Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
അവകാശപ്രഖ്യാപനത്തിന്റെ ദിവസം...
1901 ല് ഡന്മാര്ക്കിന്റെ തലസ്ഥാനമായ കോപ്പന്ഹേഗനില് ചേര്ന്ന വിമണ്സ് സോഷ്യലിസ്റ്റ് ഇന്റര്നാഷണലാണ് 1857 ലെ സമരത്തിന്റെ സ്മരണയ്ക്കായി മാര്ച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനമായി ആചരിക്കാന് തീരുമാനിച്ചത്.
1975 അന്തരാഷ്ട്ര വനിതാ വര്ഷമായി ആചരിക്കാന് ഐക്യരാഷ്ട്ര സഭ തീരുമാനിച്ചു. അന്ന് മുതല് മാര്ച്ച് എട്ട് ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തില് അന്താരാഷ്ട്ര വനിതാ ദിനമായി ആചരിച്ചു വരുന്നു.
ലോകസമധാനവും സാമൂഹ്യവികസനവും സ്വാതന്ത്യ്രവും അടിസ്ഥാനാവകാശങ്ങളും പൂര്ണ്ണ തോതില് യാഥാര്ത്ഥ്യമാകണമെങ്കില് ,അടിച്ചമര്ത്തപ്പെടുന്ന സ്ത്രീത്വം ഉണരണമെന്നും എല്ലാ രംഗത്തും സ്ത്രീ-പുരുഷ സമത്വം വേണമെന്നും ,സ്ത്രീ പുരോഗമിക്കണമെന്നും ഐക്യരാഷ്ട്ര സഭയുടെ വനിതാദിനം ആഘോഷിക്കാനുള്ള തീരുമാനമെടുത്തു കൊണ്ടുള്ള നയരേഖ വ്യക്തമാക്കുന്നു.
എന്നാല് ലോകമെമ്പാടുമുള്ള സ്ത്രീകള്ക്ക് വനിതാദിനം കൂടുതല് വിശാലമായ അര്ത്ഥത്തിലുള്ളതാണ്. സ്ത്രീ-പുരുഷ സമത്വം കൈവരിക്കുന്നതില് അവള് എത്രമാത്രം വിജയിച്ചു..?, സമാധാന-വികസന ലക്ഷ്യങ്ങള് പൂര്ത്തീകരിക്കപ്പെട്ടോ..?എന്നീ ചോദ്യങ്ങള്ക്ക് ഉത്തരം നേടാനുള്ള ദിവസം കൂടിയാണിത്. അര്ത്ഥവത്തായ മാറ്റങ്ങള്ക്കു വേണ്ടി സ്ത്രീശക്തി ഉണര്ന്നെണീക്കേണ്ട ദിവസം...
അടുത്ത കാലത്തായി സത്രീകള് ഏറെ പുരോഗമിച്ചിട്ടുണ്ട്. മിക്ക രംഗങ്ങളിലും പുരുഷനൊപ്പം തോള് ചേര്ന്നു നില്ക്കാന് സ്ത്രീക്കായി. കരുത്തുറ്റ നേതൃത്വം സ്ത്രീകളില് നിന്നു തന്നെ വന്നു...എന്നാല് ഇനിയുമെത്രയോ സ്ത്രീ മുന്നേറേണ്ടതുണ്ട്...ഈ വനിതാദിനത്തില് പുത്തനുണര്വോടെ സ്ത്രീ ശക്തി മുന്നേറുമെന്ന് പ്രതീക്ഷിക്കാം...



Click it and Unblock the Notifications
