Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
മോഡലിംഗ് പഠിക്കാം
മോഡലിംഗ് രംഗത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ ചെറുപ്രായത്തിലേ ഈ രംഗത്തേക്ക് കടന്നുവരുന്നതാണ് നല്ലത്. പെണ്‍കുട്ടികള്‍ക്ക് 16 വയസ്സിലും ആണ്‍കുട്ടികള്‍ക്ക് 18 വയസ്സിലും ഈ രംഗത്തേക്ക് കടന്നുവരാം. ഫാഷന്‍ ഷോയില്‍ പങ്കെടുക്കുന്നതവര്ക്ക് കൂടുതല്‍ ഉയരമുള്ളവര്‍ക്ക് സാധ്യതയുടെ മേഖല വിപുലമാണ്. 5.6 അടി മുതല്‍ ആറ് അടി വരെ ഉയരമാകാം. പെണ്‍കുട്ടികള്‍ക്ക് അരക്കെട്ട് 22 മുതല്‍ 25 ഇഞ്ച് വരെ ആകാം. വയറ് 35 ഇഞ്ചില്‍ കൂടരുത്.
മോഡലിംഗ് രംഗത്ത് കൂടുതല്‍ നേട്ടങ്ങള്‍ കൊയ്യണമെങ്കില്‍ ഏതെങ്കിലും മെട്രോപൊളിറ്റന്‍ നഗരത്തില്‍ ചേക്കേറുന്നത് നല്ലതാണ്. മോഡലിംഗില്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള നഗരം മുംബൈയാണ്. ദില്ലി, ചെന്നൈ, കൊല്‍ക്കത്ത, ബാംഗ്ലൂര്‍ എന്നീ നഗരങ്ങളിലും അവസരങ്ങള്‍ക്ക് കുറവില്ല.
കഴിവുറ്റ ഏതെങ്കിലും ഫൊട്ടോഗ്രാഫറെ കണ്ട് പോര്‍ട്ട് ഫോളിയോ തയ്യാറാക്കലും പ്രധാനമാണ്. വിവിധ പോസിലുള്ള ഫോട്ടോകള്‍ക്ക് പുറമെ, ഉയരം, നിറം, തൂക്കം, കണ്ണിന്റെ പ്രത്യേകത, മുടിയുടെപ്രത്യേകത, നിങ്ങളുടെ ജീവിതത്തെക്കുറിച്ചും മോഡലിംഗ് പരിചയത്തെക്കുറിച്ചും വിദ്യാഭ്യാസയോഗ്യതകളെക്കുറിച്ചും എല്ലാമുള്ള വിവരങ്ങള്‍ അടങ്ങിയതാണ് പോര്‍ട്ട് ഫോളിയോ. പിന്നീട് ഏതെങ്കിലും മോഡല്‍ കോ-ഓര്‍ഡിനേറ്ററെ സമീപിക്കണം. വേണമെങ്കില്‍ പരസ്യക്കമ്പനികളെ നേരിട്ട് സമീപിക്കാം.
മോഡലിംഗ് പരിശീലിപ്പിക്കുന്ന സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ കാര്യമായി ഇല്ല. എങ്കിലും ചില പഴയ മോഡലുകളും മറ്റും ഇപ്പോള്‍ ചില സ്കൂളുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇവിടെനിന്ന് പരിശീലനം കഴിയുന്നത് നല്ലതാണ്. അത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. ശരീരവടിവ് കൂട്ടാനും, ആകര്‍ഷകമായി വസ്ത്രം ധരിക്കാനും, ആകര്‍ഷകമായി നടക്കാനും, വികാരങ്ങള്‍ ഭംഗിയായി പ്രകടിപ്പിക്കാനും എല്ലാം അവര്‍ പരിശീലനം നല്‍കും. സ്വന്തം കഴിവുകളെക്കുറിച്ച് മാത്രമല്ല, കഴിവില്ലായ്മയെക്കുറിച്ചും നല്ല ധാരണയുണ്ടായിരിക്കണം. ഫാഷന്‍ ഷോയില്‍ പ്രകടനം നടത്തുമ്പോള്‍ പ്രേക്ഷകര്‍ നിങ്ങളുടെ ഓരോ സൂക്ഷമചലനങ്ങളും ശ്രദ്ധിക്കുമെന്ന് പ്രത്യേകിച്ച് ഓര്‍മ്മിക്കുക.
നിങ്ങള്‍ മോഡലിംഗിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്നുവെങ്കില്‍ ഇപ്പോഴേ കയ്യിലുളള ആ ചോക്കലേറ്റ് വലിച്ചെറിയൂ. നേരെ ജിമ്മിലേക്ക് നടക്കൂ.
മുംബൈയിലെ മോഡലിംഗ് പരിശീലന കേന്ദ്രം
1.ഗ്ലാമര്‍ ഇന്ത്യ
86, ഹില്‍ റോഡ്, ബാന്ദ്ര വെസ്റ്
മുംബൈ- 400050
ഫോണ്‍: 91-22-6559700
2.സ്മൈല്‍സ്
1 മല്ലിക, മകരന്ദ് സൊസൈറ്റി
വീര്‍ സവര്‍കര്‍ മാര്‍ഗ്, മാഹിം
മുംബൈ-400016
ഫോണ്‍: 91-22-4458800
3. മോഡല്‍ ഷോപ്പി
തല്വാല്കര്സ് ജിംനേഷ്യം
സോണി ഹൗസ്, ഗുല്‍മോഹര്‍ റോഡ് നമ്പര്‍ 1
ജെവിപിഡി സ്കീം
മുംബൈ-400049
ഫോണ്‍: 91-22-6252089
ബാംഗ്ലൂരില്‍ പ്രസാദ് ബിഡപ്പ എന്ന ഫാഷന്‍ ഡിസൈനര്‍ നടത്തുന്ന മോഡലിംഗ് സ്കൂളുണ്ട്.



Click it and Unblock the Notifications
