Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
സൂക്ഷിക്കുക കുഞ്ഞ് നിങ്ങളുടേതാണ്...2
സൂക്ഷിക്കുക കുഞ്ഞ് നിങ്ങളുടേതാണ്...2
ഈ രോഗം പീഡോഫീലിയ
മുതിര്‍ന്നവര്‍ ലൈംഗികവികാരശമനത്തിന് കുഞ്ഞുങ്ങളെ ഉപയോഗിക്കുന്നത് ഒരു രോഗമാണ്. പീഡോഫീലിയ എന്നാണ് ഈ രോഗത്തിന്റെ പേര്. ഈ രോഗം കേരളത്തില്‍ കൂടി വരുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. സൈബര്‍ സെക്സ്, അശ്ലീല സാഹിത്യം, നീലച്ചിത്രങ്ങള്‍ എന്നിവയുടെ അതിപ്രസരം സ്ഥിതി കൂടുതല്‍ വഷളാക്കുന്നു. നീലച്ചിത്രം കാണുന്നവര്‍ വികാര ശമനത്തിന് കുട്ടികളെ ഉപയോഗിച്ച കേസുകള്‍ രജിസ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. മദ്യവും ലഹരി മരുന്നുപയോഗവുമാണ് പ്രേരണ ചെലുത്തുന്ന മറ്റു ഘടകങ്ങള്‍.
സാംസ്ക്കാരികച്യുതിയെക്കുറിച്ചു വിലപിച്ചിട്ടോ ആത്മരോഷം പ്രകടിപ്പിച്ചിട്ടോ ഒരു കാര്യവുമില്ല. കാരണം ഇത് ബാധിക്കുന്നത് എട്ടും പൊട്ടും തിരിയാത്ത കുട്ടികളെയാണ്. ഒരു കുടുംബത്തിന്റെ തീരാദുഖമാവും ഇത്തരം അനുഭവങ്ങള്‍. വിടരും മുമ്പേ കുഞ്ഞുങ്ങളെ ഞെരടി നശിപ്പിക്കാന്‍ കാമക്കഴുകന്മാരെ അനുവദിക്കാതിരിക്കുക. കുഞ്ഞുങ്ങളെ ഏറ്റവും ശ്രദ്ധയോടെ വളര്‍ത്തുക. ബന്ധു വീടുകളില്‍ ഉറങ്ങാന്‍ വിടുന്നതും അന്യപുരുഷന്മാരുമായി ആവശ്യത്തിലേറെ ഇടപെഴുകാന്‍ കുട്ടികളെ അനുവദിക്കുന്നതും അപകടം ക്ഷണിച്ചു വരുത്തും. ഏകാന്തമായ സാഹചര്യത്തില്‍ കുട്ടിയെ തനിച്ചാക്കിയിട്ടു പോകുന്നതും അപകടമാണ്.
കുട്ടികളെ ചൂഷണം ചെയ്തെന്ന പരാതിയില്‍ പേരുകാര്‍ ആരൊക്കെയെന്നു കേട്ടാലേ ഞെട്ടും. അധ്യാപകര്‍, ഡോക്ടര്‍മാര്‍, ട്യൂഷന് മാസ്റര്‍, ഏറ്റവും അടുത്ത ബന്ധുക്കള്‍, അയല്‍ക്കാര്‍, ഡ്രൈവര്‍മാര്‍ തുടങ്ങി എല്ലാത്തുറകളിലുമുണ്ട് പേപിടിച്ച മനസുകള്‍. അതുകൊണ്ട് സൂക്ഷിക്കുക, കുട്ടികള്‍ നമ്മുടേതാണ്. ഒരു പോറലുപോലുമേല്കാതെ അവരെ വളര്‍ത്തേണ്ടത് നമ്മുടെ കടമയാണ്. നമ്മുടെ മാത്രം കടമ.



Click it and Unblock the Notifications
