Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
2021ല്‍ ജീവിതം മാറുന്നത് ഈ 5 രാശിക്കാര്‍ക്ക്
പ്രതീക്ഷകള്‍ നിറച്ച് ഒരു പുതുവര്‍ഷത്തിലേക്ക് കാലെടുത്തു വയ്ക്കുകയാണ് ലോകം. വളരെയേറെ ആശങ്കകള്‍ സൃഷ്ടിച്ചൊരു വര്‍ഷമാണ് കടന്നുപോകുന്നത്. എന്നാല്‍, ഓരോരുത്തരുടേയും ജീവിതത്തിലേക്ക് സന്തോഷവും പ്രത്യാശയും കൊണ്ടുവരാന്‍ 2021 ന് സാധിക്കുമെന്ന് കരുതുന്നു. ഈ സമയത്ത് നിങ്ങള്‍ ചെയ്യുന്നതിലെല്ലാം വിജയിക്കുമെന്നും നിങ്ങളുടെ ജീവിതം പുരോഗതിയുടെ പാതയിലേക്ക് നീങ്ങുമെന്നും പ്രതീക്ഷിക്കാം.
2020 വര്‍ഷം അവസാനിക്കുന്നതോടെ, 2021 ഓരോരുത്തര്‍ക്കായി എന്താണ് കരുതി വച്ചിരിക്കുന്നത് എന്നറിയാനുള്ള ആവേശത്തിലായിരിക്കും മിക്കവരും. കൂടുതല്‍ വിജയകരവും ഫലപ്രദവുമായ ഒരു വര്‍ഷത്തിനായി നിങ്ങള്‍ ആഗ്രഹിക്കുമ്പോള്‍, വരുന്ന വര്‍ഷം ഭാഗ്യം നിങ്ങളുടെ കൂടെയുണ്ടോ എന്നറിയാന്‍ നിങ്ങളുടെ രാശി നിങ്ങളെ സഹായിക്കും. ഭാവി കൃത്യമായി പ്രവചിക്കാന്‍ പ്രയാസമാണെങ്കിലും, രാശിചിഹ്നങ്ങളെയും അവയുടെ വ്യക്തിത്വങ്ങളെയും അടിസ്ഥാനമാക്കി ചില ഭാഗങ്ങള്‍ നിര്‍ണ്ണയിക്കാന്‍ സാധിക്കും. അതിനാല്‍, 2021 ല്‍ ഏറ്റവും വിജയം നേടാന്‍ സാധ്യതയുള്ള മികച്ച 5 രാശിചിഹ്നങ്ങള്‍ ഇവയാണ്.

മേടം
വരാനിരിക്കുന്ന വര്‍ഷം മേടം രാശിക്കാര്‍ക്ക് വളരെയധികം നേട്ടങ്ങള്‍ നല്കുന്ന വര്‍ഷമായിരിക്കും. കാരണം അവര്‍ക്ക് കൂടുതല്‍ ഊര്ജ്ജസ്വലത അനുഭവപ്പെടും. കൂടുതല്‍ കാര്യക്ഷമമായും ക്രിയാത്മകമായും പ്രവര്‍ത്തിക്കാന്‍ മേടം രാശിക്കാര്‍ക്ക് സാധിക്കും. ചുറ്റുമുള്ള നെഗറ്റീവ് എനര്‍ജികളും ഇപ്പോള്‍ മൊത്തത്തിലുള്ള ഇരുണ്ട അന്തരീക്ഷവും നിങ്ങളെ ബാധിക്കുമെന്നതില്‍ പേടിക്കേണ്ട. നിങ്ങളുടെ കഴിവുകള്‍ നിങ്ങള്‍ക്ക് ഗുണം ചെയ്യും. ഉയര്‍ന്ന നേട്ടങ്ങള്‍ക്കും വിജയത്തിനുമായി സ്വയം പ്രവര്‍ത്തിക്കുകയാണെങ്കില്‍, മേടം രാശിക്കാര്‍ക്ക് 2021 വര്‍ഷം നല്ലപോലെ നേട്ടങ്ങള്‍ സമ്മാനിക്കുന്നതായിരിക്കും.

