Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
അരുന്ധതിയുടെ യുദ്ധം
ഒരു ദിവസത്തെ ജയില്‍വാസത്തിന് ശേഷം പുറത്തു വന്ന അരുന്ധതി കോടതിയ്ക്കെതിരെ കൂടുതല്‍ ചെളിവാരിയെറിയുകയും ചെയ്തു. അരുന്ധതിയെ അടക്കിനിര്‍ത്താന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, അഭിപ്രായസ്വാതന്ത്യ്രത്തിനെ ഹനിയ്ക്കുന്ന തരത്തില്‍ ഒരു വിധി നടത്തിയതിന് സുപ്രീം കോടതിയുടെ യശസ്സ് അല്പം കുറഞ്ഞോയെന്ന് സംശയവും ബാക്കിയായി.
അരുന്ധതി റോയ്ക്ക് ജയില്‍ ഒരു പ്രശ്നമല്ല. 16ാം വയസ്സില്‍ വീടുവിട്ട് ദില്ലിയ്ക്ക് വണ്ടി കയറിയ അരുന്ധതി ആദ്യം താമസിച്ചത് തകരഷീറ്റുകൊണ്ട് മേഞ്ഞ ഒരു അഴുക്കുമുറിയിലാണ്. ദില്ലിയില്‍ ആര്‍കിടെക്ചറിന് പഠിക്കുന്ന കാലത്ത് ഗോവയില്‍ കുറേ നാള് അലഞ്ഞിട്ടുമുണ്ട്. അതൊക്കെ പോട്ടെ, ബുക്കര്‍ സമ്മാനം ലഭിച്ച ശേഷം ലോകപര്യടനത്തിലായിരുന്നപ്പോള് വന്‍കിട ഹോട്ടലുകളില്‍ അരുന്ധതിയ്ക്ക് താമസിക്കേണ്ടിവന്നു. ഈ ഹോട്ടല്‍ മുറികളിലെ ആഡംബരങ്ങളെപ്പറ്റി അരുന്ധതി പറഞ്ഞത്: അസംബന്ധമായ ആഡംബരം എന്നാണ്.



Click it and Unblock the Notifications
