Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
13, Friday; കലണ്ടറിലെ ഏറ്റവും മോശം ദിനം ഇന്ന്, പേടിയുടെ കാരണമറിയാം
ലോകമെമ്പാടും ഒരു ദിവസത്തെ ആളുകള്‍ ഭയക്കുന്നുണ്ടെങ്കില്‍ ആ ദിവസം ഇന്നാണ്, 13 വെള്ളിയാഴ്ച. 13, വെള്ളിയാഴ്ചയുമായി ബന്ധപ്പെട്ട് ലോകത്ത് പലതരം വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും ഉണ്ട്. അവയെല്ലാം പറയുന്നത് ആ ദിവസം ഒരു നശിച്ച ദിവസമാണെന്നാണ്. എന്തിന് പറയുന്നു, 13, വെള്ളിയാഴ്ചയെ ഭയക്കുന്നതിന് പരസ്കവിഡേകത്രിയഫോബിയ (Paraskavedekatriaphobia) അല്ലെങ്കില്‍ ഫ്രിഗ്ഗട്രിസ്കൈഡെകഫോബിയ (friggatriskaidekaphobia ) എന്ന് നമ്മുക്ക് ഉച്ചരിക്കാന്‍ പോലും കഴിയാത്ത ഒരു പേര് തന്നെയുണ്ട്. 13, വെള്ളിയാഴ്ചയെ ലോകം ഇത്രയേറെ ഭയക്കാനുള്ള കാരണമെന്താണെന്ന് അറിയാം.

13 Friday: ദുര്‍ഘടം പിടിച്ച ദിവസം
ദൗര്‍ഭാഗ്യ ദിവസമാണ് 13 വെള്ളിയാഴ്ച എന്നാണ് വിശ്വാസം. ഈ ദിവസത്തോടുള്ള ആളുകളുടെ ഭയം കാരണം ഈ ഒറ്റ ദിവസം ഓരോ തവണയും ഏതാണ്ട് 900 ദശലക്ഷം ഡോളറിന്റെ നഷ്ടം ലോകത്ത് സംഭവിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എങ്ങനെയാണെന്നല്ലേ. ആളുകള്‍ പുറത്തിറങ്ങാതെയും, യാത്ര ചെയ്യാതെയും, പരിപാടികളും സത്കര്‍മ്മങ്ങളും നടത്താതെയും, എന്തിനേറെ ജോലിക്ക് പോലും പോകാതെയും ഇരിക്കുന്നത് കൊണ്ടാണിത്.
ഈ അന്ധവിശ്വാസത്തിന് പിന്നിലെ കാരണം
13, വെള്ളിയാഴ്ച ആളുകള്‍ ഇത്രയേറെ ഭയക്കുന്നതിന് പിന്നില്‍ വ്യക്തമായ എന്തെങ്കിലും കാരണമുള്ളതായി എവിടെയും രേഖപ്പെടുത്തിയിട്ടില്ല. പക്ഷേ പാശ്ചാത്യ സമൂഹം 13 എന്ന തീയ്യതിയെ അശുഭകരമായാണ് കരുതുന്നത്. 12 എന്ന ദിവസത്തെ നല്ല ലക്ഷണമായും എല്ലാം പൂര്‍ത്തിയാകുന്ന സംഖ്യയായും പാശ്ചാത്യര്‍ കരുതുന്നു. കാരണം ചരിത്രവും വിശ്വാസങ്ങളും പരിശോധിച്ചാല്‍ 12 എന്ന സംഖ്യ പല നല്ല കാര്യങ്ങളുമായും ചേര്ന്നുനില്ക്കുന്നു. ഉദാഹരണത്തിന് ക്രിസ്തുമസ് 12 ദിവസം, 12 മാസങ്ങള്‍, 12 രാശികള്‍, ഒളിമ്പസിന്റെ 12ന്റെ ദൈവങ്ങള്‍, ഇസ്രയേലിലെ 12 ഗോത്രങ്ങള്‍ അങ്ങനെ പലതും. എന്നാല്‍ തുടര്‍ന്നുവരുന്ന 13, മോശം ദിവസമാണെന്നാണ് കാലങ്ങളായി പാശ്ചാത്യര്‍ വിശ്വസിക്കുന്നത്. ആ വിശ്വാസം പിന്നീട് ലോകമാകെ പടര്‍ന്നു.
ലോകത്തിലെ ഏറ്റവും പുരാതന നിയമരേഖയായ കോഡ് ഓഫ് ഹമുറാബിയില്‍ നിയമങ്ങളുടെ പട്ടികയില്‍ പതിമൂന്നാമത്തെ നിയമം ഒഴിവാക്കിയിരുന്നു എന്നതാണ് ഈ സംഖ്യയോടുള്ള ഭയത്തോട് ചേര്‍ത്ത് വായിക്കാവുന്ന ചരിത്രത്തിലെ ഒരു ഏക സംഗതി. എന്നാല്‍ ഇത് വിവര്ത്തകന് സംഭവിച്ച കയ്യബദ്ധമാണെന്നും വാദമുണ്ട്.
ക്രിസ്തുമതത്തില്‍ ഈ വിശ്വാസത്തോട് ബന്ധമുള്ള ഒരു സംഗതി അന്ത്യ അത്താഴത്തില്‍ പങ്കെടുത്തത് പതിമൂന്ന് അതിഥികള്‍ ആയിരുന്നു എന്നതാണ്. ജീസസും 12 അപ്പോസ്തലന്മാരും ആണ് അവസാനത്തെ അത്താഴത്തില്‍ ഒന്നിച്ചുണ്ടായിരുന്നത്. ജീസസിനെ കുരിശിലേറ്റിയ തൊട്ടടുത്ത ദിവസം ഒരു വെള്ളിയാഴ്ചയും ആയിരുന്നു. അന്ത്യ അത്താഴവുമായി ബന്ധപ്പെടുത്തി ഒരു മേശയില്‍ 13 പേര് ഒന്നിച്ചിരിക്കുന്നതും അശുഭകമാണെന്ന അന്ധവിശ്വാസം പിന്നീട് ഉണ്ടായി.
13 അത്ര മോശമല്ല
ലോകത്തിലെ പലയിടങ്ങളിലെയും സംസ്കാരങ്ങള്‍ 13 എന്ന സംഖ്യയെ അശുഭകരമായി കരുതുന്നുണ്ടെങ്കിലും എല്ലാ ജനവിഭാഗങ്ങളും അങ്ങനെ കരുതുന്നില്ല. സ്പെയിനില്‍ 13, വെള്ളിയാഴ്ചയെ ആളുകള്‍ ഭയക്കാറില്ല. അതേസനയം 13, ചൊവ്വാഴ്ച അപകടം പിടിച്ച ദിവസമായി അവര്‍ കരുതുന്നു. ന്യൂമറോളജി പ്രകാരം ഇറ്റലിയിലുള്ളവര്‍ 13, വെള്ളിയാഴ്ചയെ അല്ല, 17 വെള്ളിയാഴ്ചയെ അശുഭകരമായി കണക്കാക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
