Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
സെബ്രീന വീണ്ടും വാര്‍ത്തയില്‍
പിന്നീട് മാക്സ് എന്ന ജര്‍മ്മന്‍ വാരികയില്‍ സെബ്രിനയുടെ നഗ്നചിത്രം അച്ചടിച്ചുവന്നു. അപ്പോഴും സെബ്രിന ജര്‍മ്മനിയില്‍ മാത്രമല്ല, ലോകമാകെയും വീണ്ടും ചര്‍ച്ചാവിഷയമായി. രണ്ടു വര്‍ഷം മുമ്പായിരുന്നു സെബ്രിനയുടെ ടെന്നീസ് താരം ബോറിസ് ബെക്കറുമായുള്ള പ്രേമം. ബെക്കറും ഒരു വാര്‍ത്താസമ്മേളനത്തില്‍ താനും സബ്രിനയും ഒന്നിച്ചാണെന്ന് തുറന്നു പറഞ്ഞതോടെ വാര്‍ത്താമാധ്യമങ്ങള്‍ സെബ്രീനയുടെ സ്വകാര്യജീവിതത്തിലേക്ക് ഒളിഞ്ഞുനോട്ടം തുടങ്ങി.
മറ്റ് മാധ്യമങ്ങള്‍ക്ക് കഴിയാത്തതാണ് മാക്സ് എന്ന വാരിക നേടിയെടുത്തത്. സെബ്രിനയുടെ നഗ്നചിത്രം. വെറും നഗ്നചിത്രമായിരുന്നില്ല അത്. നഗ്നശരീരവുമായാണ് സെബ്രിനയുടെ ചിത്രം. ഈ സംഭവം ബോറിസ് ബെക്കറെയും ചൊടിപ്പിച്ചിരുന്നു.
തന്റെ നഗ്നചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചതിന് മാക്സ് എന്ന ജര്‍മ്മന്‍ വാരികയോടാണ് സെബ്രിന കോടതിയില്‍ ഏറ്റുമുട്ടി. ഇപ്പോഴിതാ കേസിനൊടുവില്‍ സെബ്രിന വിജയിച്ചിരിക്കുന്നു. അങ്ങിനെ വീണ്ടുമൊരിക്കല്‍ കൂടി വാര്‍ത്തയില്‍ നിറയുകയാണ് ഈ പെണ്‍കുട്ടി.
ഹാം ബര്‍ഗ് കോടതിയിലായിരുന്നു നിയമയുദ്ധം. സെബ്രിനയ്ക്ക് ഒരു കോടി രൂപ (2.56 ലക്ഷം യൂറോ) നഷ്ടപരിഹാരം നല്‍കാനായിരുന്നു കോടതി വിധി.
ഇബീസാ ദ്വീപില്‍ വച്ചാണ് 1999ല്‍ സെബ്രിനയുടെ നഗ്നചിത്രങ്ങള്‍ ജെര്‍ഡ് സിമോണ്‍ എന്ന ഫോട്ടോഗ്രാഫര്‍ എടുത്തത്. അദ്ദേഹം പിന്നീട് ഈ ചിത്രങ്ങള്‍ വലിയൊരു തുകയ്ക്ക് മാക്സ് വാരികയ്ക്ക് വിറ്റു. ഈ ചിത്രത്തിലൂടെ മാക്സ് വാരിക വന്‍ നേട്ടമുണ്ടാക്കി. ജര്‍മ്മനിയിലാകെ വാരിക കൂടുതല്‍ ജനപ്രിയമായി. പക്ഷെ വാരിക പടം പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് സെബ്രിനയുടെ അനുമതി വാങ്ങിയിരുന്നില്ല എന്നതായിരുന്നു പ്രശ്നം. സെബ്രിനയുടെ ഈ പരാതി കോടതി അംഗീകരിച്ചു.
കേരളത്തിലാണെങ്കില്‍ കോഴിക്കോട് വളരേണ്ടതാണ് സെബ്രിന. കാരണം സെബ്രിനയുടെ അമ്മ തെരേസ കോഴിക്കോട് പെരിഞ്ചേരില്‍ കുടുംബാംഗമാണ്. ജര്‍മ്മനിയിലെ ബാങ്കുദ്യോഗസ്ഥനായ അച്ഛന് കൃഷ്ണന് സെറ്റ്ലര് ബാംഗ്ലൂര്‍ സ്വദേശിയാണ്. ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലാണ് ഇവര്‍ താമസിക്കുന്നത്. 30 വര്‍ഷം മുമ്പാണ് പ്രണയവിവാഹിതരായ സെറ്റ്ലര് ദമ്പതികള്‍ ജര്‍മ്മനിയിലേക്ക് കുടിയേറിയത്.



Click it and Unblock the Notifications
