Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
395 രൂപയ്ക്ക് ഒരു കേരളട്രിപ്പ് !
എന്നാല്‍ വേര് ദി റെയിന്‍ ഈസ് ബോണ്‍ എന്ന പുസ്തകത്തിലൂടെ കേരളത്തിന്റെ വര്ണ്ണപകിട്ടുകളെ മാത്രമല്ല, അതിനപ്പുറവും തുറന്നുകാണിക്കാനാണ് അനിതാ നായര്‍ ശ്രമിക്കുന്നത്. ഇത് ടൂറിസം വകുപ്പിന് ഒരടിയായിരിക്കും! തീര്‍ച്ച!. ടൂറിസംവകുപ്പ് കാല്പനികവല്ക്കരിച്ച, മുഖം മൂടികളണിയിച്ച കേരളത്തിന്റെ വൈരുധ്യങ്ങളും സംസ്കാരസവിശേഷതകളും പുറത്തെടുക്കുകയാണ് അനിതാ നായര്‍ ഈ പുസ്തകത്തിലൂടെ.
ഇതിനായി അനിത കൂട്ടുപിടിക്കുന്നതോ കേരളത്തിലെ ഒന്നാംകിട എഴുത്തുകാരെയും സല്മാന് റഷ്ദിയും അരുന്ധതി റോയിയുമുള്പ്പെടുന്ന ലോകപ്രശസ്ത എഴുത്തുകാരെയും. ഇവരെല്ലാം കണ്ടെത്തിയ കേരളത്തിന്റെ നഖചിത്രങ്ങള്‍ ഒന്നിച്ചുവച്ച് കേരളത്തിന്റെ യഥാര്‍ത്ഥമുഖം നിര്‍മ്മിക്കുന്നു അനിതാ നായര്‍. അത് പൂര്‍ണ്ണമോ അപൂര്‍ണ്ണമോ എന്ന് വായനക്കാര്‍ക്ക് കണ്ടെത്താം. ഈ പെന്ഗ്വിന് പുസ്തകത്തിന്റെ വില 395 രൂപ.
വേര് ദി റെയിന്‍ ഈസ് ബോണ്‍ എന്ന ഈ ഗ്രന്ഥത്തില്‍ 34 എഴുത്തുകാരുടെ രചനകളാണ് അനിതാ നായര്‍ നിരത്തുന്നത്. പുസ്തകം നിറയ്ക്കാന്‍ കേരളത്തെ കുറിച്ചുള്ള ഉപന്യാസങ്ങളല്ല അനിത തിരഞ്ഞെടുത്തിരിക്കുന്നത്. അതിന് ലോണ്‍ലി പ്ലാനറ്റിന്റെ കേരളത്തെക്കുറിച്ചുള്ള പുസ്തകം വാങ്ങിയാല്‍ മതിയല്ലോ. ഇവിടെയാണ് അനിത ഒരു എഡിറ്റര്‍ എന്ന നിലയിലും മികവ് പുലര്‍ത്തുന്നത്. 34 എഴുത്തുകാരുടെ സര്‍ഗ്ഗാത്മകരചനകളിലൂടെയും അനുഭവക്കുറിപ്പുകളിലൂടെയും കേരളത്തിന്റെ മണ്ണിലൂടെയും മനുഷ്യര്‍ക്കിടയിലൂടെയും യാത്രചെയ്യുന്ന അനുഭവമാണ് വായനക്കാരനുണ്ടാവുക. വെറും 395 രൂപയ്ക്ക് കേരളത്തിന്റെ മുക്കുമൂലകള്‍ വരെ യാത്രക്കാരന് ആസ്വാദ്യകരമായി അനുഭവിക്കാം.
ഒറ്റപ്പാലത്തുകാരിയായ അനിതാ നായര്‍ കേരളത്തിന്റെ പ്രകൃതിഭംഗിയുടെ അടിമയാണ്. ഈ പുസ്തകത്തിന്റെ ആമുഖക്കുറിപ്പില്‍ തന്നെ മഴയില്‍ കുളിച്ച കേരളത്തിന്റെ പച്ചപ്പിന്റെ നഖചിത്രം അനിതാ നായര്‍ കുറിച്ചിടുന്നു. (രണ്ട് പേര് ചേര്‍ന്നാല്‍ മൂന്നഭിപ്രായങ്ങള്‍ പറയുന്ന മലയാളിയുടെ തനിസ്വഭാവവും തനിക്കറിയാമെന്ന് അനിതാ നായര്‍ ആമുഖക്കുറിപ്പില്‍ പറയുന്നുണ്ട്. അനിത മിടുക്കി തന്നെ!) പാടങ്ങളുടെ പച്ചപ്പ്, കല്ലുകളില്‍ പടര്‍ന്നുകയറിയ ചതുപ്പിന്റെ പച്ചപ്പ്...എല്ലാം അനിതാനായര്‍ വികാരസാന്ദ്രമായി വരച്ചിടുന്നു. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന്റെ പിറവി കേരളത്തില്‍ നിന്നാണെന്നത് പുസ്തകത്തിന്റെ പേരും അര്‍ത്ഥവത്താക്കുന്നു. എം.ടിയുടെ കര്‍ക്കിടകത്തിലും ബഷീറിന്റെ നീലവെളിച്ചത്തിലും സക്കറിയയുടെ കുഴിയാനകളുടെ ഉദ്യാനവും ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിലെ തിരഞ്ഞെടുത്ത ഭാഗത്തിലും മഴയുടെ അനുഭവമുണ്ട്.
കാറ്റില്‍ ആടിയുലയുന്ന, മഴമേഘങ്ങള്‍ നിറഞ്ഞ പ്രകൃതിയാണ് ഈ പുസ്തകത്തിന്റെ കവര്‍ ചിത്രം. പ്രസന്ന വെങ്കിടേഷ് തന്റെ കവര്‍ ചിത്രത്തിലൂടെ ഹൃദയസ്പൃക്കായ കേരളത്തിന്റെ മഴക്കാലമുഖമാണ് വെളിവാക്കുന്നത്.



Click it and Unblock the Notifications