Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
അടച്ചുമൂടിയ ഭാഗ്യം ഉയര്‍ന്നുവരും; 30 വയസ്സിനു ശേഷം കോടീശ്വരയോഗം പിറക്കുന്ന 7 രാശിക്കാര്‍
ഭാഗ്യത്തിന് അതീതമായി ഒന്നും ലഭിക്കില്ലെന്ന് പറയപ്പെടുന്നു. സന്തോഷം, ദുഃഖം, ധനം, ദാരിദ്ര്യം.. എല്ലാം ഭാഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഓരോ വ്യക്തിയും താന്‍ എപ്പോളായിരിക്കും ജീവിതത്തില്‍ വിജയിക്കുക അല്ലെങ്കില്‍ തന്റെ ജീവിതത്തില്‍ ഭാഗ്യം എപ്പോഴായിരിക്കും പ്രകാശിക്കുക എന്നറിയാന്‍ ആഗ്രഹിക്കുന്നു. ജ്യോതിഷത്തില്‍ ഈ ചോദ്യത്തിന് ഉത്തരമുണ്ട്. ഹിന്ദു വിശ്വാസമനുസരിച്ച്, മനുഷ്യജീവിതം 12 രാശിചിഹ്നങ്ങളെ ചുറ്റിപ്പറ്റിയാണ് കടന്നുപോകുന്നത്. ജ്യോതിഷമനുസരിച്ച് എല്ലാ രാശിചിഹ്നങ്ങള്‍ക്കും അവരുടേതായ പ്രത്യേക സ്വഭാവങ്ങളുണ്ട്.
ചില രാശിക്കാരുടെ ജാതകത്തില്‍ ശുഭയോഗം രൂപം കൊള്ളുന്നത് ഒരു പ്രത്യേക പ്രായത്തിന് ശേഷമാണ്. അതുകൊണ്ടാണ് ചില രാശിക്കാരുടെ ഭാഗ്യം 30 വയസ്സിന് ശേഷം പ്രകാശിക്കുന്നത്. 30 വയസ്സിന് ശേഷം അവര്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കുന്നു. ഈ രാശിയിലുള്ള ആളുകള്‍ക്ക് 30 വയസ്സിനു ശേഷം സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങുന്നു. ഇത്തരക്കാര്‍ 30 വയസ്സിനു ശേഷം കോടീശ്വരന്മാരാകാന് വരെ സാധ്യതയുണ്ട്. 30 വയസ്സിനു ശേഷം മാത്രം ജീവിതത്തില്‍ അത്ഭുതങ്ങള്‍ കാണാന്‍ സാധിക്കുന്ന അത്തരം ചില രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
ജ്യോതിഷ പ്രകാരം, മേടം രാശിക്കാരുടെ ജാതകത്തില്‍ ജനനം മുതല്‍ സാമ്പത്തിക നേട്ടത്തിന് നല്ല സാധ്യതകളുണ്ട്. എന്നാല്‍, ഈ രാശിക്കാരുടെ ഭാഗ്യം 30 വയസ്സിനു ശേഷമായിരിക്കും അവര്‍ക്ക് പൂര്‍ണ്ണമായും അനുകൂലമായി തുടങ്ങുക. 30 വയസ്സിനു ശേഷം മേടം രാശിക്കാര്‍ക്ക് പൂര്‍വിക സ്വത്തില്‍ നിന്നുള്ള നേട്ടങ്ങള്‍ ലഭിക്കാനുള്ള സാധ്യത ശക്തമാകും.
ഇടവം
ജ്യോതിഷ പ്രകാരം ഇടവം രാശിക്കാര്‍ക്കും ജീവിതത്തില്‍ പണം സമ്പാദിക്കുന്നതില്‍ തടസ്സങ്ങളൊന്നും ഉണ്ടാകില്ല. കാരണം, ഈ രാശിക്കാരുടെ മേല്‍ ശുക്രന്റെ ശുഭ ദൃഷ്ടിയുണ്ട്. കൂടാതെ, ഈ രാശിക്കാര്‍ക്ക് ജന്മനാ തന്നെ ധാരാളം കഴിവുകള്‍ ഉണ്ട് എന്നതും അവരുടെ പ്രത്യേകതയാണ്. 30 വയസ്സിനുശേഷം അവരുടെ കഴിവുകള്‍ എല്ലാവര്ക്കും ദൃശ്യമാകും. അതുകൊണ്ട് തന്നെ 30 വയസ്സ് കഴിഞ്ഞാല്‍ മാത്രമേ ഇവരുടെ ഭാഗ്യം ഉയര്‍ന്നു വരികയുള്ളൂ എന്ന് വേണമെങ്കില്‍ പറയാം.

