Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഉഷ... ഒരേയൊരു ഉഷ...2
നോക്കൂ, ദീര്‍ഘകാലാടിസ്ഥാനത്തിലാണ് ഇവരെ തിരഞ്ഞെടുത്തിരിക്കുന്നത്. ഈ 12 പേര്‍ക്കും ഇപ്പോള്‍ 11നും 13 ഇടയില്‍ പ്രായമുണ്ട്. 2010ല്‍ മാത്രമേ ഇവര്‍ക്ക് ഇനങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള പരിശീലനം നല്‍കിത്തുടങ്ങൂ. ഇവരിലൂടെ 2012ല്‍ ഒളിമ്പിക്സ് മെഡല്‍ ഞാന്‍ സ്വപ്നം കാണുന്നു- സ്വപ്നത്തിന്റെ വികാരം തുളുമ്പുന്ന ഉഷയുടെ വാക്കുകള്‍.
കായികപരിശീലനത്തിന് പുറമെ അടുത്തുള്ള സ്കൂളില്‍ ഔപചാരിക വിദ്യാഭ്യാസവും നല്‍കും. രാവിലെയും വൈകുന്നേരവും കായികപരിശീലനം.
ഒട്ടേറെ വ്യാപാരസ്ഥാപനങ്ങള്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്നുള്ള സഹായം അടുത്തവര്‍ഷങ്ങളില്‍ ഒഴുകിയെത്തുമെന്ന് ഉഷയുടെ ഭര്‍ത്താവ് ശ്രീനിവാസന് വിശ്വസിക്കുന്നു. ഇന്‍ഫോസിസ് ജീവനക്കാര്‍ രൂപീകരിച്ച അക്ഷയ ട്രസ്റാണ് ഉഷ അത്ലറ്റിക് സ്കൂളിന്റെ പ്രധാനപ്രായോജകര്. ഒരു കുട്ടിക്ക് ഒരു വര്‍ഷം ഒരു ലക്ഷം രൂപ ചെലവുവരും. സ്കൂള്‍ നിര്‍മ്മിച്ചുകഴിഞ്ഞാല്‍ ഒരു വര്‍ഷം 15 ലക്ഷം രൂപ ചെലവുവരും.
തനിക്ക് ആവശ്യമായ സമയത്ത് ലഭിക്കാതെ പോയതെല്ലാം തന്റെ കുട്ടികള്‍ക്ക് ലഭിക്കണമെന്ന് ഉഷയ്ക്ക് നിര്‍ബന്ധമുണ്ട്. അതുകൊണ്ട് അത്യാധുനിക പരിശീലന വിദ്യകള്‍ ലഭിക്കാന്‍ അമേരിക്കയിലെ സാന്താ മോണിക്ക ക്ലബുമായി കരാറുണ്ടാക്കാന്‍ ഉഷ ആലോചിക്കുന്നു. പക്ഷെ അവരുമായി മൂന്നുവര്‍ഷത്തെ കരാറുണ്ടാക്കാന്‍ 48 ലക്ഷം രൂപ ചെലവുണ്ട്. ഈ ചെലവുവഹിക്കാന്‍ തയ്യാറുള്ള ഒരു സ്പോണ്‍സറെ അന്വേഷിക്കുകയാണ് ഉഷ ഇപ്പോള്‍. പണം നല്കാന് തയ്യാറുള്ള പല സ്പോണ്സര്മാരെയും ഉഷ തള്ളി.അവര്‍ മുന്നോട്ട് വച്ച ഉപാധികള്‍ അത്രയ്ക്കും കടുത്തതായിരുന്നു. പക്ഷെ കാര്യങ്ങള്‍ മുന്നോട്ട് പോകുമെന്നുതന്നെ കരുതുന്നു- ഉഷ പറഞ്ഞു.



Click it and Unblock the Notifications
