Latest Updates
-
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ!
എണ്പത്തിയേഴില് ലക്ഷ്മിയേടത്തിയ്ക്ക് അഭിനയപര്വം...
ഇത് ലക്ഷ്മി എന്ന ലക്ഷ്മിയേടത്തി. പാലക്കാട് ജില്ലയിലെ കുമ്പിടിക്കടുത്ത് മലമക്കാവിലെ പാവമൊരു മുത്തശി. പക്ഷേ 87-ാം വയസില്‍ സിനിമയുടെ മായികലോകത്താണ് അവരിപ്പോള്‍. അമ്പിളി സംവിധാനം ചെയ്തകബനിഎന്ന സിനിമയില്‍ ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ലക്ഷ്മിയാണ്.
ഷൂട്ടിംഗ് കഴിഞ്ഞ് റിലീസ് ചെയ്യാറായിരിക്കുന്നു കബനി. മലമക്കാവുകാരുടെ ലക്ഷ്മിയേടത്തിയാകട്ടെ സിനിമയിലഭിനയിച്ചതിന്റെ തലക്കനമൊന്നുമില്ലാതെ പഴയ പോലെ...
ആദിവാസി ചൂഷണത്തിന്റെ കഥ പറയുന്ന സിനിമയാണ് കബനി. അതില്‍ ഉപ്പാട്ടി മുത്തി എന്ന കഥാപാത്രത്തെയാണ് ലക്ഷ്മി അവതരിപ്പിക്കുന്നത്. സിനിമയിലെ മുഖ്യകഥാപാത്രമായ കബനിയുടെ മുത്തച്ഛന് ചാമന്റെ കാമുകിയായിരുന്നു ഉപ്പാട്ടി മുത്തി. പക്ഷേ ഊരുമൂപ്പന് വിലക്കിയതിനാല്‍ ചാമനും ഉപ്പാട്ടിയ്ക്കും ഒന്നിച്ചു ജീവിക്കാനായില്ല. എങ്കിലും ഇന്നും ചാമനോടുള്ള സ്നേഹവുമായി ഉപ്പാട്ടി മുത്തി ജീവിക്കുന്നു...
ആദ്യമായി പരിഷ്കൃത ലോകത്തിന്റെ തുടിപ്പുകള്‍ അറിയുകയാണെങ്കിലും സിനിമയില്‍ തന്റെ കഥാപാത്രത്തെ ലക്ഷ്മി നന്നായി അവതരിപ്പിച്ചുവെന്ന് കബനിയുടെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
അവിചാരിതമായാണ് കബനിയിലേയ്ക്ക് ലക്ഷ്മിയുടെ രംഗപ്രവേശം. സംവിധായകന് അമ്പിളിയുടെ സഹായി രവിയാണ് ഇതിനു നിമിത്തമായത്. രവിയും മലമക്കാവുകാരന്. രവിയുടെ വീട്ടില്‍ അടുക്കളയില്‍ സഹായിക്കാന്‍ ലക്ഷ്മി എത്തുമായിരുന്നു.
ആറു മാസം മുമ്പ് , രവിയുടെ സഹോദരിയുടെ കല്യാണ സമയം. കല്യാണത്തിന്റെ ഒരുക്കത്തിനിടയില്‍ സഹായിക്കാന്‍ വീട്ടില്‍ ലക്ഷ്മിയുമുണ്ടായിരുന്നു. കല്യാണത്തലേന്ന് പതിവുള്ള കുളിയും കഴിഞ്ഞ് അഴിച്ചിട്ട ഈറന്‍ മുടിയുമായി ലക്ഷ്മി വീട്ടിലേയ്ക്ക് വരുന്നത് രവി കണ്ടു. വെറുതേ ഒരു രസത്തിന് ലക്ഷ്മിയേടത്തിയെ രവി ക്യാമറയിലാക്കി. കബനിയുടെ അഭിനേതാക്കളെ കണ്ടെത്തുന്ന സമയവുമായിരുന്നു ഇത്.
ലക്ഷ്മിയേടത്തിയുടെ മുഖം ക്യാമറയില്‍ പതിഞ്ഞത് കണ്ടപ്പോള്‍ രവിയ്ക്ക് പുതിയ ആശയം . ചിത്രത്തിലെ ഉപ്പാട്ടി മുത്തിയായി ലക്ഷ്മിയേടത്തിയെ പരിഗണിച്ചാലോ..?
സംവിധായകന് അമ്പിളിയ്ക്കും ലക്ഷ്മിയേടത്തിയെ കണ്ടപ്പോള്‍ തൃപ്തിയായി. പ്രണയവും നഷ്ടബോധവുമായി കബനിയില്‍ നിറഞ്ഞുനില്ക്കുന്ന ഉപ്പാട്ടി മുത്തി അങ്ങനെ ലക്ഷ്മിയേടത്തിയുടെ വയസായ കൈകളില്‍ ഭദ്രമായി.
ഇനിയും അഭിനയിക്കാന്‍ അവസരം കിട്ടിയാല്‍ താന്‍ തയ്യാര്‍ എന്ന് മലമക്കാവിലിരുന്ന് ലക്ഷ്മിയേടത്തി പ്രഖ്യാപിക്കുന്നു. എങ്കിലും ജീവിതവും സിനിമയും രണ്ടും രണ്ടാണെന്ന് ലക്ഷ്മിയേടത്തിക്കു നന്നായറിയാം. തന്റെ ചിത്രം അടുത്ത തീയേറ്ററായ കൂടല്ലൂര്‍ ശ്രീധറില്‍ വന്നാല്‍ കാണാം എന്ന നിസംഗ ഭാവത്തോടെ അവരിരിക്കുന്നു... 87 -ാം വയസില്‍ ഒന്നുമറിയാതെ സിനിമയിലഭിനയിച്ചതിന്റെ ഗമയൊന്നുമില്ലാതെ...



Click it and Unblock the Notifications
