Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
നേപ്പാളിലെ രാജകുമാരിയുടെ ദുരന്തകഥ...
ആ പ്രേമം അത്രയ്ക്ക് ആഴത്തിലുള്ള ഒന്നായിരുന്നിരിയ്ക്കണം. അധരം കൊണ്ടെന്നതിന് പകരം ഹൃദയം കൊണ്ടായിരിക്കണം അവര്‍ വികാരവിചാരങ്ങള്‍ കൈമാറിയിരുന്നത്. അല്ലെങ്കില്‍ ആ യുവരാജാവ് ആ പ്രേമത്തിന് ഇത്രയും വിലകൊടുക്കില്ലായിരുന്നു. പക്ഷെ ആ വാര്‍ത്താ ലോകമനസ്സാക്ഷിക്കേറ്റ ഉണങ്ങാത്ത മുറിവായി. നേപ്പാള്‍ രാജകുംടുംബത്തിന്റെ വേരുകളാണ് പ്രേമകഥയിലെ നായകന് പിഴുതെറിഞ്ഞത്. എല്ലാം തന്റെ പ്രണയിനിയ്ക്ക് വേണ്ടി. അവള് ഇന്ത്യക്കാരിയായിരുന്നു എന്നതിനാല്‍ ഇപ്പോള്‍ നേപ്പാള്കാരുടെ മനസ്സില്‍ ഇന്ത്യ വെറുപ്പിന്റെ പ്രതീകമായി മാറിയിരിക്കുന്നു. ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തി അടച്ചു.
പ്രേമത്തിലേക്ക് നയിച്ച ഗവേഷണം
നേപ്പാളിലെ യുവരാജകുമാര് ദീപേന്ദ്ര തന്റെ അച്ഛനും അമ്മയും ഉള്‍പ്പെടെ നേപ്പാള്‍ രാജകുടുംബത്തിലെ 13 പ്രധാന അംഗങ്ങളെ വെടിവച്ചു കൊന്നു എന്നതാണ് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്ത. സംഗതി സത്യമാണെങ്കില്‍ .......അതിനു കാരണക്കാരിയായ ദീപേന്ദ്രയുടെ ഇന്ത്യയില്‍ വേരുകളുള്ള കാമുകിയെ നേപ്പാള്‍കാര്‍ വെറുക്കുക സ്വാഭാവികം. നേപ്പാളില്‍ പിടിച്ചു നില്ക്കാന് കഴിയാതെ ദേവയാനി നേപ്പാളിനോട് വിടപറഞ്ഞ് ഇന്ത്യയിലെത്തിക്കഴിഞ്ഞു.
സ്വന്തം പേരില്‍ ടിക്കറ്റ് ബുക്കു ചെയ്യാന്‍ കഴിയാത്തതിനാല്‍ വ്യാജനാമത്തില്‍ ടിക്കറ്റെടുത്താണ് ദേവയാനി ഇന്ത്യയിലെത്തിയത്. കാഠ്മണ്ഡുവിലെ ത്രിഭുവന്‍ സര്‍വകലാശാലയില്‍ ജലസ്രോതസ്സുകളെക്കുറിച്ച് ഗവേഷണം നടത്തുകയാണ് ദേവയാനി ഇപ്പോള്‍. ദീപേന്ദ്രയും ഇവിടെ വിദ്യാര്‍ത്ഥിയായിരുന്നപ്പോഴാണ് ഇവര്‍ തമ്മില്‍ അടുത്തത്. സര്‍വകലാശാലയ്ക്കടുത്തുള്ള ഒരു റസ്റോറന്റിലാണ് ഇവര്‍ തമ്മില്‍ കൂടിക്കാഴ്ചകള്‍ നടന്നിരുന്നത്. എന്നാല്‍ ദീപേന്ദ്രയുടെ അമ്മ ഐശ്വര്യാരാജ്ഞി ഈ ബന്ധത്തിന് എതിരായിരുന്നു.
സിന്ധ്യകുടുംബത്തില് വേരുകള്‍
രാജകുടുംബത്തില്‍ നിന്നു തന്നെയുള്ള ഒരു പെണ്‍കുട്ടിയെ ആണ് രാജ്ഞി ദീപേന്ദ്രയ്ക്കുവേണ്ടി കണ്ടുവച്ചിരുന്നത്. എന്നാല്‍ ദേവയാനിയുടെ കുടുംബവും നേപ്പാളിനെ ഭരിച്ച പൂര്വകാലപ്രതാപമുള്ളവരാണ്. ദേവയാനി റാണാകുടുംബത്തിലെ അംഗമാണ്. 1951വരെ നേപ്പാളിനെ ഭരിച്ചിരുന്നത് റാണാകുടുംബമാണ്. ഇന്ത്യയിലെ വിജരാജ്യസിന്ധ്യ, മാധവറാവുസിന്ധ്യ, കേന്ദ്രമന്ത്രി വസുന്ധരരാജ്യ സിന്ധ്യ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന ഗ്വാളിയാറിലെ സിന്ധ്യ രാജകുടുംബവുമായി ദേവയാനിയുടെ കുടുംബത്തിന് ബന്ധമുണ്ട്. ബന്ധം ഇഴവിടര്ത്തിനോക്കുകയാണെങ്കില് ദേവയാനിയുടെ മുത്തശ്ശിയായിവരും അന്തരിച്ച ബിജെപി നേതാവ് വിജയരാജസിന്ധ്യ.
ഇനി പ്രണയകഥയിലെ നായികയുടെ ജീവിതം എന്താകും? ആ ചോദ്യത്തിനുത്തരം പറയേണ്ടത് കാലമാണ്. എങ്കിലും ഒരിയ്ക്കലും ഉണങ്ങാത്ത മുറിവുകളുടെ വിങ്ങലായിരിയ്ക്കും ദേവയാനിയുടെ ഇനിയുള്ള ജീവിതം.



Click it and Unblock the Notifications
