Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
കളി നിയന്ത്രണത്തിന്റെ പെണ് വഴികള്
എറണാകുളത്തെ ഗോള്ഡന് ആരോസ് ക്ലബില് നിന്നായിരുന്നു ബെന്റിലയുടെ തുടക്കം. കളമശ്ശേരി സെന്റ് പോള്സ് കോളേജില് പ്രീഡിഗ്രി വിദ്യാര്ത്ഥിനിയായിരിക്കേ ആരോസ് ക്ലബ് സംഘടിപ്പിച്ച ഫുട്ബോള് ക്യാംപില് പങ്കെടുത്തതാണ് ബെന്റിലയുടെ വഴി തിരിച്ചു വിട്ടത്. അവിടെ വച്ച് ഫുട്ബോള് കളിക്കൂട്ടുകാരിയായി. ബിരുദ വിദ്യാര്ത്ഥിനിയായിരിക്കേ യൂണിവേഴ്സിറ്റി ടീമിലെത്തി. തുടര്ന്ന് കേരള ടീമിലേയ്ക്കും ദേശീയ ടീമിലേയ്ക്കും ബെന്റില വളര്ന്നു.
പിന്നീടായിരുന്നു കളി നിയന്ത്രിക്കുന്നതിനെപ്പറ്റി ബെന്റില ചിന്തിച്ചു തുടങ്ങിയത്. 1996 ല് കേരള റഫറീസ് അസോസിയേഷന് സംഘടിപ്പിച്ച ക്ലിനിക്കില് പങ്കെടുത്തു. പ്രാഥമിക പരീക്ഷയില് പുരുഷന്മാരെ പിന്തള്ളി ഒന്നാം റാങ്ക്. ആരോഗ്യ പരീക്ഷയിലും ഉന്നത നിലവാരം. തുടര്ന്ന് ഉയര്ന്ന പരീക്ഷകളായ ക്ലാസ്-2, ക്ലാസ്-1 എന്നിവ വിജയിച്ചു. അന്തര് ജില്ലാ മത്സരങ്ങളും ജില്ലാ സൂപ്പര് ലീഗ് മത്സരങ്ങളുംം നിയന്ത്രിച്ചു കൊണ്ട് റഫറിയുടെ കുപ്പായം അണിഞ്ഞു തുടങ്ങി.
കഴിഞ്ഞ വര്ഷം ജനുവരിയിലായിരുന്നു ദേശീയ റഫറിയാകാനുള്ള പരീക്ഷ. ചെന്നൈയില് നടന്ന ശരീരക്ഷമതാ പരീക്ഷയില് നിഷ്പ്രയാസം വിജയിച്ചു പ്രായോഗിക പരീക്ഷയിലേയ്ക്ക്... മുംബൈയില് കൂപ്പറേജ് ഗ്രൗണ്ടില് ദേശീയ ബി ഡിവിഷന് ലീഗ് പടിഞ്ഞാറന് മേഖലാ മത്സരങ്ങള് നിയന്ത്രിക്കുകയായിരുന്നു ഇത്. മുഖ്യ റഫറിയായും ലൈന്സ് വുമണായും കളി നിയന്ത്രിച്ചു വിജയിച്ചു.
ചരിത്രം കുറിച്ച പ്രഖ്യാപനത്തിന് പിന്നെ താമസമുണ്ടായില്ല. ബെന്റില ഡിക്കോത്ത് ഇന്ത്യയിലെ ആദ്യത്തെ ദേശീയ വനിതാ റഫറിയായി...ഈ വര്ഷത്തെ ദേശീയ വനിതാ ചാംപ്യന്,ിപ്പ് നിയന്ത്രിച്ചു കൊണ്ട് അരങ്ങേറ്റം.
കളി നിയന്ത്രിക്കുന്നത് അത്ര എളുപ്പമായിരുന്നില്ലെന്ന് ബെന്റില പറയുന്നു. പക്ഷേ കളിക്കാരി എന്ന നിലയിലുള്ള അനുഭവസമ്പത്ത് കളത്തില് നിയന്ത്രണത്തിനു തുണയായി.
കളിക്കാരി എന്ന നിലയിലും ബെന്റിലയുടെ നേട്ടങ്ങള്ക്ക് തിളക്കമേറെ. 1990 ല് ഡന്മാര്ക്കില് നടന്ന ഡേന കപ്പിലായിരുന്നു ആദ്യ രാജ്യാന്തര മത്സരം. തുടര്ന്ന് പത്തു വര്ഷത്തോളം ഇന്ത്യന് വനിതാ ടീമിലെ നിറഞ്ഞ സാന്നിദ്ധ്യം. പല വട്ടം ഏഷ്യന് ചാംപ്യന്ഷിപ്പിലും 98 ബാങ്കോക്ക് ഏഷ്യാഡിലും കളിച്ചു. 98 ല് കേരളത്തിലെ മികച്ച വനിതാ ഫുട്ബോളറായും ബെന്റില തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇപ്പോള് പുരുഷന്മാരുടെ കളി നിയന്ത്രിക്കാനും താന് തയ്യാറാണെന്നു ബെന്റില പ്രഖ്യാപിക്കുന്നു.ആത്മവിശ്വാസത്തോടെ...



Click it and Unblock the Notifications
