Latest Updates
-
ജൂൺ 19-ന് എത്തുന്ന സർവാർത്ഥ സിദ്ധി യോഗം: സാമ്പത്തിക നേട്ടങ്ങൾക്കായി ഈ സമയം എങ്ങനെ പ്രയോജനപ്പെടുത്താം? -
മഴക്കാലത്ത് വയറിലെ കൊഴുപ്പ് കുറയ്ക്കാം; ശില്പ ഷെട്ടിയുടെ 10 മിനിറ്റ് മൊബിലിറ്റി ചലഞ്ച് വൈറലാകുന്നു! -
മുംബൈയിൽ ജലക്ഷാമം രൂക്ഷം; വെള്ളം തൊടാതെ തന്നെ ചർമ്മം തിളങ്ങാൻ ഈ സ്മാർട്ട് വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ ഡെങ്കിപ്പനി പടരുന്നു; ഈ ലക്ഷണങ്ങൾ അവഗണിച്ചാൽ അപകടം, വീട്ടിൽ ചെയ്യേണ്ട മുൻകരുതലുകൾ ഇതാ -
കൊച്ചിയിൽ എലിപ്പനി ജാഗ്രത: മഴക്കാലത്ത് പുരുഷന്മാർ അറിയേണ്ട അടിയന്തര സുരക്ഷാ മാർഗങ്ങൾ -
മഴക്കാലത്ത് മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുമ്പോൾ ചോർച്ച ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
മഴക്കാലത്ത് വണ്ണം കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഇന്റർമിറ്റന്റ് ഫാസ്റ്റിംഗിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
മഴക്കാലത്തും സൺസ്ക്രീൻ നിർബന്ധമോ? ചർമ്മം സുരക്ഷിതമാക്കാൻ ഈ പുതിയ രീതികൾ പരീക്ഷിക്കൂ -
ചാട്ടവും ഓട്ടവുമില്ല, തൃഷയുടെ ഈ വർക്കൗട്ട് ചെയ്താൽ ശരീരം മാറും; മഴക്കാലത്ത് വീട്ടിലിരുന്ന് പരീക്ഷിക്കാം -
ചൊവ്വ ഇടവം രാശിയിലേക്ക്: സാമ്പത്തിക നേട്ടത്തിനായി ഈ മാറ്റങ്ങൾ ശ്രദ്ധിക്കൂ!
എത്ര വലിയ തെറ്റെങ്കിലും ഈ രാശിക്കാര്‍ അംഗീകരിക്കില്ല
ഓരോ രാശിക്കാരിലും പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇത് പോസിറ്റീവ് ആണെങ്കിലും നെഗറ്റീവ് ആണെങ്കിലും ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ആരെങ്കിലും അവരുടെ തെറ്റുകള്‍ അംഗീകരിക്കാന്‍ വിസമ്മതിക്കുമ്പോള്‍ അത് ശരിക്കും മോശം പ്രവണതയാണ്. എന്നാല്‍ ഇവര്‍ ഒരിക്കലും ഇവരുടെ തെറ്റുകള്‍ അംഗീകരിക്കില്ല എന്നുള്ളതാണ് സത്യം. ഇത്തരക്കാര്‍ക്ക് എവിടെയാണ് തെറ്റിയത് എന്ന് മനസ്സിലാക്കി കൊടുക്കുന്നത് തന്നെ വളരെ വലിയ പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. ഇത് പലപ്പോഴും കൂടുതല്‍ പ്രശ്നങ്ങള്‍ ബന്ധങ്ങള്‍ക്കിടയില്‍ ഉണ്ടാക്കുന്നുണ്ട്.

തങ്ങളെക്കുറിച്ചുതന്നെ അതിയായ ആത്മവിശ്വാസം പലപ്പോഴും ഇത്തരം തെറ്റുകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ടാക്കുന്നുണ്ട്. ഏതൊക്കെ രാശിക്കാരാണ് ഇത്തരത്തില്‍ ചെയ്ത തെറ്റ് അംഗീകരിക്കാത്തവര്‍ എന്ന് നോക്കാവുന്നതാണ്. ഇവര്‍ എത്ര വലിയ തെറ്റാണ് ചെയ്തതെങ്കിലും ഒരിക്കലും അത് അംഗീകരിക്കുകയില്ല എന്നുള്ളതാണ് സത്യം. ഏതൊക്കെ രാശിക്കാരാണെന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാരുടെ ഏറ്റവും ദുശ്ശാഠ്യമുള്ള അടയാളങ്ങളില്‍ ഒന്നായി അവ അറിയപ്പെടുന്നതാണ് ചെയ്ത തെറ്റ് അംഗീകരിക്കാതിരിക്കുക എന്നുള്ളത്. തെറ്റാണ് ചെയ്തത് എങ്കിലും അതിനോട് മറ്റുള്ളവര്‍ യോജിക്കുമ്പോള്‍ മാത്രമേ അവര്‍ അത് ഇഷ്ടപ്പെടുന്നുള്ളൂ. ആരെങ്കിലും അവരെ വെല്ലുവിളിക്കാന്‍ തുനിഞ്ഞാല്‍, മേടം രാശിക്കാര്‍ ഉടന്‍ അവരുമായുള്ള ബന്ധത്തില്‍ നിന്ന് പിന്മാറുകയും ജീവിതത്തില്‍ ഒറ്റക്ക് നില്‍ക്കുന്നതിന് ഇഷ്ടപ്പെടുകയും ചെയ്തു. മറ്റുള്ളവര്‍ തെറ്റ് തിരുത്തണം എന്ന് പറയുമ്പോള്‍ അത് ഇഷ്ടപ്പെടുകയും ചെയ്യില്ല.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ അഹംഭാവമുള്ളവരാണ്. അതില്‍ അവര്‍ അഭിമാനിക്കുകയും ചെയ്യുന്നുണ്ട്. ഇവര്‍ എപ്പോഴും വെല്ലുവിളികളെ ഇഷ്ടപ്പെടുന്നുണ്ട്. ആരെങ്കിലും വെല്ലുവിളിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കുകയും ചെയ്യുന്നുണ്ട്. തെറ്റ് ചെയ്യുന്നതിനെ അവര്‍ വെറുക്കുന്നുണ്ടെങ്കിലും എന്ത് തന്നെയാണെങ്കിലും അവര്‍ ചെയ്ത തെറ്റ് അംഗീകരിക്കുന്നതിന് മടി കാണിക്കുന്നു. തെറ്റ് ചെയ്തതാണ് എന്ന് ഉറപ്പുണ്ടെങ്കില്‍ പോലും അതിന് മാപ്പ് ചോദിക്കുന്നതിനും തെറ്റ് അംഗീകരിക്കാനും ഇവര്‍ തയ്യാറാവുന്നില്ല.