കര്‍ക്കടകം
ജ്യോതിഷമനുസരിച്ച്, കര്‍ക്കടക രാശിക്കാര്‍ക്ക് 30 വയസ്സിന് ശേഷമായിരിക്കും ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കാന്‍ തുടങ്ങുന്നു. ഈ രാശിക്കാര്‍ 30 വയസ്സിന് ശേഷം ധാരാളം പണം സമ്പാദിക്കുന്നു. തങ്ങളുടെ പരിശ്രമത്തില്‍ വിജയം നേടാന്‍ തുടങ്ങുന്നു. എന്നിരുന്നാലും അവരുടെ ജീവിതം എപ്പോഴും മികച്ചത് തന്നെയായിരിക്കും.
ചിങ്ങം
ജ്യോതിഷ പ്രകാരം, ചിങ്ങം രാശിക്കാര്‍ അവരുടെ കഠിനാധ്വാനത്തിന്റെ അടിസ്ഥാനത്തില്‍ വിജയം നേടുന്നതില്‍ സമര്‍ത്ഥരാണ്. എന്നാല്‍ 30 വയസ്സിനു ശേഷം ഈ രാശിക്കാരുടെ എല്ലാ ജോലികളും വിജയം കണ്ടുതുടങ്ങും. 30 വയസ്സിനു ശേഷം അവരുടെ കഠിനാധ്വാനത്തിന്റെ കൂടുതല്‍ ഫലം ലഭിക്കാന്‍ തുടങ്ങുന്നു. 30 വയസ്സിനു ശേഷവും അവരുടെ ബാങ്ക് ബാലന്‍സ് നല്ല നിലയില്‍ ഉയരുന്നത് കാണാന്‍ സാധിക്കും. വിജയത്തിലേക്കുള്ള എല്ലാ വഴികളും എളുപ്പമാകും.
വൃശ്ചികം
ജ്യോതിഷ പ്രകാരം വൃശ്ചികം രാശിക്കാരുടെ ഇച്ഛാശക്തി വളരെ ശക്തമാണ്. വലിയ എന്തെങ്കിലും കാര്യം ചെയ്യണമെന്ന അവരുടെ ചിന്ത എപ്പോഴും അവരുടെ ഉള്ളില്‍ നിലനില്ക്കുന്നു. ഈ രാശിക്കാരുടെ ജാതകത്തില്‍ ജന്മനാ തന്നെ രാജയോഗമുണ്ട്. അതിന്റെ ഗുണങ്ങള്‍ 30 വയസ്സിന് ശേഷം അവര്‍ക്ക് ലഭിച്ചു തുടങ്ങും. നിങ്ങളുടെ ഭാഗ്യം കുതിച്ചുയരുന്നത് 30 വയസ്സിന് ശേഷമായിരിക്കും.

തുലാം
തുലാം രാശിക്കാരുടെ ഭാഗ്യം 30 വയസ്സിന് ശേഷമാണ് ഉദിക്കുന്നത് എന്ന് പറയപ്പെടുന്നു. ഈ രാശിക്കാര്‍ക്ക് 30 വയസ്സ് കഴിഞ്ഞാല്‍ സമ്പന്നരാകാന്‍ യോഗമുണ്ടാകും. എന്നിരുന്നാലും, ഈ രാശിക്കാര്‍ക്ക് 30 വയസ്സ് വരെ ജീവിതത്തില്‍ കഠിനമായ പരീക്ഷണങ്ങളിലൂടെ കടന്നുപോകേണ്ടിവരും.
മീനം
മീനം രാശിക്കാര്‍ക്കും 30 വയസ്സില്‍ മാത്രമേ വിജയത്തിനുള്ള അവസരം ലഭിക്കൂ എന്ന് വിശ്വസിക്കപ്പെടുന്നു. എന്നാല്‍ 28-35 വയസ്സിനിടയിലാണ് ഇവരുടെ ഭാഗ്യ നക്ഷത്രം തിളങ്ങുന്നത്. ഈ സമയത്ത് മീനരാശിക്കാര്‍ക്ക് എല്ലാ കാര്യങ്ങളിലും വിജയം ലഭിക്കും. ജീവിതത്തില്‍ സുഖസൗകര്യങ്ങള്‍ ഒന്നൊന്നായി വന്നുചേരും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

