Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
സിസ്റര്‍ ഒമെര്‍ പിരിയുമ്പോള്‍...
1998ലാണ് സിസ്റര്‍ ഒമെര്‍ വിമല കോളെജിന്റെ പ്രിന്സിപ്പലായെത്തുന്നത്. കോളെജിന് യുജിസി അംഗീകാരവും പഞ്ചനക്ഷത്രപദവിയും ലഭിച്ചത് സിസ്റര്‍ ഒമെറിന്റെ കഠിനാധ്വാനത്തിന്റെ ഫലമായാണ്. മികച്ച കോളെജിനുള്ള ശങ്കര്‍ അവാര്‍ഡ് വിമലയില്‍ എത്തിയതിന് പിന്നിലും സിസ്റര്‍ ഒമെറിന്റെ കരങ്ങളുണ്ട്. 2001ല്‍ മികച്ച പ്രിന്‍സിപ്പലിനുള്ള തിയോ മത്യാസ് പുരസ്കാരവും ഒമെറിനായിരുന്നു.
പഴയ തലമുറയിലെ വിമല വിദ്യാര്‍ത്ഥികള്‍ ഒമെറിന്റെ മുഖം മറക്കാനിടയില്ല. 1973ല്‍ വിമലയില്‍ അധ്യാപികയുടെ വേഷമണിഞ്ഞുകൊണ്ടാണ് സിസ്റര്‍ ഒമെറിന്റെ വിമലാജീവിതം തുടങ്ങുന്നത്. ആഗ്രയില്‍ നിന്ന് രാഷ്ട്രമീമാംസയില്‍ ബിരുദാനന്തരബിരുദം നേടിക്കൊണ്ടാണ് അവര്‍ പഠിപ്പിക്കാനെത്തിയത്. കുട്ടികള്‍ക്ക് രാഷ്ട്രമീമാംസയ്ക്കൊപ്പം സ്നേഹത്തിന്റെ തിരിതെളിക്കേണ്ടതെങ്ങിനെയെന്നും അവര്‍ പഠിപ്പിച്ചു. കേരളത്തിലെ സ്ത്രീജീവിതത്തില് സംഭവിച്ച മാറ്റവും രാഷ്ട്രീയ മാറ്റവും ചേര്‍ത്തു വച്ച് സിസ്റര്‍ ഒമെര്‍ 1996ല്‍ നടത്തിയ പഠനത്തിന് പിഎച്ച്ഡി ലഭിച്ചു.
കഴിഞ്ഞ മൂന്നുവര്‍ഷം അവര്‍ വിമലയുടെ ഓരോ സ്പന്ദനവും അറിഞ്ഞുകൊണ്ട് ജീവിച്ചു. പുതിയ തലമുറയുമായി ഇണങ്ങിപ്പോകുന്നതിലും സിസ്റര്‍ അതീവ സമര്‍ത്ഥയായിരുന്നു. എന്തായാലും പടിയിറങ്ങിപ്പോയത് വിമലകോളെജിന്റെ പ്രകാശമാണ്.



Click it and Unblock the Notifications
