Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
ഇത് പുതുജീവിതം തേടുന്നവരുടെ ജ്വാലാമുഖി
സംസ്ഥാന എയിഡിസ് സെല്ലിന്റ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന അസോസിയേഷന് ഫോര്‍ കെയര്‍ ആന്റ് സപ്പോര്‍ട്ട് (എസിഎസ്) ആണ് ഹോട്ടല്‍ തുടങ്ങുന്നതിന് മുന്‍കൈയെടുത്തത്.
ഹോട്ടലില്‍ പ്രവര്‍ത്തിക്കുന്ന 15 പേരില്‍ ഒമ്പതു പേരും തങ്ങളുടെ പഴയ ജോലി ഉപേക്ഷിച്ചുകഴിഞ്ഞു. ആറ് പേര് ഇപ്പോഴും തങ്ങളുടെ ജോലി ഭാഗികമായി തുടരുന്നുണ്ട്. ലൈംഗികത്തൊഴില്‍ അവര്‍ ഇപ്പോഴും തുടരുന്നതില്‍ തെറ്റൊന്നുമില്ലെന്നാണ് എസിഎസ് പ്രവര്‍ത്തകയായ സുജാത പറയുന്നത്.
ലൈംഗികത്തൊഴില്‍ അവര്‍ ആസ്വദിക്കുന്നെങ്കില്‍ അത് അവര്‍ക്ക് തുടരാം. നിര്‍ബന്ധിതമായി ഈ ജോലി ചെയ്യുന്നവരെ പുനരധിവസിപ്പിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. സുജാത പറയുന്നു.
നഗരഹൃദയത്തിലെ ജ്വാലാമുഖി പ്രവര്‍ത്തനമാരംഭിച്ച ആദ്യനാളുകളില്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ലൈംഗികത്തൊഴില്‍ ചെയ്തിരുന്നവരും ഇപ്പോഴും തുടരുന്നവരുമായ സ്ത്രീകള്‍ എന്താണ് ഹോട്ടലില്‍ ചെയ്യുന്നതെന്ന് നിരീക്ഷിക്കാനായി പൊലീസുകാര്‍ മഫ്തിയില്‍ ഹോട്ടലില്‍ വരുന്ന പതിവുണ്ടായിരുന്നു. എന്നാല്‍ ക്രമേണ അവര്‍ക്ക് സംശയം നീങ്ങിയെന്നും പൊലീസ് ഇപ്പോള്‍ ഇവിടെ വരാറില്ലെന്നും സുജാത പറഞ്ഞു.
റെസ്റോറന്റ് നടത്തുന്ന സുജാതയും നളിനി ജമീലയും ലൈംഗികത്തൊഴിലാളികളെ കുറിച്ച് ഡോക്യുമെന്ററി നിര്‍മിക്കാന്‍ ഒരുങ്ങുകയാണ്. ഗ്ലോബല്‍ അലയന്‍സ് എഗൈന്‍സ്റ് ട്രാഫിക്കിംഗ് ഓഫ് വിമന്‍ (ജിഎഎടിഡബ്ല്യു) ബാങ്കോക്കില്‍ നടത്തിയ സെമിനാറില്‍ ക്ഷണിക്കപ്പെട്ട ഇവര്‍ അവിടെ നിന്ന് വീഡിയോഗ്രാഫിയില്‍ പരിശീലനം നേടിയിരുന്നു.



Click it and Unblock the Notifications
