Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
സമ്മാനങ്ങള് വാങ്ങുമ്പോള്...
സമ്മാനം വാങ്ങുന്ന കാര്യത്തിലും ഈ പഴഞ്ചൊല്ല് ഓര്ക്കുക. സ്വന്തം സാമ്പത്തിക സ്ഥിതിക്ക് ഇണങ്ങുന്ന സാധനങ്ങളേ വാങ്ങാവൂ.
ഔചിത്യം
ആര്ക്കാണ് നല്കുന്നതെന്നും അയാള്ക്ക് നാം കൊടുക്കുന്ന സാധനം ഇണങ്ങുമോ അല്ലെങ്കില് ഉപയോഗപ്രദമാകുമോ എന്ന് ആലോചിക്കുക.
അഭിരുചി
സമ്മാനം സ്വീകരിക്കുന്നയാളുടെ അഭിരുചി കൂടി കണക്കിലെടുത്തു വേണം സമ്മാനം വാങ്ങേണ്ടത്.
മുന്കൂട്ടി വാങ്ങുക
സമ്മാനം കൊടുക്കേണ്ട അവസരത്തിനും ഒരാഴ്ച മുമ്പെങ്കിലും സമ്മാനം വാങ്ങി വായ്ക്കുക. ധൃതി പിടിച്ച് വാങ്ങാന് പോയാല് ഉദ്ദേശിക്കുന്ന രീതിയില് ഒന്നും നടക്കണമെന്നില്ല.
ആവശ്യം
കൊടുക്കുന്ന ആളിന്റെ ആവശ്യമെന്തെന്നു മനസ്സിലാക്കി ,സമ്മാനം നല്കിയാല് നന്നായിരിക്കും. അലങ്കാരം നല്ലതാണ്. എന്നാല് അതിലും നല്ലതാണ് ആവശ്യമെന്ന് മനസ്സിലാക്കുക. കളിരൂപങ്ങളോ , ഷോകേസ് വസ്തുക്കളോ വാങ്ങി നല്കുന്നതിനേക്കാള് നല്ല ഗൃഹോപകരണങ്ങള് എന്തു കൊണ്ടും അഭികാമ്യമായിരിക്കും.
മനസ്സറിയുക
കൊടുക്കേണ്ടയാളുടെ മനസ്സറിയുക പ്രധാനം. അടുത്ത ബന്ധുവിനോ അടുത്ത സുഹൃത്തിനോ സമ്മാനം നല്കാന് ഉദ്ദേശിക്കുന്നുവെങ്കില് ,നയത്തില് അവരുടെ മനസ്സറിയാന് ശ്രമിക്കുക. ഇഷ്ടങ്ങളും മുന് ഗണനകളും. ഇക്കാര്യത്തില് നേരിട്ടു ചോദിക്കുന്നതിനും മടി വേണ്ട.
പണവും ആകാം
പണം സമ്മാനമായി നല്കുന്നത് ഒരു കുറച്ചിലായി കരുതേണ്ടതില്ല. പണത്തിന് ബുദ്ധിമുട്ടുന്നവരാണെങ്കില് അതവര്ക്ക് ഒരു അനുഗ്രഹമാകും. രൂപ നേരിട്ടു നല്കാന് സങ്കോചമുണ്ടെങ്കില് ഗിഫ്റ്റ് ചെക്കുകളാകാം. അതല്ലെങ്കില് നിക്ഷേപ പത്രങ്ങളാകാം.
ഭാര്യയ്ക്ക് അല്ലെങ്കില് ഭര്ത്താവിന് ...
സര്പ്രൈസ് ഗിഫ്റ്റ് നല്കി ഇളിഭ്യരാകരുതേ...മറ്റേ പാതിയുടെ മനമറിഞ്ഞ് സര്പ്രൈസ് വരുത്തിക്കോ...അല്ലെങ്കില് രണ്ടു പേരും കൂടി ഒരു സര്പ്രൈസ് ഷോപ്പിംഗ് നടത്തി ഇഷ്ടമുള്ള സാധനം വാങ്ങുന്നതായിരിക്കും ഉചിതം.



Click it and Unblock the Notifications
