Latest Updates
-
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ!
അറബിപ്പാട്ടിന്റെ ലഹരിയുമായി മഞ്ജരി
ഈയിടെ മസ്കറ്റിലെ ഗായകന് യേശുദാസ് കൂടി പങ്കെടുത്ത സംഗീതപരിപാടിയില്‍ ഒരു പക്ഷെ ഗാനഗന്ധര്വനേക്കാള് മഞ്ജരി ശ്രദ്ധേയയായി എന്ന് പറയുന്നതില്‍ തെറ്റില്ല. പ്രശസ്ത ലബനോണ്‍ ഗായിക ഡയാന ഹാദിദിന്റെ പോപ്പ് അറബിഗാനങ്ങള്‍ തനിമ ചോരാതെ മഞ്ജരി അവതരിപ്പിച്ചപ്പോള്‍ മസ്കറ്റിലെ ആംഫി തിയറ്ററിലേക്ക് അറബി യുവാക്കള്‍ ഒഴുകി.
അറബിപ്പാട്ടുകളോടുള്ള കമ്പം വെറും താല്‍ക്കാലികമല്ലെന്ന് മഞ്ജരി പറയുന്നു: വെറും അഞ്ച് വയസ്സുള്ളപ്പോള്‍ ഞാന്‍ അറബിപ്പാട്ടുകള് പാടിത്തുടങ്ങി. ഇപ്പോള്‍ അറബിഗാനങ്ങള്‍ പുതിയ ലഹരിയാണ്. അറബി ഗാനങ്ങളോടുള്ള കമ്പം പെട്ടെന്നൊന്നും ഇല്ലാതാവാനും പോകുന്നില്ല. വിഷമകരമാണെങ്കിലും അറബിപ്പാട്ടുകള് പാടുന്നത് നല്ല നേരമ്പോക്കാണ്. - മഞ്ജരി പറയുന്നു.
വാഡി കബീര്‍ സ്കൂളില്‍ നിന്നും അറബി ഭാഷയില്‍ ലഭിച്ച പ്രാവീണ്യമാണ് മഞ്ജരിയ്ക്ക് കൂട്ടായത്. ഇതു മൂലം വളരെയെളുപ്പം അറബി ഗാനങ്ങളുടെ ഉച്ചാരണവും ആലാപനശൈലിയും വശത്താക്കാന്‍ മഞ്ജരിയ്ക്ക് കഴിയുന്നു. ഒരു ഗാനം പല തവണ കേട്ട് അതിന്റെ ഉച്ചാരണവും മറ്റും വശത്താക്കുകയാണ് പതിവ്. പിന്നീട് അറബിക് ഭാഷയറിയുന്നവരോട് വാക്കുകളുടെ അര്‍ത്ഥം ചോദിച്ചുമനസ്സിലാക്കുകയും ചെയ്യും- മഞ്ജരി വിശദീകരിച്ചു.
അറബി ഗാനങ്ങളുടെ ശൈലി കൂടുതലായി മനസ്സിലാക്കി, പഠനത്തോടൊപ്പം അറബി ഗാനരംഗത്ത് ശ്രദ്ധകേന്ദ്രീകരിക്കാനാണ് മഞ്ജരിയ്ക്ക് ഇഷ്ടം.



Click it and Unblock the Notifications