ഇടവം
ഇടവം രാശിക്കാര്‍ വരും വര്‍ഷം അവര്‍ക്കായി സമയം കണ്ടെത്താന്‍ ശ്രമിക്കും. ഒരു പരിധിവരെ അവര്‍ അതില്‍ വിജയം കാണുകയും ചെയ്യും. ഒരു വ്യക്തിയെന്ന നിലയില്‍ ഇടവം രാശിക്കാര്‍ സ്വന്തം ഉയര്ച്ചകള്ക്കായി പ്രവര്‍ത്തിക്കുന്ന വര്‍ഷമാണിത്. ഇത് അവരുടെ ലക്ഷ്യങ്ങളോട് അടുക്കാന്‍ അവരെ സഹായിക്കും. സ്വാഭാവികമായും ജന്മനാ തികച്ചും ധാര്‍ഷ്ട്യവും കോപ മനോഭാവവുമുള്ള ഇടവം രാശിക്കാര്‍ ഈ വര്‍ഷം ശാന്തമായി തുടരുകയും ഊര്‍ജ്ജത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്യും. അവരുടെ കഴിവുകള്‍ പരമാവധി പുറത്തെടുത്ത് വിജയം നേടാനും വരും വര്‍ഷം അവര്‍ പരിശ്രമിക്കും.

തുലാം
തുലാം രാശിക്കാര്‍ക്ക് അവരുടെ ഔദ്യോഗിക ജീവിതത്തില്‍ ഒരു ഉയര്‍ച്ച പ്രതീക്ഷിക്കാം. കാരണം 2021 വര്‍ഷത്തില്‍ തുലാം രാശിക്കാരുടെ പ്രവര്‍ത്തനക്ഷമത വര്‍ധിക്കുന്ന കാലമാണ്. ഉത്സാഹത്തോടെയും ഉല്പാദനപരമായും പ്രവര്‍ത്തിച്ചാല്‍ ജോലിയില്‍ തീര്‍ച്ചയായും ഉയര്‍ച്ച പ്രതീക്ഷിക്കാം. നിങ്ങളുടെ കഴിവുകളില്‍ വിശ്വസിച്ച് മുന്നേറുക, കൂടാതെ കരിയറിലോ സ്വന്തം ജീവിതത്തിലോ തീരുമാനങ്ങള്‍ എടുക്കുന്നതിന് ബാഹ്യ ഘടകങ്ങളെ ആശ്രയിക്കാതിരിക്കുകയും ചെയ്യുക. പ്രണയത്തിന്റെയോ വിവാഹത്തിന്റെയോ കാര്യത്തില്‍ തുലാം രാശിക്കാര്‍ക്ക് വിജയകരമായ വര്‍ഷമായിരിക്കും 2021.

വൃശ്ചികം
പോയ വര്‍ഷത്തില്‍ നിന്നു വിഭിന്നമായി വൃശ്ചികം രാശിക്കാര്‍ക്ക് നേട്ടമുണ്ടാക്കാവുന്ന ഒരു കാലഘട്ടമാണ് 2021. ധാരാളം ഊര്‍ജ്ജം നിങ്ങളില്‍ നിറയും. ജീവിതത്തില്‍ പല നിര്‍ണായക തീരുമാനങ്ങളും കൈക്കൊള്ളേണ്ട സാഹചര്യങ്ങള്‍ നിങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. എന്നിരുന്നാലും വിഷമിക്കേണ്ട, നിങ്ങള്‍ക്ക് ചുറ്റുമുള്ള ഊര്‍ജ്ജം ശരിയായ തീരുമാനമെടുക്കാന്‍ നിങ്ങളെ സഹായിക്കും. നിങ്ങളുടെ സ്വതസിദ്ധമായ സ്വഭാവ ഗുണങ്ങള്‍ നിങ്ങളുടെ പ്രൊഫഷണല്‍ ജീവിതത്തിലും വ്യക്തിപരമായ ജീവിതത്തിലും നിങ്ങള്‍ക്ക് വരും വര്‍ഷം നേട്ടങ്ങള്‍ നല്‍കുന്നതായിരിക്കും.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് മുന്‍വര്‍ഷത്തെ കഷ്ടതകള്‍ നീക്കാവുന്ന ഒരു കാലഘട്ടമാണ് മുന്നിലുള്ളത്. നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് അനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യവും നിങ്ങളില്‍ നിറയും. നിങ്ങളുടെ അഭിരുചിക്കും ഇഷ്ടത്തിനും അനുസൃതമായി ഓരോ പ്രവൃത്തിയും നിങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കും. പക്വതയും വിവേകവുമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതില്‍ നിങ്ങള്‍ വരും വര്‍ഷം വിജയം കാണും. അങ്ങനെ തെറ്റായ തീരുമാനങ്ങളെല്ലാം ഒഴിവാക്കാനും സാധിക്കും. നിങ്ങളുടെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ നിങ്ങളുടെ സ്വതസിദ്ധമായ കഴിവുകള്‍ 2021 വര്‍ഷത്തില്‍ കൂടുതല്‍ ശക്തമാകുന്നതായി നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. ജീവിതത്തിലെ ഓരോ ചെറിയ ഘട്ടത്തിലും നിങ്ങള്‍ക്ക് ഉയര്‍ച്ച കാണാനാകും.



Click it and Unblock the Notifications
