Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഭാഷയും ദേശവും കടന്ന് വസുന്ധര
പിന്നീട് കമലാഹാസന്റെ ഹേ റാം എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചതോടെ ഗായികയായ വസുന്ധര ദാസ് നടിയായും അറിയപ്പെടാന്‍ തുടങ്ങി. പിന്നെ വസുന്ധര ദാസ് രണ്ടും കൈവിട്ടില്ല- അഭിനയത്തിലൂടെ, സംഗീതത്തിലൂടെ ഭാഷകളുടെയും ദേശങ്ങളുടെയും അതിര്‍വരമ്പുകള്‍ പിന്നിടുകയാണ് ഈ ബാംഗ്ലൂര്‍കാരി.
ഇതിനകം ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്‍ പാടുകയും അഭിനയിക്കുകയും ചെയ്ത വസുന്ധര ഇതാ മലയാളത്തിലും എത്തിയിരിക്കുന്നു. അഭിനയത്തിനും സംഗീതത്തിനും ഭാഷ പ്രശ്നമല്ലെന്ന് വസുന്ധര ദാസ് തെളിയിക്കുന്നു. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന രാവണപ്രഭുവിലാണ് മോഹന്‍ലാലിന്റെ നായികയായി വസുന്ധരാ ദാസ് അഭിനയിക്കുന്നത്.
മേരി നിശാന്‍ എന്ന സംഗീത ആല്‍ബത്തിലൂടെ ഇന്തി പോപ്പ് രംഗത്തും സ്ഥാനം നേടിയ വസുന്ധരയുടെ മേരി ജാന്‍ എന്ന ഗാനം മ്യൂസിക് ചാനലുകളിലെ ഹിറ്റാണ്. മീരാ നായരുടെ മണ്‍സൂണ്‍ വെഡ്ഡിംഗ്് എന്ന ഇംഗ്ലീഷ് ചിത്രത്തില്‍ നസറുദ്ദീന്‍ ഷായോടൊപ്പം അഭിനയിച്ച വസുന്ധര ദാസിന് അഭിനയത്തില്‍ തന്റെ ഭാവിയെപ്പറ്റി ഏറെ പ്രതീക്ഷകളുണ്ട്.
ബിഎസ്സി മാത്തമാറ്റിക്സ് പഠനം പൂര്‍ത്തിയാക്കിയ വസുന്ധരാ ദാസ് ഇപ്പോള്‍ മദ്രാസില്‍ ഹിന്ദുസ്ഥാനി സംഗീതം പഠിക്കുന്നു. ബാംഗ്ലൂരില്‍ ഉദ്യോഗസ്ഥരായ കിഷന്‍ദാസ്- നിര്‍മല ദാസ് ദമ്പതികളുടെ ഏക മകളാണ് വസുന്ധരാ ദാസ്.



Click it and Unblock the Notifications
