Latest Updates
-
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ
നൃത്തം: കല മാസ്റര്‍
14-ാം വയസ്സില്‍ ബാലചന്ദറിന്റെ പുതുപുതു അര്‍ത്ഥങ്ങള്‍ എന്ന ചിത്രത്തിന്റെ നൃത്തസംവിധാനം നിര്‍വഹിച്ചുകൊണ്ടാണ് കലാമാസ്റര് സിനിമയിലേക്ക് ചുവടുവച്ചത്. ആദ്യ ചിത്രം വന്‍വിജയമായതോടെ പിന്നീട് ഈ പെണ്‍കുട്ടിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. 12 വര്‍ഷത്തിനുള്ളില്‍ 550 ചിത്രങ്ങള്‍ക്ക് നൃത്തസംവിധാനം നിര്‍വഹിച്ച് കല മാസ്റര്‍ ഇന്ന് ഇന്ത്യന്‍ സിനിമാരംഗത്ത് റെക്കോഡിട്ടിരിക്കുന്നു.
പാലക്കാട് സ്വദേശിനി സരോജിനിയുടെയും വൈക്കം സ്വദേശി ഗോപാലിന്റേയും ആറ് മക്കളില്‍ ഏറ്റവും ഒടുവിലത്തെ മകളാണ് കല. ചെറുപ്പത്തില്‍ നൃത്തപഠനം തുടങ്ങിയ കല ഭരതനാട്യത്തിന്റെ ചുവടുകള്‍ ഹൃദിസ്ഥമാക്കി. സിനിമാ രംഗത്ത് കോറിയോഗ്രാഫറായി പ്രവര്‍ത്തിക്കുന്ന രഘുറാം ആയിരുന്നു ഗുരു. അധികം വൈകാതെ രഘുറാമിന്റെ അസിസ്റന്റായി സിനിമാരംഗത്ത് പ്രവേശിച്ചു.
ഭാരതീയ ശാസ്ത്രീയനൃത്തത്തോടൊപ്പം പാശ്ചാത്യനൃത്തത്തിന്റെ ചുവടുകളും കൂട്ടിയിണക്കുന്ന നൃത്തശൈലിയാണ് കലയുടേത്. അതുകൊണ്ട് തന്നെ സിനിമാപ്രേക്ഷകന് ആഗ്രഹിക്കുന്ന ചടുലത നൃത്തത്തിലൂടെ പകരാന്‍ കല മാസ്റര്ക്കാവുന്നു. പ്രേക്ഷകരെ ഹരംകൊള്ളിക്കുകയെന്നതാണ് സിനിമാനൃത്തത്തിന്റെ ലക്ഷ്യമെന്ന് കല മാസ്റര്ക്കറിയാം.
അടുത്തിടെ ഹിറ്റായ മിക്ക മലയാള ചിത്രങ്ങളുടെയും നൃത്തരംഗങ്ങള്‍ കലയുടെ ഭാവനയിലുദിച്ചതാണ്. നരസിംഹം, പ്രണയവര്‍ണ്ണങ്ങള്‍, മേഘം, ഹരികൃഷ്ണന്‍സ്, ദീപസ്തംഭം മഹാശ്ചര്യം, സമ്മര്‍ ഇന്‍ ബത്ലഹേം, കാക്കക്കുയില്‍ , പഞ്ചാബി ഹൗസ് , കൊച്ചു കൊച്ചു സന്തോഷങ്ങള്‍ തുടങ്ങി ഒട്ടേറെ ചിത്രങ്ങള്‍. 2000-ലെ മികച്ച നൃത്ത കലാസംവിധാനത്തിനുള്ള ദേശീയ പുരസ്കാരവും കല മാസ്റര്ക്കായിരുന്നു.
1988-ല്‍ ചെന്നൈയില്‍ ആരംഭിച്ച കലാസ് കലാലയ എന്ന നൃത്ത പരിശീലന കേന്ദ്രം ഇന്ന് പടര്‍ന്ന് പന്തലിച്ചിരിക്കുന്നു. ദുബായില്‍ ഈ പരിശീലനകേന്ദ്രത്തിന്റെ നാലു ശാഖകള്‍ പ്രവര്‍ത്തിക്കുന്നു. 1996ല്‍ ബാംഗ്ലൂരില്‍ നടന്ന ലോകസുന്ദരീ മത്സരത്തിന്റെ നൃത്തസംവിധാനം നിര്‍വഹിച്ചത് കലാമാസ്ററായിരുന്നു.
ദുബായില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറായ ഗോവിന്ദ് ആണ് ഭര്‍ത്താവ്.



Click it and Unblock the Notifications
