Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
വിശ്വസുന്ദരി മികച്ച ഏഷ്യന്‍ വനിത
ഓരോ വര്‍ഷവും ഏഷ്യയിലെ വിജയം നേടിയ 25 വനിതകളുടെ ലിസ്റ് എല്ലെ മാഗസില്‍ ഉണ്ടാക്കാറുണ്ട്. വിവിധമേഖലകളില്‍ തിളങ്ങുന്ന ഏഷ്യന്‍ രാജ്യങ്ങളിലെ വനിതകളുടെ നേട്ടങ്ങള്‍ അളന്നുമുറിച്ച് പഠിച്ചാണത്രെ എലെ്ല മാഗസിന് ഈ ലിസ്റ് തയ്യാറാക്കുന്നത്.
വിശ്വസുന്ദരിയായ ശേഷം സിനിമയില്‍ നടത്തിയ പയറ്റെല്ലാം പരാജയപ്പെട്ട് തളര്‍ന്നിരിക്കുന്ന സുസ്മിതയ്ക്ക് എലെ്ല മാസിക തല്ക്കാലം ആശ്വാസമായിരിക്കുന്നു.
എല്ലേ മാസികയുടെ ഈ ലക്കത്തിലെ മുഖചിത്രം സുസ്മിതാസെന്‍ ആണ്. കടലിനഭിമുഖമായുള്ള തന്റെ മുംബൈയിലെ ഫ്ലാറ്റില്‍ നിന്ന് സുന്ദരി കടലിലേക്ക് നോക്കുന്ന ചിത്രമാണ് എല്ലെ മാസികയുടെ മുഖചിത്രം. ഈ മാസിക ഒരു സുഹൃത്ത് അയച്ചുതരും വരെ ഇങ്ങിനെയൊരവാര്ഡിനെപ്പറ്റി താന്‍ അറിഞ്ഞതേയില്ലെന്നാണ് സുസ്മിതയുടെ ഡയലോഗ്. തല്ക്കാലം നമുക്ക് സുസ്മിതയെ വിശ്വസിക്കാന്‍ ശ്രമിക്കാം. അല്ലേ?.
വിശ്വസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ട താന്‍ അല്പം കൂടി കാത്തിരുന്നെങ്കില്‍ ഹോളിവുഡ് സിനിമക്കാര്‍ തന്നെ ക്ഷണിക്കുമായിരുന്നുവെന്നും സുസ്മിത പറയുന്നു. നഷ്ടസ്വര്ങ്ങളേ....പക്ഷെ അതൊന്നും സാരമില്ല. സംഭവിച്ചതെല്ലാം നല്ലതിനാണെന്ന് വിശ്വസിക്കുന്നു. - സുസ്മിത പറയുന്നു.
എന്തായാലും റിലീസ് ചെയ്യാനിരിക്കുന്ന തന്റെ അടുത്ത രണ്ട് ബോളിവുഡ് ചിത്രങ്ങള്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് സുസ്മിത. തുംകോ നാ ഭൂല്‍ പായേംഗെ ആംഖേം എന്നിവയാണ് ഈ ചിത്രങ്ങള്‍.
ഇവകൂടി പരാജയപ്പെട്ടാല്‍ നേരെ ഹോളിവുഡിലേക്ക് പ്രവേശിക്കാനാണ് സുസ്മിത ആലോചിക്കുന്നത്. ബോളിവുഡില്‍ തോറ്റവരെ റിക്രൂട്ട് ചെയ്യുന്ന സ്ഥലമാണോ ഹോളിവുഡ്? അറിയില്ല. ഹോളിവുഡിലേക്ക് പ്രവേശിക്കാന്‍ തനിക്ക് തടസ്സമൊന്നുമില്ല. ഏതെങ്കിലും ഒരു ഹോളിവുഡ് ഏജന്റിനെ കാണേണ്ട കാര്യമേ ഉള്ളൂ. നാലുമാസം മുമ്പ് ഞാന്‍ ന്യൂയോര്‍ക്കില്‍ ഉണ്ടായിരുന്നപ്പോള്‍ അത് ചെയ്യാമായിരുന്നു. പക്ഷെ ന്യൂയോര്‍ക്കില്‍ നിന്നും നാലുമണിക്കൂര്‍ കാറോടിച്ച് ലോസ് ഏഞ്ചല്‍സില്‍ പോകാന്‍ വയ്യായിരുന്നു. എന്തായാലും ഹോളിവുഡിലേക്ക് കടക്കാന്‍ താന്‍ ഉടനെ ലോസ് ഏഞ്ചല്‍സിലേക്ക് പറക്കും- സുസ്മിത തന്റെ ഹോളിവുഡ് രഹസ്യം തുറന്നുപറഞ്ഞു.
എന്തായാലും ക്രൗച്ചിംഗ് ടൈഗര്‍ ഹിഡന്‍ ഡ്രാഗണ്‍ എന്ന സിനിമയിലെ നായികയടക്കമുള്ളവരോടൊപ്പം മികച്ച ഏഷ്യന്‍ വനിതകളില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ട സുസ്മിതയെ നമുക്ക് അഭിനന്ദിക്കാം. വിശ്വസുന്ദരി ഇന്ത്യയുടെ അന്തസ്സ് ഒരിക്കല്‍ കൂടി ഉയര്ത്തിയിരിക്കുകയല്ലേ?.



Click it and Unblock the Notifications
