Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
2021ല്‍ പ്രണയഭാഗ്യം ഈ 8 രാശിക്കാര്‍ക്ക്
ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം അവരുടെ പ്രണയ ജീവിതത്തിലെ ഭാഗ്യ വര്‍ഷമായിരിക്കും 2021. പുതുവര്‍ഷത്തിലെ ഗ്രഹപരമായ മാറ്റങ്ങള്‍ എല്ലാവരുടെയും ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തും. ഈ മാറ്റങ്ങള്‍ നിങ്ങള്‍ വളരെക്കാലമായി കാത്തിരുന്നവയായിരിക്കാം. ചിലരുടെ ജീവിതത്തില്‍ അവിസ്മരണീയമായ ഒരു വര്‍ഷമായിരിക്കും 2021. പ്രണയത്തിന്റെ കാര്യത്തില്‍ നിങ്ങളില്‍ പലരുടെയും പങ്കാളിയെ കണ്ടെത്താന്‍ ഏറെ അവസരങ്ങള്‍ കൊണ്ടുവരുന്നൊരു കാലം കൂടിയാണിത്.
ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് അതായത് ഒരു പ്രണയ വിവാഹമായും ദാമ്പത്യജീവിതമായാലും കുട്ടി ജനിക്കുന്നതില്‍ ആയാലും ചിലര്‍ക്ക് പ്രത്യേകതകള്‍ നിറഞ്ഞ വര്‍ഷമാവും 2021. അത്തരത്തില്‍, 2021 വര്‍ഷത്തില്‍ പ്രണയത്തില്‍ ഭാഗ്യം ലഭിക്കുന്ന ചില രാശിക്കാരുണ്ട്. ഇതാ, ഇവയില്‍ നിങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടോ എന്നു നോക്കൂ.

മേടം
മേടം രാശിക്കാര്‍ 2021 വര്‍ഷത്തില്‍ ഒരു പ്രധാന മാറ്റത്തിന് തയ്യാറായി ഇരിക്കുക. പ്രണയത്തിന്റെ കാര്യത്തില്‍ നിങ്ങളുടെ ആദ്യ കാഴ്ചയില്‍ തന്നെ ഇഷ്ടം നേടാനാവുന്ന ചിലരെ നിങ്ങള്‍ കണ്ടെത്തിയേക്കാം. പുതിയ ബന്ധങ്ങള്‍ നിങ്ങള്‍ക്കായി കരുതി വച്ചിരിക്കുന്ന വര്‍ഷമായിരിക്കും 2021. എന്നാല്‍, വര്‍ഷാവസാനം നിരാശ ഒഴിവാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങളുടെ ബന്ധങ്ങള്‍ ശക്തമായി നിലനിര്‍ത്താന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളേണ്ടതാണ്.

കര്‍ക്കിടകം
നിങ്ങളുടെ പ്രണയ ജീവിതം പൂക്കുന്ന വര്‍ഷമായിരിക്കും 2021. വര്‍ഷം മുഴുവനും ശുക്രന് നിങ്ങളുടെ രാശിയില്‍ അനുയോജ്യമായ സ്ഥാനത്ത് തുടരും. അതിനാല്‍ നിങ്ങളുടെ കഴിവുകള്‍ എത്രമാത്രം ഉയര്‍ന്നതാണെന്ന് മറ്റുള്ളവരെ കാണിക്കാന്‍ അവസരങ്ങള്‍ ലഭിക്കും. ആരെയും ആകര്‍ഷിക്കാവുന്ന നിങ്ങളുടെ സ്വഭാവത്തോടെ നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്താനുള്ള അവസരവും നിങ്ങള്‍ക്ക് ലഭിക്കും.

ചിങ്ങം
നിങ്ങള്‍ ഇതിനകം പ്രണയത്തിലാണെങ്കില്‍ പോലും നിങ്ങളുടെ ജീവിതത്തില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്ന ഒരു വ്യക്തിയെ 2021ല്‍ നിങ്ങള്‍ക്ക് കാണാനാകും. നിങ്ങളുടെ സ്നേഹത്തിന്റെ തന്നെ ഗതി മാറ്റാന്‍ കെല്പുള്ളവരായിരിക്കും ചിലപ്പോള്‍ ഇവര്‍. വെല്ലുവിളികള്‍ ഏറ്റെടുക്കാനുള്ള നിങ്ങളുടെ സ്വതസിദ്ധമായ സ്വഭാവം കാരണം നിങ്ങള്‍ക്ക് പുതിയ ബന്ധങ്ങള്‍ തുടങ്ങാന്‍ ഒട്ടും ഭയവുമുണ്ടാവുകയുമില്ല.

