Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
2021 കടക്കാന്‍ ഈ രാശിക്കാര്‍ക്ക് അല്പം കഠിനം; ഏറെ ശ്രദ്ധിക്കണം
വളരെയേറെ ആശങ്കകള്‍ സൃഷ്ടിച്ചൊരു വര്‍ഷമാണ് കടന്നുപോകുന്നത്. പ്രതീക്ഷകള്‍ നിറച്ച് ഒരു പുതുവര്‍ഷത്തിലേക്ക് ഏവരും കാലെടുത്തു വയ്ക്കുന്നു. എന്നാല്‍, ഓരോരുത്തരുടേയും ജീവിതത്തിലേക്ക് സന്തോഷവും പ്രത്യാശയും കൊണ്ടുവരാന്‍ 2021 ന് സാധിക്കുമെന്ന് കരുതുന്നു. ഈ സമയത്ത് നിങ്ങള്‍ ചെയ്യുന്നതിലെല്ലാം വിജയിക്കുമെന്നും നിങ്ങളുടെ ജീവിതം പുരോഗതിയുടെ പാതയിലേക്ക് നീങ്ങുമെന്നും പ്രതീക്ഷിക്കാം. ഗ്രഹസ്ഥാനങ്ങള്‍ അനുസരിച്ച് 2021 വര്‍ഷം ചിലര്‍ക്ക് നല്ലതും ചിലര്‍ക്ക് അല്പം കഠിനവുമായ വര്‍ഷമായിരിക്കും. ഫലങ്ങള്‍ അനുസരിച്ച് 2021ല്‍ ജീവിതം ഏറെ ശ്രദ്ധിക്കേണ്ട രാശിക്കാര്‍ ഇവരാണ്.

മിഥുനം
2021 ല്‍ നിങ്ങളുടെ ജീവിതം ചില കഷ്ടതകളിലൂടെ കടന്നുപോകും. നിങ്ങള്‍ ഏറ്റവും ഇഷ്ടപ്പെടുന്നവര്‍ നിങ്ങളുടെ മനസ്സിനെ വ്രണപ്പെടുത്തുന്ന രീതിയില്‍ പെരുമാറുന്ന സാഹചര്യം പലപ്പോഴും നിങ്ങള്‍ കണ്ടേക്കാം. ചില വിയോജിപ്പുകള്‍ കാരണം നിങ്ങളുടെ ബന്ധങ്ങളിലുള്ള സ്നേഹം കുറയ്ക്കും. ഗ്രഹ സ്ഥാനങ്ങള്‍ കാരണം, നിങ്ങളുടെ കരിയറില്‍ വളരെയധികം ഉയര്‍ച്ചതാഴ്ച്ചകള്‍ നേരിടേണ്ടിവരും. കഠിനാധ്വാനത്തിലൂടെയും പരിശ്രമത്തിലൂടെയും മാത്രമേ വിദ്യാര്‍ത്ഥികള്‍ വിജയം കൈവരിക്കൂ. ഈ വര്‍ഷം പ്രണയിതാക്കള്‍ക്ക് ജീവിതത്തില്‍ നിരവധി സുപ്രധാന മാറ്റങ്ങള്‍ കാണും. ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഈ വര്‍ഷം കൂടുതലായി ശ്രദ്ധിക്കേണ്ടതുണ്ട്.

കര്‍ക്കിടകം
ഈ വര്‍ഷം സാമ്പത്തികമായി ചില പ്രശ്നങ്ങള്‍ ഉയരും. എന്നാല്‍, നിങ്ങളുടെ കഠിനാധ്വാനത്തിലൂടെ അവ എളുപ്പത്തില്‍ പരിഹരിക്കും. കുടുംബജീവിതത്തില്‍ സമ്മിശ്ര ഫലങ്ങളുണ്ടാകും. ദാമ്പത്യജീവിതത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും. ആരോഗ്യകാര്യങ്ങളില്‍, ചില മുന്‍കരുതലുകള്‍ എടുക്കാന്‍ നിര്‍ദ്ദേശിക്കുന്നു.

