Latest Updates
-
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ
സൂക്ഷിക്കുക കുഞ്ഞ് നിങ്ങളുടേതാണ്...
കോട്ടയത്തെ ഒരേഴു വയസുകാരിയുടെ കഥ കേള്‍ക്കൂ. വൈകുന്നേരം മകളെ കുളിപ്പിക്കാന്‍ അമ്മ എണ്ണതേച്ചു നിര്‍ത്തിയിരിക്കുമ്പോള്‍ അടുത്തുളള കടക്കാരന് കുട്ടിയെ കടയിലേയ്ക്കു ക്ഷണിക്കുന്നു. പരിചയമുളളയാളായതിനാല് കുട്ടി പേടിക്കാതെ അടുത്തു ചെന്നു. കടയുടെ പിന്നില്‍ വച്ച് ഉടമ കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചു. കുട്ടി തിരിച്ചെത്തിയത് ദേഹം മുഴുവന്‍ മുറിവുകളുമായി. ഇതുവരെ ഇയാളെ അറസ്റു ചെയ്തിട്ടില്ല എന്നു കൂടി അറിയുമ്പോഴേ ചിത്രം പൂര്‍ണ്ണമാകൂ.
ഇനിയൊരു കൊല്ലം സംഭവം. ഭാര്യയും ഭര്‍ത്താവും സര്‍ക്കാര്‍ ജീവനക്കാര്‍. മൂന്നു വയസുളള കുട്ടിയെ നോക്കാന്‍ ആളെക്കിട്ടാതെ വിഷമിക്കുന്നു. ജോലിക്കാരി കുട്ടിയെ നേരെ നോക്കാത്തതിനാല്‍ അവരെ പറഞ്ഞു വിട്ടു. പ്രേമവിവാഹമായതിനാല്‍ വീട്ടുകാരുടെ സഹായവും ഇല്ല. അപ്പോഴാണ് അടുത്ത വീട്ടിലെ അപ്പൂപ്പന് സഹായ ഹസ്തം നീട്ടിയത്. പെന്ഷന് പറ്റിയ മനുഷ്യന്. ചെറുമകളുടെ വിവാഹവും കഴിഞ്ഞ് വെറുതേ വീട്ടിലിരിക്കുന്നു. അദ്ദേഹത്തിനൊരു നേരം പോക്കും തങ്ങളുടെ കുട്ടിക്കൊരു തണലും ആകുമെന്ന് വീട്ടുകാര്‍ കരുതി.
ഒരിക്കല്‍ കുഞ്ഞിനെ കുളിപ്പിക്കുമ്പോള്‍ കുഞ്ഞിന് ജനനേന്ദ്രിയത്തിനു ചുറ്റും അസഹ്യമായ വേദന. സൂക്ഷിച്ചു നോക്കിയപ്പോള്‍ അവിടമാകെ നഖത്തിന്റെ പാടുകള്‍. അയല്ക്കാരനില് നിന്നും എത്രയും വേഗം കുഞ്ഞിനെ രക്ഷിച്ച് ഡേകെയറിലാക്കാന്‍ ഡോക്ടര്‍ ഉപദേശിച്ചു.



Click it and Unblock the Notifications