കന്നിരാശി
ഈ ആളുകള്‍ പൂര്‍ണതയുള്ളവരാണ് എന്ന് സ്വയം വിശ്വസിക്കുന്നു. അതിനാല്‍ മറ്റുള്ളവരുടെ കാര്യങ്ങള്‍ ചെയ്യുന്ന രീതി പെര്‍ഫക്റ്റ് ആണ് എന്ന് അവര്‍ വിശ്വസിക്കുന്നു. തങ്ങള്‍ തെറ്റാണ് ചെയ്യുന്നത് എന്ന് പൂര്‍ണ ബോധം ഉണ്ടെങ്കിലും ആരോടും പറയാന്‍ അവര്‍ അനുവദിക്കില്ല. എന്ന് മാത്രമല്ല അതിന് പിന്നില്‍ ഒരിക്കലും മാപ്പ് അപേക്ഷിക്കുന്നതിനും അത് പിന്‍വലിക്കുന്നതിനും ഇവര്‍ തയ്യാറാവുകയില്ല. എങ്കിലും കഠിനാധ്വാനത്തിലൂടെ എല്ലാം നേടിയെടുക്കുന്നതിന് ഇവര്‍ തയ്യാറാവുന്നുണ്ട്.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് തെറ്റ് പറ്റുമെന്ന് അവര്‍ ഒരിക്കലും വിശ്വസിക്കുന്നില്ല. അവര്‍ ശക്തമായ അഭിപ്രായമുള്ള വ്യക്തികളാണ്. എന്നാല്‍ ഒരിക്കലും സ്വയം തെറ്റ് അംഗീകരിക്കുന്നതിന് ഇവര്‍ തയ്യാറാവുന്നില്ല. അവര്‍ ചെയ്യുന്ന കാര്യങ്ങളില്‍ തെറ്റുണ്ടെങ്കില്‍ പോലും അതില്‍ ശനി കണ്ടെത്തുന്നതിനും അതിന് വേണ്ടി വാദിക്കുന്നതിനും അവര്‍ എപ്പോഴും ശ്രദ്ധിക്കുന്നുണ്ട്. അതിനാല്‍, അവര്‍ ഒരു തെറ്റ് ചെയ്തുവെന്ന് ഒരു വൃശ്ചികം രാശിക്കാരോട് പറയുന്നത് അല്പം ശ്രദ്ധിച്ച് വേണം. മറ്റുള്ളവരില്‍ നിന്ന് അഭിപ്രായങ്ങള്‍ സ്വീകരിക്കാന്‍ അവര്‍ വിസമ്മതിക്കുന്നു, ഈ ചിഹ്നമുള്ള ആളുകളുമായി തര്‍ക്കിക്കുന്നത് അല്പം നല്ലതുപോലെ ശ്രദ്ധിച്ച് വേണം.

കുംഭം രാശി
കുംഭം രാശിക്കാര്‍ ഒരിക്കലും മറ്റുള്ളവരോട് ക്ഷമ ചോദിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. കാരണം അവര്‍ തങ്ങളെത്തന്നെ സത്യസന്ധനും പരമോന്നതവുമായ വ്യക്തിയായി കണക്കാക്കുന്നവരായിരിക്കും. തെറ്റുകള്‍ ചെയ്യുമ്പോള്‍ അതിനെ ഒരിക്കലും അംഗീകരിക്കുകയില്ല എന്നുള്ളതാണ് സത്യം. മറ്റുള്ളവര്‍ ശക്തമായി പ്രതിഷേധിച്ചാലും, കുംഭ രാശിക്കാര്‍ അവരെ നിശബ്ദമായി നേരിടുന്നു. എന്ത് തന്നെയായാലും സ്വന്തം തെറ്റുകള്‍ മറയ്ക്കാന്‍ മറ്റുള്ളവരുടെ തെറ്റുകള്‍ ഇവര്‍ മുന്നിലേക്ക് ഇടുന്നു. പ്രശ്ന പരിഹാരത്തിന് പക്ഷേ ഇവര്‍ പലപ്പോഴും ശ്രമിക്കുന്നു.



Click it and Unblock the Notifications