Latest Updates
-
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല!
സഞ്ജന...നാടകം ...ജീവിതം...
പക്ഷേ, സഞ്ജന സ്നേഹിച്ചത് നാടകത്തെയാണ്. അതും അമച്വര്‍ നാടകത്തെ. ഇന്ന് മുംബൈയിലെ അമച്വര്‍ നാടകപ്രവര്‍ത്തനങ്ങളുടെ ജീവനാഡി സഞ്ജനയാണ്. അവര്‍ നേതൃത്വം നല്കുന്ന പ്രൃഥ്വി തിയറ്റേറും.
അരങ്ങിലും അണിയറയിലും മുത്തച്ഛനും അച്ഛനും വെട്ടിത്തെളിച്ച നാടകവഴിയിലൂടെ നടക്കാനാണ് സഞ്ജനയ്ക്കിഷ്ടം. ബോളിവുഡിന്റെ മായികലോകമല്ല, നാടകത്തിന്റെ പരുക്കന്‍ ലോകമാണ് തനിക്കിഷ്ടമെന്ന് ചെറുപ്പത്തിലേ സഞ്ജന മനസിലാക്കുകയായിരുന്നു.
നാടകം ജീവിതമായി സ്വീകരിക്കാന്‍ സഞ്ജനയ്ക്ക് പ്രചോദനമായത് മുത്തച്ഛന് പൃഥ്വിരാജ് കപൂറും അച്ഛന് ശശി കപൂറും തന്നെയായിരുന്നു. ഹിന്ദി സിനിമാലോകത്ത് കുലപതിയായി വാണപ്പോഴും പൃഥ്വിരാജ് കപൂറിന് നാടകവേദിയോട് വല്ലാത്ത അഭിനിവേശമായിരുന്നു.
എഴുപതുകളില്‍ ഹിന്ദിസിനിമയുടെ മുഖച്ഛായ ആകെ മാറി , ഇതിവൃത്ത സ്വീകരണത്തിലും സാങ്കേതിക മേന്മയിലും ബോളിവുഡ് കുതിച്ചു കയറിയപ്പോള്‍ രംഗത്തെത്തിയ ശശി കപൂറിനും പക്ഷേ, കൂടുതല്‍ സ്നേഹം നാടകത്തോടായിരുന്നു. അദ്ദേഹത്തിന്റെ മകള്‍ സഞ്ജനയ്ക്കാകട്ടെ അഭിനിവേശം രംഗവേദിയോട് മാത്രമായി.
ഇന്ന് മുംബൈയിലെ പൃഥ്വി തിയേറ്ററിന്റെ അമരക്കാരി സഞ്ജനയാണ്. ഹിന്ദി നാടകവേദിയും ഹിന്ദി നാടകവും മുംബൈയില്‍ ഇപ്പോള്‍ അറിയപ്പെടുന്നത് തന്നെ പൃഥ്വി തിയേറ്ററിന്റെ പേരിലാണ്. പൃഥ്വിരാജ് കപൂറിന്റെ സ്മരണ നിലനിര്‍ത്താന്‍ സ്ഥാപിച്ച ട്രസ്റ്റിന്റെ കീഴിലാണ് പൃഥ്വി തിയേറ്റര്‍ പ്രവര്‍ത്തിക്കുന്നത്. സഞ്ജനയോടൊപ്പം സഹോദരന്മാരായ കുനലും കരണും പൃഥ്വിയുടെ അണിയറയിലുണ്ട്.
മനസില്‍ നല്ല നാടകം മാത്രം...
നാടകങ്ങള്‍ അവതരിപ്പിക്കുന്നതിലുപരി , നല്ല നാടകങ്ങള്‍ക്ക് അവതരണവേദിയൊരുക്കുകയാണ് പൃഥ്വി തിയേറ്റര്‍ ചെയ്യുന്നത്. അര്‍ഥവത്തായ നാടകവേദി മനസില്‍ കണ്ടുള്ള അവാര്‍ഡുകള്‍, സെമിനാറുകള്‍, ചര്‍ച്ചകള്‍, സംവാദങ്ങള്‍...സഞ്ജനയും കൂട്ടരും നല്ല നാടകങ്ങളുടെ അണിയറയിലാണ്. വര്‍ഷം തോറും പൃഥ്വി തിയേറ്റര്‍ നാടകോത്സവം നടത്തുന്നു. നല്ല നാടകങ്ങളെ സ്നേഹിക്കുകയും പരിപോഷിപ്പിക്കുകയും പരിരക്ഷിക്കുകയും ചെയ്യുന്നവരുടെ കൂട്ടായ്മയാണ് പൃഥ്വി നാടകോത്സവത്തിന്റെ മുഖ്യലക്ഷ്യമെന്ന് സഞ്ജന കപൂര്‍ പറയുന്നു.
താന്‍ സിനിമയിലേയ്ക്ക് ഇല്ലെന്നു പറയുന്ന സഞ്ജന നാടകം മാത്രമാണ് തന്റെ മാധ്യമമെന്നും ഉറച്ചുവിശ്വസിക്കുന്നു. നാടകപ്രതിസന്ധി തീര്‍ക്കാന്‍ ഭാവിയില്‍ നല്ലൊരു പ്രേക്ഷക സമൂഹത്തെ സൃഷ്ടിക്കാനുള്ള യജ്ഞത്തിലാണ് അവരിപ്പോള്‍. ഇതിനായി ഇപ്പോള്‍ കുട്ടികളുടെ നാടകവേദിയില്‍ കൂടുതല്‍ ശ്രദ്ധ വയ്ക്കുന്നു.
നാടകത്തിന്റെ വിദ്യാഭ്യാസ മൂല്യത്തെപ്പറ്റി അവബോധമുള്ള നാടകപ്രവര്‍ത്തകരും നല്ല നാടകത്തെ സ്നേഹിക്കുന്ന പ്രേക്ഷകസമൂഹവും ഒത്തു ചേര്‍ന്നാല്‍ നാടകത്തിന്റെ ഭാവി ശോഭനമാണെന്ന് സഞ്ജന വിശ്വസിക്കുന്നു. ഇതിനായി രാജ്യമെങ്ങുമുള്ള നാടകപ്രവര്‍ത്തകരുടെ കൂട്ടായ്മ കെട്ടിപ്പടുക്കുകയെന്ന ദൗത്യത്തിലാണ് സഞ്ജനയിപ്പോള്.



Click it and Unblock the Notifications