ചിങ്ങം
നിങ്ങളുടെ ജീവിതത്തില്‍ ചില വിള്ളലുകള്‍ വീഴാന്‍ തുടങ്ങുന്ന വര്‍ഷമാണിത്. ചിങ്ങം രാശിക്കാര്‍ക്ക്, ഈ വര്‍ഷം നിങ്ങളുടെ ബന്ധത്തില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ നിങ്ങള്‍ക്ക് പ്രശ്നമുണ്ടാകും. നിങ്ങളുടെ ജീവിതത്തില്‍ ഒരു മാറ്റം നിങ്ങള്‍ കാണും. ജീവിതത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ സംഭവിക്കുന്നുവെന്ന് നിങ്ങള്‍ സ്വയം മനസിലാക്കും. നിങ്ങളുടെ ഭാവിയെക്കുറിച്ച് ചില തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള സമയമാണിത്. നിങ്ങളുടെ കരിയറിലെ ശത്രുക്കളെ കരുതിയിരിക്കേണ്ടതുണ്ട്. സാമ്പത്തികമായി ചെലവുകള്‍ വര്‍ദ്ധിക്കും. വിദ്യാര്‍ത്ഥികള്‍ കഠിനാധ്വാനം ചെയ്യേണ്ടതായി വരും. വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഈ വര്‍ഷം കൂടുതല്‍ പരിശ്രമിക്കേണ്ടതുണ്ട്. കുടുംബജീവിതം പ്രതികൂലമായി തുടരും. കുട്ടികളുടെ ആരോഗ്യം ദുര്‍ബലമാകും. ആരോഗ്യത്തെക്കുറിച്ച് നിങ്ങള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്.

മകരം
അടുത്തിടപഴകിയിട്ടും ബന്ധങ്ങളുടെ കാര്യത്തില്‍ 2021 വര്‍ഷത്തില്‍ നിങ്ങള്‍ ഒറ്റയ്ക്കാണെന്ന് നിങ്ങള്‍ക്ക് തോന്നും. നിങ്ങളുടെ പങ്കാളിയില്‍ നിന്ന് സ്വയം അകന്നുപോകാനുള്ള ഒരു അവസരമുണ്ടാകാം. പ്രശ്നങ്ങളുടെ പൊതുവായ കാരണങ്ങള്‍ കണ്ടെത്താന്‍ നിങ്ങള്‍ പാടുപെടും. നിങ്ങളുടെ പങ്കാളിക്കും അനാവശ്യ പ്രശ്നങ്ങള്‍ നേരിടേണ്ടിവരും. നിങ്ങള്‍ എത്ര ശ്രമിച്ചാലും നിങ്ങളുടെ ബന്ധം നിലനിര്‍ത്തുന്നത് അല്പം കഠിനമായിരിക്കും. ഗ്രഹസ്ഥാനങ്ങള്‍ അനുസരിച്ച്, സാമ്പത്തികമായി ആദ്യ കുറച്ച് മാസങ്ങളില്‍ പ്രശ്നങ്ങളുണ്ടാകും. നിങ്ങളുടെ അമ്മയുടെ ആരോഗ്യം വഷളായേക്കാം.

കുംഭം
ഈ വര്‍ഷം മുഴുവന്‍ പ്രധാന ഗ്രഹങ്ങളുടെ സ്വാധീനത്തിനനുസരിച്ച് നിങ്ങള്‍ക്ക് ഫലങ്ങള്‍ ലഭിക്കും. ഈ വര്‍ഷം നിങ്ങളുടെ കരിയറിന് അത്ര നല്ലതല്ല. പ്രത്യേകിച്ച് വര്‍ഷത്തിന്റെ അവസാന പകുതി ശത്രുക്കളെ കരുതിയിരിക്കുക. നിങ്ങളുടെ ചെലവുകളില്‍ പെട്ടെന്നുള്ള വര്‍ദ്ധനവ് ഉണ്ടാകും, ഇതിനാല്‍ സാമ്പത്തിക പ്രതിസന്ധിക്ക് സാധ്യതയുണ്ട്. ഈ വര്‍ഷം ആരോഗ്യവും കുറച്ച് ദുര്‍ബലമായി തുടരാം.



Click it and Unblock the Notifications
