Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
സ്ത്രീകളുടെ വിജയം
നടി രേവതിയുടെ ആദ്യ സംവിധാനസംരംഭമായിരുന്നു ഇംഗ്ലീഷില്‍ നിര്‍മ്മിച്ച ഈ ചിത്രം. മിത്ര് മൈ ഫ്രണ്ടിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത് ശോഭനയായിരുന്നു. ഒരു പാരമ്പര്യ ഇന്ത്യന്‍ കുടുംബത്തിലെ അംഗമായ സ്ത്രീ യാന്ത്രികമായ ബന്ധങ്ങള്‍ മാത്രമുള്ള അമേരിക്കയില്‍ എത്തിപ്പെടുമ്പോള്‍
അനുഭവിക്കുന്ന ആത്മസംഘര്‍ഷങ്ങള്‍. ശോഭനയുടെ ഈ അഭിനയമികവ് ദേശീയ ചലച്ചിത്ര പുരസ്കാര ജൂറി അംഗീകരിക്കുകയായിരുന്നു. ലക്ഷ്മി എന്ന കഥാപാത്രത്തിന് ജീവന് നല്കിയ ശോഭനയെ ജൂറി ഏറെ അഭിനന്ദിക്കുകയും ചെയ്തു. ഈ പുരസ്കാരത്തിന് നന്ദി പറയേണ്ട് രേവതിയ്ക്കാണെന്ന് ശോഭന പറയുന്നു.
ചിത്രത്തിന്റെ എഡിറ്റിംഗ് ജോലി നിര്‍വഹിച്ച ബീനാ പോളിന് മികച്ച എഡിറ്റര്‍ക്കുള്ള പുരസ്കാരവും ലഭിച്ചു. ചിത്രത്തിന്റെ എഡിറ്റിംഗ് വളരെ വെല്ലുവിളി നിറഞ്ഞ ഒന്നായിരുന്നുവെങ്കിലും സ്ത്രീകളുടെ കൂട്ടായ്മ മൂലം ആ വെല്ലുവിളി ശരിക്കും ആസ്വദിച്ചുവെന്ന് ബീനാ പോള്‍ പറയുന്നു. കഥയ്ക്ക് അനുയോജ്യമായ എന്നാല്‍ പുതിയ കാലത്തിന്റെ പ്രവണതകള്‍ക്ക് യോജിച്ച തരത്തില്‍ എഡിറ്റിംഗ് ജോലികള്‍ നിര്‍വഹിക്കാന്‍ കഴിഞ്ഞതായിരുന്നു ബീനയുടെ വിജയം. ക്യാമറാമാന് വേണുവിന്റെ ഭാര്യയാണ് ബീനാ പോള്‍.
മിത്ര് മൈ ഫ്രണ്ടിന്റെ കഥ, തിരക്കഥ, സംഗീതം, സംവിധാനം, കോറിയോഗ്രാഫി, എഡിറ്റിംഗ്, നിര്‍മ്മാണം എല്ലാം നിര്‍വഹിച്ചത് സ്തീകളായിരുന്നു. അങ്ങിനെ അമീര്‍ഖാന്റെ ലഗാനോടും ഗിരീഷ് കാസറവള്ളിയുടെ ദ്വീപയോടും എല്ലാം മത്സരിച്ച് മിത്ര് മൈ ഫ്രണ്ടിന്റെ വിജയം സ്ത്രീകളുടെ സര്‍ഗ്ഗാത്മകതയ്ക്കുള്ള അംഗീകാരമായി മാറിയിരിക്കുന്നു.



Click it and Unblock the Notifications
