Just In
Don't Miss
- News
ഷാജഹാൻ കൊലപാതകം; മുഴുവൻ പ്രതികളും പിടിയിൽ, ഒളിവിൽ കഴിഞ്ഞത് മലമ്പുഴയിൽ
- Sports
റിഷഭിനെ ഏകദിനത്തില്‍ ഓപ്പണറാക്കൂ, ഈ റെക്കോര്‍ഡുകള്‍ തകര്‍ത്തിരിക്കും!
- Movies
എന്റെ ശരീരഭാഗങ്ങള്‍ക്ക് പുരുഷന്റേതിനോട് സാമ്യമുണ്ടായിരിക്കാം!. പക്ഷെ ഞാന്‍ തളരില്ല: രഞ്ജു രഞ്ജിമാര്‍
- Automobiles
മഹീന്ദ്ര രണ്ടും കൽപ്പിച്ച് തന്നെ! പുത്തൻ ഇവി സെപ്റ്റംബറിൽ അവതരിപ്പിക്കും
- Finance
മുത്തൂറ്റ് ഉള്‍പ്പെടെ 3 ഓഹരികളുടെ റേറ്റിങ് പുനര്‍നിശ്ചയിച്ച് വിദേശ ബ്രോക്കറേജുകള്‍; ഇനി വാങ്ങാമോ?
- Travel
കുട്ടികള്‍ക്കൊപ്പമുള്ള യാത്രകള്‍ ലളിതമാക്കാം... ആഘോഷിക്കാം ഓരോ നിമിഷവും...ശ്രദ്ധിക്കാന്‍ അഞ്ച് കാര്യങ്ങള്‍
- Technology
സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4, ഗാലക്സി Z ഫോൾഡ് 4 സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ; വില അറിയാം
നിങ്ങളുടെ രഹസ്യങ്ങള്‍ എന്നേക്കും സൂക്ഷിക്കും ഈ രാശിക്കാര്‍; ആരോടും പറയില്ല
സുഹൃത്തുക്കളായാലും കുടുംബാംഗങ്ങളായാലും, നമ്മുടെ ജീവിതത്തില്‍ രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ കഴിവുള്ള ആളുകളെ നമുക്കെല്ലാവര്‍ക്കും ആവശ്യമാണ്. എല്ലാ രഹസ്യങ്ങളും തുറന്നുപറയുന്നതായി തോന്നുന്ന ആളുകളെ ആര്‍ക്കും ഇഷ്ടമല്ല. രഹസ്യം സൂക്ഷിക്കാന്‍ കഴിയാത്ത ആളുകളെ വിശ്വസിക്കാന്‍ വളരെ പ്രയാസമാണ്. കാരണം അവര്‍ മറ്റുള്ളവരോട് നിങ്ങളുടെ രഹസ്യങ്ങള്‍ അങ്ങനെതന്നെ പറയുന്നു. എന്നിരുന്നാലും, എല്ലാവരും അങ്ങനെയല്ല.
Most
read:
12
രാശിക്കും
ജൂലൈ
മാസത്തിലെ
സാമ്പത്തിക,
തൊഴില്‍
രാശിഫലം
ചില ആളുകള്‍ക്ക് ഒരു രഹസ്യം എന്നെന്നേക്കുമായി സൂക്ഷിക്കാനുള്ള കഴിവുണ്ട്. പന്ത്രണ്ട് രാശിചിഹ്നങ്ങളിലൂടെ അവരുടെ വ്യക്തിത്വത്തിന്റെ വശങ്ങള് മനസ്സിലാക്കാന്‍ ജ്യോതിഷം നിങ്ങളെ സഹായിക്കുന്നു. എക്കാലവും രഹസ്യം സൂക്ഷിക്കാന്‍ കഴിയുന്ന ചില രാശിക്കാരുണ്ട്. ഇത്തരക്കാരുമായി നിങ്ങളുടെ മനസ് പങ്കിടാം. അത്തരം ചില രാശിക്കാര്‍ ആരൊക്കെയെന്ന് നോക്കൂ.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ ആര്‍ക്കെങ്കിലും നല്കിയ വാക്ക് ഒരിക്കലും ലംഘിക്കില്ല. അവര്‍ ഒരിക്കലും ആരുടെയും രഹസ്യം പുറത്തുവിടില്ല, കാരണം നിങ്ങളുടെ രഹസ്യം തുറന്നുപറയുന്നതിന്റെ പ്രത്യാഘാതങ്ങള്‍ എന്താണെന്ന് അവര്‍ക്കറിയാം. വളരെ നിഗൂഢമായ രാശിക്കാരാണ് വൃശ്ചികം രാശിക്കാര്‍.

