Latest Updates
-
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ!
രാഗേശ്വരിയുടെ രണ്ടാം ജന്മം...
ദുനിയ എന്ന ആദ്യ ആല്‍ബത്തിലൂടെ തന്നെ ഒട്ടേറെ ആരാധകരെ സൃഷ്ടിച്ച രാഗേശ്വരിയ്ക്ക് വളരെ അപ്രതീക്ഷിതമായാണ് ബെല്‍ഡ് പാള്‍സി രോഗം ബാധിച്ചത്. മുഖവും ശരീരഭാഗങ്ങളും കോടുകയും സംസാരശേഷി തന്നെ നഷ്ടമാകുകയും ചെയ്യുന്ന ഈ രോഗം ഹിന്ദി പോപ് സംഗീതരംഗത്ത് രാഗേശ്വരിയുടെ പ്രതീക്ഷകളെല്ലാം തകര്‍ക്കുമെന്ന അവസ്ഥവരെയുണ്ടായി.
എന്നാല്‍, രോഗത്തിന്റെ നീരാളിപ്പിടുത്തില്‍ നിന്നും രക്ഷപ്പെട്ട് തനിക്ക് പ്രിയങ്കരമായ സംഗീതത്തിന്റെയും അഭിനയത്തിന്റെയും ലോകത്ത് രാഗേശ്വരി സജീവമാകുന്നു. 2001ന്റെ പുതിയ പുലരിയിലായിരുന്നു ബെല്‍ഡ് പാള്‍സി രാഗേശ്വരിയുടെ ജീവിതത്തിലേയ്ക്ക് കടന്നു വന്നത്. പുതിയ നൂറ്റാണ്ടിനെ ലോകം മുഴുവന്‍ സന്തോഷത്തോടെ വരവേറ്റപ്പോള്‍ വൈ ടു കെ എന്ന പേരില്‍ പുതുനൂറ്റാണ്ടിനെ വരവേല്‍ക്കാനുള്ള ഹിറ്റ് ആല്‍ബം പുറത്തിറക്കിയ പാട്ടുകാരി കിടക്കയില്‍ നിന്നുമെഴുന്നേറ്റത് ഒരു വശത്തേയ്ക്ക് കോടിയ മുഖവുമായിട്ടായിരുന്നു.
രോഗം പാട്ടുകാരിയുടെ ശബ്ദത്തിനേയും ബാധിച്ചു. സംസാരിക്കുന്നതൊന്നും ആര്‍ക്കും മനസിലാക്കാനാവാത്ത അവസ്ഥ. ചെയ്യുന്ന ജോലികളെയെല്ലാം ബാധിക്കുന്ന വിധത്തില്‍ മുഖവും ശബ്ദവും വികൃതമാകുക...പാട്ടുപാടിയും അഭിനയിച്ചും കഴിയുന്ന ഒരു കലാകാരിയ്ക്ക് സഹിക്കാനാവുന്നതിനപ്പുറമായിരുന്നു ഇത്.
പ്രതീക്ഷയോടെ രാഗേശ്വരി തന്നെ ബാധിച്ച രോഗത്തോട് പടവെട്ടി. ആറുമാസത്തെ വിദഗ്ധ ചികിത്സ. ഒടുവില്‍ എല്ലാം ശരിയായി. രാഗേശ്വരി സംഗീതത്തിന്റേയും അഭിനയത്തിന്റെയും ലോകത്തേയ്ക്ക് തിരിച്ചു വന്നിരിക്കുന്നു.
പൂജാ ഭട്ട് സംവിധാനം ചെയ്യാന്‍ പോകുന്ന ടെലിഫിലിമിലെ നായിക രാഗേശ്വരിയാണ്. ദൂരദര്‍ശനു വേണ്ടി ഇന്ത്യയിലെ നഗരങ്ങള്‍ മുഴുവന്‍ ചുറ്റി സഞ്ചരിച്ച് കുട്ടികള്‍ക്കു വേണ്ടിമിനി സൂപ്പര്‍സ്റ്റാര്‍ എന്നൊരു പരിപാടിയും രാഗേശ്വരി അവതരിപ്പിക്കുന്നു. പഴയ പാട്ടുകള്‍ക്കു വേണ്ടി ബാര്‍ ബാര്‍ ദേഖേം എന്നൊരു പരിപാടി രാഗേശ്വരിയുടെ നിര്‍മാണ കമ്പനി തുടങ്ങിക്കഴിഞ്ഞു.



Click it and Unblock the Notifications
