Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
വാര്‍ത്തകളില്‍ പ്രീതി സിന്റ
തുടര്‍ന്ന് ബോളിവുഡും അധോലോകനായകരും തമ്മില്‍ അവിഹിത ബന്ധം നിലനില്ക്കുന്നു എന്ന് തെളിയിക്കാനായിരുന്നു മുംബൈ പൊലീസിന്റെ ശ്രമം. ഇക്കാര്യത്തില്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കാന്‍ പൊലീസ് ചലച്ചിത്ര താരങ്ങളെ പലരെയും ചോദ്യം ചെയ്തു. എന്നാല്‍ ഇവരില്‍ പലരും ആദ്യം നല്കിയ മൊഴി ഇപ്പോള്‍ മാറ്റിപ്പറയുകയാണ്. ഇക്കൂട്ടത്തില്‍ ആദ്യം നല്കിയ മൊഴിയില്‍ തന്നെ ഉറച്ചുനിന്നത് പ്രീതി സിന്റ മാത്രമാണ്.
ചോരി ചോരി ചുപ്കെ ചുപ്കെ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനിടയില്‍ 50 ലക്ഷം രൂപ ആവശ്യപ്പെട്ട് തന്നെ ഫോണില്‍ ആരോ ഭീഷണിപ്പെടുത്തിയിരുന്നു എന്ന കാര്യമാണ് പ്രീതി സിന്റ കോടതിയില്‍ വെളിപ്പെടുത്തിയത്. ബോളിവുഡില്‍ സിനിമാനിര്‍മ്മാണത്തില്‍ അധോലോക ഇടപെടല്‍ ഉണ്ടെന്ന് തെളിയിക്കാന്‍ മുംബൈ പൊലീസിന് ലഭിച്ച ഒരേയൊരു തെളിവാണ് പ്രീതി സിന്റയുടെ മൊഴിയെന്നോര്ക്കുക. ഈ കേസില്‍ അധോലോകത്തിന്റെ ഭീഷണിയെത്തുടര്‍ന്ന് ഈ കേസില്‍ സല്മാന് ഖാന്, ഷാരുഖ് ഖാന്, രാകേഷ് റോഷന്, രത്തന്‍ ജെയിന്, മഹേഷ് മഞ്ജ്രേക്കര്, സഞ്ജയ് ഗുപ്ത, ഹരിഷ് സുഗന്ധ്, അലി മൊറാനി, അനീസ് ബസ്മി, മൊഹമ്മദ് മൊറാനി എന്നിവര്‍ കൂറുമാറുകയുണ്ടായി.
ഭരത് ഷായുടെ അറസ്റിനു പിന്നാലെ ചോരി ചോരി ചുപ്കെ ചുപ്കെയുടെ നിര്‍മ്മാതാവ് റിസ്വിയെയും മുംബൈ പൊലീസ് അറസ്റ് ചെയ്തിരുന്നു. അധോലോകവുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് റിസ്വിയെ മുംബൈ പൊലീസ് അറസ്റ് ചെയ്തത്. 10 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം റിസ്വി ചോരി ചോരി ചുപ്കെ ചുപ്കെയിലൂടെ രക്ഷപ്പെടുന്നതിനിടയിലാണ് അറസ്റ്. ഈ ചിത്രത്തില്‍ സല്മാന് ഖാന്, റാണി മുഖര്‍ജി, പ്രീതി സിന്റ എന്നിവരാണ് അഭിനയിച്ചത്.
അധോലോകത്തെ വെല്ലുവിളിക്കാന്‍ പ്രീതി സിന്റയെ പ്രേരിപ്പിച്ച ഘടകം എന്താണ്? ബോളിവുഡിനെ അധോലോകത്തിന്റെ പിടിയില്‍ നിന്നും രക്ഷിക്കാനുള്ള വ്യഗ്രതയാണോ? അതോ സ്വന്തം നിലനില്പ് ഉറപ്പിക്കാനുള്ള തന്ത്രമോ? ബോളിവുഡില്‍ സ്ഥാനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പ്രീതി സിന്റയ്ക്ക് കോടതിയിലെ വെളിപ്പെടുത്തലുകള്‍ എന്തായാലും തുണയാകും. ഇപ്പോഴേ പ്രീതി സിന്റയുടെ ജനപ്രീതി ഏറെ വര്‍ധിച്ചിട്ടുണ്ട്. 2003ല്‍ ഒരു പിടി ചിത്രങ്ങള്‍ പ്രീതി സിന്റയുടെ കയ്യിലുണ്ട്. കോടതിയിലെ വെളിപ്പെടുത്തല്‍ തന്റെ ചിത്രങ്ങളുടെ വിജയത്തിന് പ്രീതി സിന്റയെ സഹായിക്കുമോ? ഒപ്പം ഭാവിയില്‍ ബിജെപിയിലൂടെ ഒരു പാര്‍ടി ടിക്കറ്റും പ്രീതി സിന്റയ്ക്ക് കിട്ടിക്കൂടായ്കയില്ല. എന്തിന്റെ പേരിലായാലും പ്രീതിസിന്റ കാണിച്ച ധീരതയെ അഭിനന്ദിക്കാതിരിക്കാന്‍ വയ്യ.



Click it and Unblock the Notifications