കന്നി
കന്നി രാശിക്കാര്‍ വളരെ വിശ്വസ്തരും മികച്ച രഹസ്യ സൂക്ഷിപ്പുകാരുമാണ്. അവര്‍ ഒരിക്കലും തങ്ങളുടെ ഉള്ളിലുള്ള രഹസ്യങ്ങള്‍ ആരുടെയടുത്തും പുറത്താക്കില്ല. നിങ്ങള്‍ക്ക് എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍, മറ്റാരും അറിയാന്‍ ആഗ്രഹിക്കാത്ത സാഹചര്യത്തിലും നിങ്ങളെ സഹായിക്കുന്ന മികച്ച പ്രശ്നപരിഹാരകരാണ് കന്നി രാശിക്കാര്‍.
Most
read:വ്യക്തിത്വ
വികസനത്തിന്
വാസ്തുവിലുണ്ട്
ചെറിയ
ചില
വഴികള്‍

ചിങ്ങം
വളരെ വിശ്വസ്തരും ദയയുള്ളവരുമായ ആളുകളാണ് ചിങ്ങം രാശിക്കാര്‍. അവര്‍ തങ്ങളുടെ പിന്‍ബലത്തിനായി എന്തും ചെയ്യും. വളരെ സപ്പോര്‍ട്ട് ചെയ്യുന്ന സുഹൃത്തുക്കളാണ് ചിങ്ങം രാശിക്കാര്‍. മാത്രമല്ല, അവരുടെ വിശ്വസനീയമായ വ്യക്തിത്വം കാരണം അവരുമായി ബന്ധപ്പെട്ട ആളുകള്‍ക്കിടയിലും ഏറെ പ്രിയപ്പെട്ടവരാണ് ചിങ്ങം രാശിക്കാര്‍. അവര്‍ ഒരിക്കലും ആരുടെയും രഹസ്യം ആരോടും പറയില്ല.

മീനം
വളരെ പിന്തുണ നല്‍കുന്നവരും വിശ്വസനീയവുമായ രാശിക്കാരാണ് മീനം രാശിക്കാര്‍. ഒരുതവണ ആരെങ്കിലും മീനം രാശിക്കാരോട് ഒരു രഹസ്യം പറഞ്ഞാല്‍, അവര്‍ അത് എന്നെന്നേക്കുമായി സൂക്ഷിക്കും. അവര്‍ ഒരാളുടെ സ്വകാര്യതയെ ശരിക്കും വിലമതിക്കുന്നു, ആരെയും പിണക്കുകയുമില്ല. വളരെ വിശ്വസനീയവും വൈകാരികവുമാണ് മീനം രാശിക്കാര്‍.
Most
read:ലക്ഷ്മീദേവി
വീട്ടിലെത്തുന്നത്
മനസിലാക്കാം;
ഈ
സൂചനകള്‍
നിങ്ങള്‍
കാണാറുണ്ടോ?

മകരം
മകരം രാശിക്കാര്‍ അവരുടെ ധാര്‍മ്മികതയിലും മൂല്യങ്ങളിലും നിലകൊള്ളുന്നു. രഹസ്യം പറഞ്ഞ് ഭീഷണിപ്പെടുത്തി അവര്‍ ഒരിക്കലും ആര്‍ക്കെതിരെയും തിരിയുകയില്ല. യാതൊരു സമ്മര്‍ദവുമില്ലാതെ മറ്റുള്ളവര്‍ക്ക് മകരം രാശിക്കാരെ വിശ്വസിക്കാന്‍ കഴിയും, കാരണം അവര്‍ വളരെ വിശ്വസ്തരാണ്. ആരുടെയെങ്കിലും രഹസ്യം വെളിപ്പെടുത്തുന്നത് തങ്ങള്‍ക്ക് വിജയം നല്കുമെങ്കില്പ്പോലും മകരം രാശിക്കാര്‍ ഒരിക്കലും വൃത്തികെട്ട വഴി തിരഞ്ഞെടുക്കില്ല.