും? മക്കളില്ല.
നല്ലൊരു കര്ഷകന് കൂടിയായ അദ്ദേഹം മണ്ണാകെ പച്ചപിടിപ്പിച്ചു. തെങ്ങും വാഴയും ചേമ്പും കാപ്പിയും ജാതിക്കയും നട്ടു. പച്ചപെയിന്റടിച്ച വീടിനു ചുറ്റും പ്രകൃതി തീര്‍ത്ത പച്ചപ്പും കൂടിയായതോടെ അന്തോണിമാസ്ററുടെ വീട്ടിലേക്ക് റോഡില്‍ കൂടി നടന്നുപോകുന്ന ആരും ഒരു നിമിഷം നോക്കിനിന്നുപോകും.
പക്ഷെ ഏകാന്തതയും വിരസതയും അദ്ദേഹത്തിന്റെ മനസ്സിനെ വേട്ടയാടിയിരുന്നു. ഇതിനിടെ മേരിടീച്ചര്‍ പറഞ്ഞു: നമുക്ക് ഒരു കുഞ്ഞിനെ ദത്തെടുത്താലെന്താ?. അപ്പോള്‍ അദ്ദേഹത്തിനും തോന്നി. അത് ശരിയാണ്. ഒരു പക്ഷെ ഒരു കുട്ടി വന്നാല്‍ ജീവിതം മാറിയാലോ?
കൊടുങ്ങല്ലൂരില്‍ ഏതോ അമ്മ റോഡില്‍ ഉപേക്ഷിച്ചുപോയ കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന വാര്‍ത്ത ആയിടെയാണ് പത്രങ്ങളില്‍ വന്നത്. ഉടനെ അദ്ദേഹം കൊടുങ്ങല്ലൂരിലേക്ക് യാത്രയായി. കുട്ടിയെ ദത്തെടുക്കാനുള്ള താല്പര്യം ആശുപത്രി അധികൃതരെ അറിയിച്ചു. ആ കുട്ടിയെ ദത്തെടുക്കാന്‍ മറ്റു പലരും അവിടെ എത്തിയിരുന്നു. ദത്തെടുക്കാന്‍ താല്പര്യമുള്ളവരെയെല്ലാം കോടതി വിളിപ്പിച്ചു. ഒടുവില്‍ നറുക്ക് വീണത് അന്തോണി മാസ്റര്ക്കാണ്.



Click it and Unblock the Notifications
