Latest Updates
-
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം!
എം.ഡി. ആറിന്റെ മകള്‍ ഹോളിവുഡില്‍
ഹോളിവുഡ് സിനിമയില്‍ ഇതിന് മുമ്പും ഗീത സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഐമാക്സ് എന്ന നിര്മ്മാണവിതരണക്കമ്പനിയുടെ ബാനറില്‍ പുറത്തിറങ്ങിയ ദി എവറസ്റ് എന്ന സിനിമ തുടങ്ങുന്നത് ഗീത വീണയില്‍ വായിച്ച ഒരു സംഗീതശകലത്തോടെയാണ്. പ്രശസ്ത ഗിത്താറിസ്റ് ആന്റി സമ്മേഴ്സിനൊപ്പം ഗീത പാടിയിട്ടുണ്ട്.
എങ്ങിനെയാണ് ഗീത ഹോളിവുഡിലേക്ക് വന്നത്? അതിന് കാരണം ഗീതയുടെ മകന് ആനന്ദും ഭര്‍ത്താവ് ബെനറ്റുമാണ്. മാസത്തില്‍ ഒരിയ്ക്കല്‍ ഗീതയുടെ വീട്ടില്‍ സംഗീതഒത്തുചേരലുകള് നടക്കാറുണ്ട്. ഇതില്‍ പങ്കെടുക്കാനെത്തിയ ജെഫ് ആത്മാജിയന് ആണ് ആദ്യമായി ഗീതയുടെ വീണ വായന കേട്ട് അതില്‍ ആകൃഷ്ടനായത്. വീണയേക്കാള്‍ സ്വന്തം ശബ്ദത്തില്‍ പാടാനാണ് ഗീതയ്ക്കിഷ്ടം. അന്ന് ഗീത കുറെ പാടുകയും ചെയ്തു. ജെഫ് ആത്മാജിയന് ആണ് ആദ്യമായി ഗീതയെ ഹോളിവുഡിലേക്ക് ക്ഷണിച്ചത്.
ഗീതയുടെ ഭര്‍ത്താവ് ഫ്രാങ്ക് ബെനറ്റ് ഒരു താളവാദ്യവിദഗ്ധനാണ്. ഗീതയോടൊപ്പം നിരവധി രാജ്യങ്ങളില്‍ ഫ്രാങ്ക് ബെനറ്റ് സംഗീതപരിപാടികള്‍ നടത്തിയിട്ടുണ്ട്.
ഹോളിവുഡില്‍ എത്തിയ ഗീതയ്ക്ക് സംഗീതത്തില്‍ ഒരു ചെറിയ,വലിയ മോഹമുണ്ട്. തമിഴ്സിനിമയില്‍ പാടുക എന്നതാണ് ഈ മോഹം. റഹ്മാനിലൂടെത്തന്നെ ഗീതയുടെ ഈ അഭിലാഷം പൂര്‍ത്തീകരിക്കപ്പെടുമെന്ന് നമുക്ക് മോഹിക്കാം.



Click it and Unblock the Notifications
