Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഉഷ... ഒരേയൊരു ഉഷ
അന്നു ഉഷ മനസ്സില്‍ ഒരു പ്രതിജ്ഞയെടുത്തിരുന്നു. - തനിക്ക് നഷ്ടമായ ഒളിമ്പിക്സ് മെഡല്‍ മറ്റൊരു പിന്‍ഗാമിയിലൂടെ ഇന്ത്യയിലേക്ക് കൊണ്ടുവരിക. ഇന്നിതാ ആ പ്രതിജ്ഞയ്ക്ക് ഉഷയുടെ ജന്മനാടായ പയ്യോളിയില്‍ തുടക്കമായി. അതിന്റെ പേരാണ് ഉഷ അത്ലറ്റിക് സ്കൂള്‍.
ഈയൊരു ലക്ഷ്യം നേടാനായി പയ്യോളി എക്സ്പ്രസ് തല്ക്കാലം പയ്യോളിയില്‍ നിര്‍ത്തിയിരിക്കുകയാണ് . 2012ലെ ഒളിമ്പിക്സിനെയാണ് ഉഷ ലക്ഷ്യമിടുന്നത്. അന്ന് ഉഷയുടെ കുട്ടികള്‍ ഓടി ഇന്ത്യയ്ക്കുവേണ്ടി ഒളിമ്പിക്മെഡലുകള് അണിയുമെന്ന് ഉഷ സ്വപ്നം കാണുന്നു.
സ്വന്തം അനുഭവപാഠങ്ങള്‍ നല്കി കരുത്തുറ്റ അത്ലറ്റുകളുടെ ഒരു നിരയെ ഉയര്‍ത്തിക്കൊണ്ടുവരികയാണ് 38 കാരിയായ ഉഷയുടെ ലക്ഷ്യം. കേരളത്തില്‍ മറ്റൊരു അത്ലറ്റിനും കഴിയാത്തതാണ് ഉഷ ചെയ്തിരിക്കുന്നത്. ഒരര്‍ത്ഥത്തില്‍ കേരളത്തിന് ഉഷയിലൂടെ കൈവന്ന അനുഗ്രഹമാണ് ഈ സ്കൂള്‍.
പക്ഷെ ഉഷയുടെ സ്വപ്നത്തിന് തടസ്സവും കേരളം തന്നെ. കേന്ദ്രകായികമന്ത്രി പങ്കെടുത്ത ഉദ്ഘാടനച്ചടങ്ങില്‍ ഉഷ ഇക്കാര്യം തുറന്നുപറഞ്ഞിരുന്നു. കേരളത്തേക്കാള്‍ തനിക്ക് കിട്ടുന്നത് കേരളത്തിന് പുറത്തുനിന്നുള്ള സഹായമാണെന്നാണ് ഉഷ അവിടെ തുറന്നടിച്ചത്. അത് കേരളത്തിന്റെ ഔദ്യോഗികക്കാതുകളില് എത്തിയോ ആവോ?
ഉഷയുടെ സ്കൂള്‍ ഒരു നിമിഷം കൊണ്ട് പിറന്ന സ്വപ്നമല്ല. അതിന് പിന്നില്‍ ഉഷയുടെയും ഭര്‍ത്താവ് ശ്രീനിവാസന്റെയും വര്‍ഷങ്ങള്‍ നീണ്ട കഠിനാധ്വാനമുണ്ട്. 32 ഏക്കര്‍ ഭൂമിയില്‍ 20 കോടി ചെലവില്‍ എല്ലാ സൗകര്യങ്ങളോടെയും സ്കൂള്‍ പടുത്തുയര്ത്താനായിരുന്നു ഉഷ ലക്ഷ്യമിട്ടത്. പക്ഷെ വര്‍ഷങ്ങള്‍ നീണ്ട കഠിനാധ്വാനത്തിലൂടെ പിരിച്ചെടുക്കാന്‍ കഴിഞ്ഞത് 84 ലക്ഷം രൂപ. കേരളസര്‍ക്കാരില്‍ നിന്ന് 15 ലക്ഷം രൂപ കിട്ടി. ഇനി കേന്ദ്രത്തില്‍ നിന്ന് വിദേശപണം ലഭിക്കാനുള്ള തടസ്സം നീങ്ങിക്കിട്ടണം. അതിനുള്ള ശ്രമം അവസാനഘട്ടത്തിലാണ്. അത് കൂടി നീങ്ങിക്കിട്ടിയാല്‍ വിദേശത്തുനിന്നും പണമൊഴുകും എന്ന പ്രതീക്ഷയിലാണ് ഉഷ.



Click it and Unblock the Notifications
