Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
കേരളാപൊലീസിന് പെണ്‍കരുത്ത്
ഇവരുടെ പാസിംഗ് ഔട്ട് പരേഡ് തൃശൂരിലെ കെഎപി പരേഡ് ഗ്രൗണ്ടില്‍ ആഗസ്ത് 14ന് നടക്കും. മുഖ്യമന്ത്രി എ.കെ. ആന്റണി സല്യൂട്ട് സ്വീകരിക്കും.
1991വരെ വനിതാ കോണ്‍സ്റബിള്‍മാരുടെ പാസിംഗ് ഔട്ട് പരേഡ് കേരളത്തില്‍ നടന്നിട്ടില്ല. കാരണം ഓരോ വര്‍ഷവും 10 ല്‍ താഴെ വനിതകള്‍ മാത്രമേ അക്കാദമിയില്‍ നിന്ന് പാസ്സായി പുറത്തിറങ്ങാറുള്ളൂ. എന്നാല്‍ 1991ല്‍ കേരളത്തിലെ ആകെയുള്ള വനിതാ കോണ്‍സ്റബിള്‍മാരുടെ എണ്ണം 120 ആയിരുന്നു.
ഇതിനുമുമ്പ് വനിതാ കോണ്‍സ്റബിള്‍മാരുടെ ഏറ്റവും വലിയ പാസിംഗ് ഔട്ട് പരേഡ് നടന്നത് 1991ലാണ്. അന്ന് 242 വനിതകളാണ് അക്കാദമിയില്‍ നിന്ന് പാസായി ഇറങ്ങിയത്. ഇക്കുറി പാസായി ഇറങ്ങുന്ന 490 വനിതകളുടെ സംഘം കേരളത്തിലെ ആകെയുള്ള പൊലീസ് വനിതാ കോണ്‍സ്റബിള്‍മാരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ്.
ഇത്രയും വിപുലമായ വനിതാസംഘത്തിന്റെ പാസിംഗ് ഔട്ട് പരേഡ് ഒരു പക്ഷേ ഇന്ത്യയുടെ പൊലീസ് ചരിത്രത്തിലും ഇതാദ്യമായിരിക്കും. വനിതാ പൊലീസുകാരെ റിക്രൂട്ട് ചെയ്ത ആദ്യത്തെ സംസ്ഥാനവും കേരളം തന്നെ. ആദ്യമായി 1938ലാണ് പഴയ തിരുവിതാംകൂര്‍ സംസ്ഥാനത്തില്‍ അഞ്ച് വനിതാകോണ്സ്റബിള്മാരെ എടുത്തത്.
ഈ വനിതാസംഘത്തില്‍ 34 പേര് ഇരട്ട ബിരുദാനന്തരബിരുദം നേടിയവരാണ്. 64 പേര് ബിരുദാനന്തരബിരുദക്കാരും 322പേര് ബിരുദക്കാരുമാണ്. 22 പേര് നിയമബിരുദം നേടിയവരും ആറ് പേര് അഭിഭാഷകരുമാണ്. ഒരു മുന്‍ പഞ്ചായത്ത് പ്രസിഡന്റും മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഉണ്ട്.
സംസ്ഥാനത്തെ 1,222 വനിതാ കോണ്‍സ്റബിള്‍മാരുടെ തസ്തികയില്‍ 9,77 എണ്ണം ഒഴിഞ്ഞുകിടക്കുകയാണ്. ഇപ്പോള്‍ പാസായി ഇറങ്ങുന്ന 490 പേരെക്കൂടി എടുത്താലും സംസ്ഥാനപൊലീസില്‍ 4,87 തസ്തികകള്‍ ഒഴിഞ്ഞുകിടക്കും. 360 പേരടങ്ങുന്ന വനിതകളുടെ മറ്റൊരൂ സംഘം പരിശീലനത്തിലാണ്.



Click it and Unblock the Notifications
