Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
കേരളമേ... ഞങ്ങള്‍ അഭിമാനിക്കുന്നു...
പക്ഷെ ആ തീവണ്ടിയില്‍ തന്നെ കയറിയ ഒരു കൂട്ടം സിആര്‍പിഎഫ് ട്രെയിനി ജവാന്മാര് ആ പെണ്‍കുട്ടികളെ കളിയാക്കുന്നതില്‍ നിന്നാണ് പ്രശ്നം തുടങ്ങിയത്. കേരളത്തില്‍ തിരുവനന്തപുരത്തെ പള്ളിപ്പുറത്തുള്ള സിആര്‍പിഎഫ് ക്യാമ്പിലേക്ക് പരിശീലനത്തിനായി പോകുന്നവരായിരുന്നു ജവാന്മാര്. കളിയാക്കല്‍ പിന്നീട് കയ്യാങ്കളിയിലേക്ക് നീങ്ങിയപ്പോള്‍ പെണ്‍കുട്ടികളുടെ കൂടെയുണ്ടായിരുന്ന ആണ്‍കുട്ടികളും അധ്യാപകരും ഇടപെടാന്‍ ശ്രമിച്ചു. പക്ഷെ സംഘം ചേര്‍ന്നാല്‍ ആര്‍ക്കും ഉണ്ടാകുന്ന താന്പോരിമയായിരിക്കാം 50 പേരടങ്ങുന്ന സിആര്‍പിഎഫ് ജവാന്മാരെയും കൂടുതല്‍ തെറ്റുകളിലേക്ക് നയിച്ചത്. അവര്‍ അധ്യാപകരെയും ആണ്‍കുട്ടികളെയും മര്‍ദ്ദിച്ചു. പക്ഷെ തീവണ്ടി കൊച്ചിയിലെത്തിയതോടെ മറ്റ് യാത്രക്കാര്‍ കൂടി പെണ്‍കുട്ടികളുടെ രക്ഷയ്ക്കെത്തി.
അവര്‍ റെയില്‍വേ പൊലീസിന് ഈ പീഡനത്തെക്കുറിച്ച് പരാതി നല്കി. തുടര്‍ന്നാണ് റെയില്‍വേ പൊലീസ് കേരളാ പൊലീസിന്റെ സഹായത്തോടെ സിആര്‍പിഎഫ് ജവാന്മാരെ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കിയത്. ബര്‍സേബ സ്കൂളിലെ 13 വിദ്യാര്‍ത്ഥിനികള്‍ തങ്ങളെ പീഡിപ്പിക്കാന്‍ ശ്രമിച്ച 16 സിആര്‍പിഎഫ് ട്രെയിനി ജവാന്മാരെയും തിരിച്ചറിഞ്ഞു. സിആര്‍പിഎഫ് അധികൃതര്‍ ഇതറിഞ്ഞയുടന് ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ഈ 16 പേരെയും പിരിച്ചുവിട്ടു. ജവാന്മാരെ 2002 നവമ്പര്‍ അഞ്ചുവരെ റിമാന്റില്‍ വയ്ക്കാന്‍ കോടതി ഉത്തരവിട്ടിരിക്കുകയാണ്.
എന്തായാലും ഈ കേസില്‍ കേരളം ഉണര്ന്നുപ്രവര്ത്തിച്ചുഎന്നു പറയാതെ വയ്യ. പൊതുജനങ്ങളും മാധ്യമങ്ങളും പൊലീസും നീതിന്യായപീഠവും ഒരു പോലെ കുറ്റക്കാരെ വെളിച്ചത്തുകൊണ്ടുവരുന്നതിലും ശിക്ഷിക്കുന്നതിലും മാതൃകകാട്ടി. സ്വന്തം സംസ്ഥാനത്തിലെ സ്ത്രീപീഡനങ്ങളുടെ കാര്യത്തില്‍ പലപ്പോഴും അലംഭാവം കാണിക്കുന്ന കേരളം പക്ഷെ ഇക്കുറി മാതൃകകാട്ടിയിരിക്കുന്നു. ഒരു പക്ഷെ മധ്യപ്രദേശില്‍ മടങ്ങിച്ചെല്ലുന്ന ബര്‍സേബ സ്കൂളിലെ കുട്ടികളുടെ മനസ്സില്‍ കേരളം അഭിമാനപൂര്‍വം നിറഞ്ഞുനില്‍ക്കുമെന്ന് തീര്‍ച്ച.



Click it and Unblock the Notifications
