Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഗോവയിലെ സ്ത്രീകള്ക്ക് ഉടന് അമ്മമാരാവേണ്ട
ഗോവയിലെ സ്ത്രീകളുടെ ശരാശരി കല്യാണപ്രായം മറ്റിടങ്ങളിലേതില് നിന്നും വളരെ ഉയര്ന്നതാണെന്നും ആദ്യത്തെ കുട്ടിയുണ്ടാകുന്നത് വളരെ താമസിച്ചാണെന്നും പഠനത്തില് കണ്ടെത്തിയിട്ടുണ്ട്. ഇപ്പോള് ഗോവന് പെണ്ണുങ്ങളുടെ ശരാശരി കല്യാണപ്രായം 25 വയസ്സാണ്. 1971 ല് ഇത് 21 വയസായിരുന്നു. ഗോവയിലെമാപുസയിലുള്ള അസിലോ ആശുപത്രിയിലെ ഡപ്യൂട്ടി മെഡിക്കല് സൂപ്രണ്ട് ഡോ. എമെറികോ ഡിസൂസയാണ് ഗോവന് പെണ്കുട്ടികളുടെ കല്യാണപ്രായവും അമ്മയാകുന്ന പ്രായവും സംബന്ധിച്ച പഠനങ്ങള്ക്ക് നേതൃത്വം നല്കിയത്.
ഇന്ത്യന് ഗ്രാമങ്ങളിലെ പെണ്കുട്ടികളുടെ ശരാശരി കല്യാണപ്രായം പതിനാറര വയസാണ്. എന്നാല് ഗോവയില് ഈ കണക്കുകളാകെ തകിടം മറിയുന്നു. വെറും മൂന്ന് ശതമാനം പെണ്കുട്ടികള്ക്കേ 15-19 വയസില് ഗോവയില് കല്യാണയോഗമുള്ളൂ. മാത്രമല്ല, ഗോവയിലെ മൂന്നിലൊന്ന് പെണ്കുട്ടികളും 25-29 വയസിലും അവിവാഹിതരായി തുടരുന്നു. മൂന്ന് ശതമാനത്തോളം സ്ത്രീകള് അവിവാഹിതരായി തന്നെ കഴിയുന്നു.
വിവാഹിതരായവര് തന്നെ കുടുംബാസൂത്രണ കാര്യങ്ങളില് നന്നായി ശ്രദ്ധിക്കുന്നവരാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. 99 സതമാനം ഗോവണ് സ്ത്രീകള്ക്കും ഏതെങ്കിലുമൊരു ജനനനിയന്ത്രണ മാര്ഗത്തെക്കുറിച്ച് ബോധവതികളാണ്.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള് തലമുറ നിലനിര്ത്താന് ആണ്കുട്ടികള് തന്നെ വേണമെന്ന കാര്യത്തിലും ഗോവയിലെ സ്ത്രീകള്ക്ക് നിര്ബന്ധമില്ല. ഗോവന് കുടുംബങ്ങളിലെ കുട്ടികളുടെ ശരാശരി കണക്കും വിചിത്രമാണ്. കുടുംബത്തിന് 1.9 എന്നതാണ് ഗോവയിലെ കുട്ടികളുടെ ശരാശരി നിരക്ക്. ഇന്ത്യയിലെ ശരാശരി പ്രത്യുത്പാദന നിരക്ക് കുടുംബത്തിന് 3.7 കുട്ടികളാണ്.
ഗോവയില് പ്രത്യുത്പാദന നിരക്കില് ഗ്രാമങ്ങളും നഗരങ്ങളും തമ്മില് ഒരു വ്യത്യാസവുമില്ലാത്തതും മറ്റൊരത്ഭുതം. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില് നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമങ്ങളില് പ്രത്യുത്പാദന നിരക്ക് കൂടുതലാണ്. പ്രത്യുത്പാദന നിരക്കിന്റെ കാര്യത്തില് ഗോവയില് ജാതി- മത വ്യത്യാസങ്ങളുമില്ല. ക്രിസ്ത്യന് സ്ത്രീകള്ക്കും ഹിന്ദു സ്ത്രീകള്ക്കും ഒരേ പ്രത്യുത്പാദന നിരക്ക് തന്നെ -1.9. മുസ്ലീം കുടുംബങ്ങളില് മാത്രം ഇത് അല്പം ഉയര്ന്നിരിക്കുന്നു. അധികമൊന്നുമില്ല . 2.2 കുട്ടികള് മാത്രം അവിടെയും ശരാശരി.



Click it and Unblock the Notifications
