Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
സൗന്ദര്യത്തിന്റെ അകംപൊരുള്‍ തേടി ജബീന്‍
പിന്നീട് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളെജില്‍ ആര്‍ക്കിടെക്ചര്‍ വകുപ്പില്‍ ലക്ചററായി ജോലിചെയ്യുമ്പോള്‍ മറ്റൊരു ദൗത്യമാണ് തന്റേതെന്ന് ജബീന്‍ തിരിച്ചറിഞ്ഞു. ഭാവിയിലെ ആര്‍കിടെക്ടുകളെ വാര്‍ത്തെടുക്കാനും വിഷയത്തിലുള്ള തന്റെ കഴിവുകള്‍ വിശാലമാക്കാനും ഈ ജോലി സഹായിച്ചു. സ്വന്തമായി ഒരു ഡിസൈന്‍ സ്കൂള്‍ ജബീന്റെ മനസ്സിലെ സ്വപ്നമായി. മൂന്ന് വര്‍ഷത്തെ അദ്ധ്യാപക ജോലി അവസാനിപ്പിച്ച് ജബീന്‍ തന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കി. ഇന്റീരിയര്‍ ഡിസൈനിംഗ് പഠിക്കാനാഗ്രഹിക്കുന്നവരെ സഹായിക്കുന്ന ഒരു സ്കൂള്‍.
ഞാന്‍ ഈ സ്ഥാപനം തുടങ്ങുമ്പോള്‍ ഇന്റീരിയര്‍ ഡിസൈനിംഗ് രംഗത്ത് കേരളത്തില്‍ അനന്ത സാധ്യതകളായിരുന്നു. വീടിനകം അലങ്കരിക്കുന്നതിന് വീടുകെട്ടുന്നവര് തന്നെ നല്ല പ്രധാന്യവും നല്കി. പക്ഷെ ഞാന്‍ ഇന്റീരിയര്‍ ഡിസൈനിംഗ് എന്ന വിഷയത്തില്‍ കൂടുതല്‍ ആഴത്തില്‍ സഞ്ചരിച്ചു. വീടിന്റെ അകത്തെ അലങ്കാരങ്ങള്‍ക്ക് യോജിച്ച വീട് ആസൂത്രണം ചെയ്യുക എന്നിടത്തോളം പോയി കാര്യങ്ങള്‍. - ജബീന്‍ പറയുന്നു.
ദി ഇന്‍സൈഡ് എന്ന ജബീന്റെ സ്ഥാപനം അടുത്ത കാല്‍വയ്പായിരുന്നു. വീടുകളും ഓഫീസുകളും ഹോട്ടലുകളും ഡിസൈന്‍ ചെയ്യുന്ന സ്ഥാപനം. ഈ രംഗത്ത് ധാരാളം അംഗീകാരങ്ങള്‍ ഇന്‍സൈഡ് വാരിക്കൂട്ടി. ഇപ്പോള്‍ ഇന്ത്യന്‍ ഇന്സ്റിട്യൂട്ട് ഓഫ് ആര്‍കിടെക്റ്റ്സിന്റെ കേരളാ ചാപ്റ്ററിലെ ആദ്യ വനിതാ ചെയര്‍പേഴ്സണാണ് ജബീന്‍.
ഡിസൈനറുടെ ജോലി വളരെ ബുദ്ധിമുട്ടുള്ളതാണ്. നല്ല ഭാവനയും വേണം. ആദ്യ ഘട്ടം മുതല്‍ അവസാന മിനുക്കുപണികള്‍ വരെ എന്റെ മേല്‍നോട്ടം വേണം. ഇത് വളരെയധികം സംതൃപ്തി തരുന്നു. - ജബീന്‍ പറഞ്ഞു.
സ്ത്രീയെന്ന നിലയില്‍ ഈ രംഗത്ത് യാതൊരു കോട്ടങ്ങളും തനിക്ക് അനുഭവിക്കേണ്ടി വരുന്നില്ലെന്നും ജബീന്‍ പറയുന്നു. തൊഴില്‍ ഞാന്‍ ശരിക്കും ആസ്വദിക്കുന്നു. ചില സ്ത്രീകള്‍ ഈ രംഗം വിട്ടുപോയത് തൊഴില്‍ അവര്‍ക്ക് സംതൃപ്തി നല്‍കാത്തതിനാലാണ്. സ്ത്രീകള്‍ക്ക് പറ്റിയതാണ് ഈ തൊഴില്‍. - ജബീന്‍ വിശദീകരിക്കുന്നു.
നല്ലൊരു ആര്കിടെക്ടാവാന് എന്തു ഗുണങ്ങള്‍ വേണം?
ജബീന്‍ അക്കമിട്ടുനിരത്തുന്നത് മൂന്ന് ഗുണങ്ങള്‍: അതിസൂക്ഷമമായ സംവേദനക്ഷമത, കലയെ സ്നേഹിക്കുന്ന ഹൃദയം, എല്ലാറ്റിനുമുപരി ഹൃദയവിശാലത.
സാഹസികത നിറഞ്ഞതാണ് ഈ തൊഴില്‍. ഇവിടുത്തെ വെല്ലുവിളി മനോഹരമായ ഒരു സൃഷ്ടി നടത്തുന്നതിലാണ്. ജോലിയുടെ ഓരോ നിമിഷവും രോമാഞ്ചമുണ്ടാക്കുന്നതാണ്. - ജബീന്‍ പറയുന്നു.



Click it and Unblock the Notifications