കന്നി
കന്നി രാശിക്കാര്‍ക്ക് അവസരങ്ങള്‍ നിറഞ്ഞ വര്‍ഷമാണ് 2021. വരും വര്‍ഷം ശ്വസിക്കുന്ന വായുവില്‍ പോലും നിങ്ങള്‍ സ്നേഹം കാണും. നിങ്ങളുടെ ജീവിതം മാറ്റിമറിക്കാന്‍ കഴിയുന്ന ഒരാളെ കണ്ടുമുട്ടാനുള്ള അവസരം നിങ്ങള്‍ക്ക് ലഭിക്കും. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് നിങ്ങള്‍ക്ക് ഈ കാലയളവില്‍ കൂടുതല്‍ ആത്മവിശ്വാസം ലഭിക്കും. ഇതിലൂടെ പുതിയ വെല്ലുവിളികള്‍ക്കും സാഹസങ്ങള്‍ക്കും നിങ്ങള്‍ തയ്യാറാകും. നിങ്ങളുടെ പങ്കാളിക്കായുള്ള തെരച്ചിലുമായി നിങ്ങള്‍ ഊര്‍ജ്ജിതമായി മുന്നേറും.

തുലാം
തുലാം രാശിക്കാര്‍ക്ക് പുതിയ അനുഭവങ്ങള്‍ സമ്മാനിക്കുന്ന വര്‍ഷമായിരിക്കും 2021. ഈ വര്‍ഷം നിങ്ങളുടെ പ്രണയജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കാണാനാകും. അതിശയകരമായ സംഭവങ്ങള്‍ മാറിമാറി വരുന്ന ചില സങ്കീര്‍ണ്ണ നിമിഷങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ കാണാനാകും. നിങ്ങളുടെ ജീവിതത്തില്‍ സ്നേഹം നിറയ്ക്കുന്ന ഒരു പ്രധാന വ്യക്തിയെ കണ്ടുമുട്ടാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും.

ധനു
ധനു രാശിക്കാരുടെ പ്രണയ ജീവിതത്തിന് ഭാഗ്യം കൈവരുത്തുന്ന വര്‍ഷമായിരിക്കും 2021. നിങ്ങളുടെ പ്രണയ ജീവിതം പൂര്‍ണ്ണമായും ആസ്വദിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കും. നിങ്ങള്‍ വിചാരിച്ചതുപോലെ കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി സംഭവിക്കും.

കുംഭം
നിങ്ങള്‍ക്ക് അനുയോജ്യമായ വര്‍ഷമായിരിക്കും 2021. നിങ്ങളുടെ ജീവിതത്തില്‍ ധാരാളം വൈകാരിക വാഗ്ദാനങ്ങള്‍ കണാവുന്ന വര്‍ഷമാണ് മുന്നിലുള്ളത്. വളരെക്കാലമായി നിങ്ങള്‍ കാത്തിരുന്ന ചില നിമിഷങ്ങള്‍ ഈ വര്‍ഷം നിങ്ങളുടെ പക്കല്‍ വന്നുചേരും. നിങ്ങള്‍ക്ക് അനുയോജ്യമായ പങ്കാളിയെ കണ്ടെത്താനുള്ള എല്ലാ അവസരവും 2021ല്‍ നിങ്ങള്‍ക്ക് കൈവരും.

മീനം
മീനം രാശിക്കാര്‍ക്ക് മറക്കാനാവാത്ത ഒരു വര്‍ഷമായിരിക്കും 2021. നിങ്ങളുടെ പോസിറ്റീവ് മനോഭാവവും സ്വാഭാവത്തിലെ മനോഹാരിതയും വരും വര്‍ഷത്തില്‍ നിങ്ങളെ കൂടുതല്‍ ആകര്‍ഷകമാക്കും. അതിനാല്‍ ആദ്യകാഴ്ചയില്‍ തന്നെ പ്രണയം തോന്നാവുന്ന ഒരാളെ നിങ്ങള്‍ക്ക് കണ്ടെത്താനാകും. സ്വയം നിങ്ങളെക്കുറിച്ച് അഭിമാനം തോന്നുന്ന വര്‍ഷം കൂടിയായിരിക്കും 2021.



Click it and Unblock the Notifications
