Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഒടുവില്‍ രതിക്ക് നീതി കിട്ടി....
1996 സപംതംബര് മൂന്ന് - രതി മേനോന് എന്ന പെണ്‍കുട്ടിയുടെ ജീവിതസ്വപ്നങ്ങള്‍ തകര്‍ന്നത് അന്നാണ്. ഐലന്‍ഡ് എക്സ്പ്രസില്‍ തൃശൂരില്‍ നിന്നും ബാംഗ്ലൂരിലേയ്ക്ക് പോകുകയായിരുന്നു രതി. ഒരു ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ തൃശൂരെത്തിയതായിരുന്നു. പാലക്കാട് റെയില്‍വേസ്റ്റേഷനില്‍ വച്ച് ബോഗിയിലെ വാഷ്ബേസിനില്‍ മുഖം കഴുകുമ്പോള്‍ ട്രെയിന്‍ നീങ്ങിത്തുടങ്ങി. മുഖം കഴുകിക്കൊണ്ടിരുന്ന രതി പുറത്തേയ്ക്ക് തെറിച്ചു പോയി...
പുറത്ത് വീണ പെണ്‍കുട്ടിയുടെ വലതു കൈയിലൂടെ തീവണ്ടിച്ചക്രങ്ങള്‍ കയറിയിറങ്ങി...കൈ അറ്റു പോയി. വീഴ്ചയില്‍ നട്ടെല്ലിനും ഗുരുതരമായ ക്ഷതമേറ്റു. വിധിയുടെ വിളയാട്ടം അവിടം കൊണ്ടും തീര്‍ന്നില്ല. പാളത്തില്‍ മുറിവേറ്റു കിടന്ന രതിയുടെ വലതുകാലിലൂടെ ആലപ്പുഴ-ചെന്നൈ എക്സ്പ്രസ് കയറിയിറങ്ങി. കാലും അറ്റുപോയി...ഒരു മണിക്കൂറിനു ശേഷം ഷണ്ടിങ് ഡ്രൈവറാണ് രതിയെ പാളത്തില്‍ കണ്ടെത്തിയത്.
കാലും കൈയ്യും തളര്‍ന്ന , നട്ടെല്ലും തകര്‍ന്ന രതി ജീവിതത്തിലേയ്ക്ക് മെല്ലെ തിരികെ വന്നു. ഇതിനിടയില്‍ അപകട നഷ്ടപരിഹാരത്തിനുള്ള കേസും നടന്നു. ആറ് ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി റെയില്‍വേ ക്ലെയിംസ് ട്രെബ്യൂണല്‍ വിധിച്ചത്. എന്നാല്‍ റെയില്‍വേ അധികൃതര്‍ നല്കിയ ഹര്ജിയിന്മേല് വാദം കേട്ട കേരള ഹൈക്കോടതി തുക വെട്ടിക്കുറച്ചു. ഇതിനെതിരേ രതി സുപ്രീം കോടതിയെ സമീപിച്ചു. ഒടുവില്‍ സുപ്രീംകോടതി രതിക്കനുകൂലമായി വിധിക്കുകയായിരുന്നു. ആറു ലക്ഷം രൂപ 12% പലിശയോടെ രതിക്ക് നല്കാന് സുപ്രീംകോടതി റെയില്‍വേയ്ക്കു കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്കി.
കൊട്ടാരക്കരയ്ക്കടുത്ത് ചെങ്ങമനാട് അടുവേശേരില് തെക്ക് ചെമ്പാട്ടുപറമ്പില് പരേതനായ എം. നാരായണമേനോന്റെ മകളാണ് രതി മേനോന്.



Click it and Unblock the Notifications
