Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
കൗമാരക്കാരില്‍ രതി കൂടുന്നു...2
ഇത്തരം കേസുകളില്‍ ഗര്‍ഭഛിദ്രം കഴിഞ്ഞാലും പെണ്‍കുട്ടികള്‍ക്ക് പല ഉല്ക്കണ്ഠയുണ്ടാകാം. അതിലൊന്ന് താന്‍ ഗര്‍ഭഛിദ്രം നടത്തിയത് കണ്ടുപിടിക്കപ്പെടുമോ എന്ന ഭയമാണ്. മറ്റൊന്ന് തനിക്ക് മേലില്‍ ഗര്‍ഭം ധരിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടുവോ എന്ന ഭയമാണ്. ഇത് രണ്ടും തീര്‍ക്കേണ്ട കടമ കൗണ്‍സിലര്‍ക്കുണ്ട്.
രതിയെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും മാതാപിതാക്കളുടെ ഉപദേശമില്ലായ്മ പലപ്പോഴും കുട്ടികളെ വഴിതെറ്റിക്കുന്നു. രതിയെപ്പറ്റി സംസാരിക്കുന്നതു തന്നെ കുറ്റകരമാണെന്ന ചിന്താഗതി അമ്മമാര്‍ വെടിഞ്ഞേ പറ്റൂ എന്നും മനശാസ്ത്രവിദഗ്ധര്‍ പറയുന്നു. രതിയുടെ കാര്യത്തില്‍ തങ്ങളുടെ അഭിപ്രായം അമ്മമാര്‍ പറഞ്ഞേ പറ്റൂ.
ചില സ്കൂളുകളില്‍ രതിവിജ്ഞാനത്തെക്കുറിച്ച് ക്ലാസ്സുകള്‍ നടത്തുന്നുണ്ട്. രതിയിലേര്പ്പെട്ടാലുള്ള കുഴപ്പങ്ങളെക്കുറിച്ചും മറ്റും ഇത്തരം ക്ലാസുകള്‍ ബോധവല്‍ക്കരണം നടത്തുന്നു. വിവാഹത്തിനു മുന്‍പ് രതി പാടില്ലെന്ന തത്വമാണ് ഇത്തരം ക്ലാസ്സുകള്‍ പ്രചരിപ്പിക്കുന്നത്.
ഇന്ത്യയില്‍ വിവാഹത്തിനു മുന്‍പ് രതിയിലേര്‍പ്പെട്ട് ഗര്‍ഭം ധരിച്ചതായി പുറത്തറിഞ്ഞാല്‍ ആ പെണ്‍കുട്ടി വിവാഹിതയാകുന്നതിനുള്ള സാധ്യത ഇല്ലാതാകുന്നു. ആ കുടുംബം തന്നെ സമൂഹത്തില്‍ ഒറ്റപ്പെടുന്നു. വിലക്കപ്പെട്ടത് പരീക്ഷിച്ചുനോക്കാനുള്ള കൗമാരകൗതുകം.
എയ്ഡ്സിനെക്കുറിച്ച് പെണ്‍കുട്ടികളില്‍ അധികം പേരും ബോധവതികളല്ലെന്നാണ് ഹൈദരാബാദിലെ മാറ്റേണിറ്റി ആശുപത്രിയിലെ ഡോ. ഡി പ്രതിഭ പറയുന്നത്. അതിനെപ്പറ്റി അറിയാമെങ്കില്‍ പെണ്‍കുട്ടികള്‍ ഇങ്ങിനെ വഴിതെറ്റില്ലെന്നും ഡോ. പ്രതിഭ പറയുന്നു.



Click it and Unblock the Notifications
