Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
വനിതാ ദിനത്തിന്റെ നാള് വഴി
1859,മാര്ച്ച് - ന്യൂയോര്ക്കില് സമരത്തില് പങ്കെടുത്ത സ്ത്രീകള് അവരുടെ ആദ്യത്തെ സംഘടന രൂപീകരിച്ചു.
1908, മാര്ച്ച് 8-ന്യൂയോര്ക്കില് 15,000 ത്തോളം വനിതകള് പങ്കെടുത്ത പടുകൂറ്റന് അവകാശ പ്രഖ്യാപന റാലി നടന്നു. സ്ത്രീ-പുരുഷ സമത്വം, സ്ത്രീകള്ക്ക് വോട്ടവകാശം, ബാലവേല ഒഴിവാക്കല് തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സ്ത്രീ മുന്നേറ്റം. അപ്പവും റോസപ്പൂവും ആയിരുന്നു പ്രക്ഷോഭകരുടെ മുദ്രാവാക്യം. അപ്പം സാമ്പത്തിക സുരക്ഷിതത്വത്തിന്റെയും റോസപ്പൂവ് മെച്ചപ്പെട്ട ജീവിത സൗകര്യങ്ങളുടെയും പ്രതീകമായിരുന്നു. മെയ് യില് സോഷ്യലിസ്റ്റ് പാര്ട്ടി ഓഫ് അമേരിക്ക ഫിബ്രവരിയിലെ അവസനാത്തെ ഞായറാഴ്ച ദേശീയ വനിതാ ദിനമായി ആചരിക്കാന് തീരുമാനിച്ചു.
1909, ഫിബ്രവരി 28- അമേരിക്കയില് ആദ്യത്തെ ദേശീയ വനിതാദിനം ആഘോഷിച്ചു. താമസിക്കാതെ തന്നെ യൂറോപ്പിലെ സ്ത്രീകളും ഫിബ്രവരിയിലെ അവസാനത്തെ ഞായറാഴ്ച വനിതാദിനമായി ആഘോഷിച്ചു തുടങ്ങി.
1910. ന്യൂയോര്ക്കിലെ തുണിത്തൊഴിലാളി സ്ത്രീകളുടെ അവകാശപ്രഖ്യാപന സമരത്തിന്റെ സ്മരണയ്ക്കായി അന്താരാഷ്ട്ര തലത്തില് വനിതാദിനം ആചരിക്കണമെന്ന നിര്ദ്ദേശം ക്ലാര സെറ്റ്കിന് എന്ന ജര്മ്മന് സാമൂഹിക പ്രവര്ത്തക മുന്നോട്ടു വച്ചു. കോപ്പന്ഹേഗനില് വച്ചു നടന്ന വിമണ്സ് സോഷ്യലിസ്റ്റ് ഇന്റര്നാഷണല് ക്ലാരയുടെ നിര്ദ്ദേശം അംഗീകരിച്ചു. എന്നാല് വനിതാദിനം ഏതു ദിവസം ആചരിക്കണമെന്ന് സമ്മേളനത്തില് തീരുമാനമായില്ല.
1911,മാര്ച്ച് 25 - അമേരിക്കയിലെ ട്രയാംഗിള് തീപിടുത്ത ദുരന്തത്തില് 125 തൊഴിലളി പെണ്കുട്ടികള് കൊല്ലപ്പെട്ടു. ദുരന്തത്തെത്തുടര്ന്ന് അമേരിക്കയിലെ തൊഴില്നിയമങ്ങളില് കാതലായമാറ്റങ്ങളുണ്ടായി.
1917,ഫിബ്രവരി 23. റഷ്യന് വനിതകള് അപ്പത്തിനും സമാധാനത്തിനുമായി സമരം തുടങ്ങി. ദരിദ്രമായ ജീവിത സാഹചര്യങ്ങള്ക്കും ആഹാരദൗര്ലഭ്യത്തിനുമെതിരേയായിരുന്നു അവരുടെ സമരം.
1975- ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തില് വനിതാ വിമോചനത്തിനും സ്ത്രീ സ്വാതന്ത്യ്രത്തിനുമായി മാര്ച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനമായി ആചരിച്ചു തുടങ്ങി.



Click it and Unblock the Notifications
